»   » കാര്‍ക്കശ്യക്കാരനായ കോളേജ് പ്രൊഫസറോടൊപ്പം മൂന്ന് നായികമാര്‍, മമ്മൂട്ടി ചിത്രത്തിലെ നായികമാര്‍ !!

കാര്‍ക്കശ്യക്കാരനായ കോളേജ് പ്രൊഫസറോടൊപ്പം മൂന്ന് നായികമാര്‍, മമ്മൂട്ടി ചിത്രത്തിലെ നായികമാര്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിനായാണ് പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രങ്ങള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

രാജാധിരാജയ്ക്കു ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദ്യകൃഷ്ണയാണ്. സന്തോഷ് പണ്ഡിറ്റും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഓണത്തിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

മമ്മൂട്ടിക്കൊപ്പം നായികമാരായി എത്തുന്നത്

മഹിമ നമ്പ്യാര്‍, പൂജം ബജ്വ, വരലക്ഷ്മി ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. പേര് നിശ്ചയിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിങ്കളാഴ്ച ആരംഭിച്ചു.

കോളേജ് പ്രൊഫസറായി മമ്മൂട്ടി

മൂക്കിന്‍തുമ്പത്ത് ദേഷ്യമുള്ള പ്രൊഫസറായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൊല്ലം ഫാത്തിമ മാതാ കോളേജാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദന്‍ വീണ്ടുമെത്തുന്നു

ഉണ്ണി മുകുന്ദനും മമ്മൂട്ടിയും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ക്യാംപസ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

മാസ് എന്‍റര്‍ടെയിനര്‍

മാസ് ത്രില്ലറായ ചിത്രത്തിന്റെ പശ്ചാത്തലം ഗവണ്‍മെന്റ് കോളേജാണ്. വളരെ കാര്‍ക്കശ്യനായ യാതൊരുവിധ വിട്ടു വീഴ്ചയ്ക്കും തയ്യാറാകാത്ത കാര്‍ക്കശ്യക്കാരനായ അധ്യാപകനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. ലുക്കിലും ഭാവത്തിലുമടക്കം റഫ് ആന്‍ഡ് ടഫായ പ്രൊഫസറായാണ് മെഗാസ്റ്റാര്‍ എത്തുന്നത്.

English summary
Director Ajai Vasudevan has roped in several actresses for his upcoming Mammootty-starrer, which is a campus-based entertainer. The movie, which started shooting on Monday, has three heroines as part of the cast - Varalaxmi Sarathkumar, Mahima Nambiar and Poonam Bajwa.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam