»   » പൂര്‍ണിമയുടെ കയ്യൊപ്പുമായി 'പ്രാണ'

പൂര്‍ണിമയുടെ കയ്യൊപ്പുമായി 'പ്രാണ'

Posted By:
Subscribe to Filmibeat Malayalam

കൊച്ചിയ്ക്ക് പൊലിമയേറ്റിക്കൊണ്ട് വീണ്ടുമൊരു താരത്തിളക്കമുള്ള സ്ഥാപനം എത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ 15ന് അവിട്ടം നാളില്‍ ഇന്ദ്രജിത്ത്-പൂര്‍ണിമ ദമ്പതിമാരുടെ ഏറെക്കാലത്തെ സ്വപ്‌നമായ പ്രാണയെന്ന ഫാഷന്‍ ബൊട്ടീക്ക് യാഥാര്‍ത്ഥ്യമായി.

പനമ്പിള്ളി നഗര്‍ യൂണിയന്‍ ബാങ്കിന് എതിര്‍വശത്തായി സ്ഥിതിചെയ്യുന്ന ഷോറൂം ഉദ്ഘാടനത്തിന് അമലപോള്‍, മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള പ്രശസ്തര്‍ എത്തിയിരുന്നു. ഫാഷന്‍ രംഗത്തെ പുത്തന്‍ തരംഗങ്ങള്‍ക്കൊപ്പം പൂര്‍ണിമ സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളും പ്രാണയുടെ സവിശേഷതയാണ്.

ഇപ്പോള്‍ ചാനല്‍ അവതാരകയുടെ വേഷത്തില്‍ തിളങ്ങുന്ന പൂര്‍ണിമയും വസ്ത്രങ്ങളും മേക്കപ്പുകളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ട്രെന്‍ഡ് ആയി മാറുകയും ചെയ്യുന്നുണ്ട്. പരിപാടികളില്‍ പൂര്‍ണിമ അണിയുന്ന വസ്ത്രങ്ങള്‍ മിക്കതും അവര്‍ തന്നെ ഡിസൈന്‍ ചെയ്യുന്നതാണ്. തന്റെ വസ്ത്രങ്ങള്‍ക്കും മറ്റും വലിയോതോതില്‍ ജനശ്രദ്ധ ലഭിയ്ക്കുന്നുണ്ടെന്ന് മനസിലാക്കിയതോടെയാണ് പൂര്‍ണിമ പ്രാണ പോലൊരു സ്ഥാപനത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്.

പൂര്‍ണിമയുടെ കയ്യൊപ്പുമായി 'പ്രാണ'

ഏറെനാള്‍ താലോലിച്ച സ്വപ്‌നമാണ് അവിട്ടം നാളിലെ ഉത്ഘാടനച്ചടങ്ങോടെ ഇന്ദ്രജിത്തിനെയും പൂര്‍ണിമയെയും സംബന്ധിച്ച് യാഥാര്‍ത്ഥ്യമായത്. മക്കളുടെ പേരിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് ഇവര്‍ സ്ഥാപനത്തിന് പേരിട്ടിരിക്കുന്നത്.

പൂര്‍ണിമയുടെ കയ്യൊപ്പുമായി 'പ്രാണ'

തെന്നിന്ത്യന്‍ നായിക അമല പോളായിരുന്നു ഉത്ഘാടനച്ചടങ്ങിയെ മിന്നും താരം. ശ്വേത മേനോന്‍, രഞ്ജിനി ഹരിദാസ്, ഭാവന, മേഘ്‌ന രാജ്, ലെന, നിവിന്‍ പോളി, അനന്യ തുടങ്ങിയവരെല്ലാം ഉത്ഘാടനച്ചടങ്ങില്‍ എത്തിയിരുന്നു.

പൂര്‍ണിമയുടെ കയ്യൊപ്പുമായി 'പ്രാണ'

ഇന്ദ്രജിത്തും പൂര്‍ണിമയും മക്കളും അമ്മ മല്ലിക സുകുമാരനും പൂര്‍ണിമയുടെ കുടുംബാംഗങ്ങളും ഇവരുടെ അടുത്ത സുഹൃത്തുക്കളുമെല്ലാം ചേര്‍ന്ന് വിളക്കുതെളിയിച്ചാണ് കട ഉത്ഘാടനം ചെയ്തത്.

പൂര്‍ണിമയുടെ കയ്യൊപ്പുമായി 'പ്രാണ'

പൂര്‍ണിമയും മഞ്ജുവും തമ്മില്‍ നേരത്തേ തന്നെ നല്ല സൗഹൃദത്തിലാണ്. അതുകൊണ്ടുതന്നെ കടഉദ്ഘാടനത്തിന് എത്താന്‍ മഞ്ജു മടി കാണിച്ചുമില്ല. അമല പോളിനൊപ്പം തന്നെ ഏവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു മഞ്ജുവും.

പൂര്‍ണിമയുടെ കയ്യൊപ്പുമായി 'പ്രാണ'

മലയാളിഹൗസ് എന്ന റിയാലിറ്റിഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ തിങ്കള്‍ ബാലും മറ്റു പ്രശസ്ത മോഡലുകളും ചേര്‍ന്ന് നടത്തിയ ഫാഷന്‍ ഷോയും ചടങ്ങിന് പകിട്ടേകി.

പൂര്‍ണിമയുടെ കയ്യൊപ്പുമായി 'പ്രാണ'

പ്രാണയുടെ പേരില്‍ ഒരു ഫേസ്ബുക്ക് പേജും തുടങ്ങിയിട്ടുണ്ട്. സ്ഥാപനത്തിലെ പുത്തന്‍ കളക്ഷനുകളെക്കുറിച്ചും മറ്റും ഈ പേജിലൂടെ അറിയാന്‍ കഴിയും.

English summary
Star Couple Indrajith and Poornima started a Fashion boutique at Ernakulam, Dressed designed by Poornima is the main attraction of their shop.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam