»   » 'നശ'ജൂലൈ 26 ന് എത്തും പൂനം പാണ്ഡെയ്ക്ക് പേടിയോ?

'നശ'ജൂലൈ 26 ന് എത്തും പൂനം പാണ്ഡെയ്ക്ക് പേടിയോ?

Posted By:
Subscribe to Filmibeat Malayalam

ഉജ്ജൈന്‍: നടിയും മോഡലും ഇപ്പോള്‍ വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നതുമായ ബോളിവുഡ് സുന്ദരി പൂനം പാണ്ഡെ ഉജ്ജൈനിലെ മഹാകാലശീര്‍ ജ്യോതിര്‍ലിംഗ് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. തന്റെ കന്നിച്ചിത്രമായ നശയുടെ വിജയത്തിനുവേണ്ടി പ്രാര്‍ത്ഥിയ്ക്കാനാണ് പൂനം ക്ഷേത്രത്തില്‍ എത്തിയത്. നശയുടെ പോസ്റ്ററുകള്‍ ഇതോടകം തന്നെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. രാത്രിയാണ് ക്ഷേത്രത്തില്‍ എത്തിയത്.

പൂനത്തിന്റെ നഗ്നതാപ്രദര്‍ശനമാണ് വിവാദങ്ങള്‍ക്ക് കാരണം. എങ്ങനെയെങ്കിലും നശയിലൂടെ ബോളിവുഡില്‍ സജീവമാകാന്‍ ശ്രമിയ്ക്കുമ്പോഴാണ് ആളുകള്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ കത്തിയ്ക്കാന്‍ തുടങ്ങിയത്. ഇതോടെ നശ നശിയ്ക്കുമോ എന്ന ആശങ്കയിലാണ് പൂനം പാണ്ഡെ. കഴിഞ്ഞ വെളള്ളിയാഴ്ചയാണ് ക്ഷേത്രത്തില്‍ പൂനം എത്തിയതും പത്ത് മിനുട്ടോളം ചെലവഴിച്ചതും.

അതീവ രഹസ്യമായിട്ടായിരുന്നു സന്ദര്‍ശനം. എന്തായാലും തുണി അഴിയ്ക്കന്‍ പേടിയ്ക്കാത്ത പൂനത്തിന് ദൈവത്തെ പേടിയുണ്ടെന്ന് സാരം. അല്ലെങ്കില്‍ പിന്നെ മറ്റ് ബോളിവുഡ് നടിമാരെ പോലെ ആരാധനാലയങ്ങളില്‍ കയറി തങ്ങളുടെ ചിത്രങ്ങള്‍ക്കായി ഫ്രാര്‍ത്ഥിയ്ക്കാന്‍ പൂനത്തെപ്പോലുള്ളവര്‍ തയ്യാറാകുമോ? തലസ്ഥാന നഗരമായ ദില്ലിയിലും ബോളിവുഡ് ആസ്ഥാനമായ മുംബൈയിലും നശയുടെ പോസ്റ്ററുകള്‍ പ്രതിഷേധക്കാര്‍ നശിപ്പിച്ചു. വിദ്യാര്‍ഥിയെ മയക്കുന്ന യുവതിയുടെ കഥ പറയുന്ന നശചിത്രീകരണ സമയത്ത് വിവാദമായിരുന്നു. ജൂലൈ 26 ന് ചിത്രം തീയേറ്ററിലെത്തും.

English summary
Film actress and popular model Poonam Pandey visited the Mahakaleshear Jyotirling in Ujjain last Friday. To get a glimpse of her, thousands of fans crowded the temple at night when she was praying inside the main temple for around 10 minutes

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam