Just In
- 7 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
- 24 min ago
അമൃത സുരേഷിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്, അന്നത്തെ തുറന്നുപറച്ചില്‍ വൈറല്‍
- 1 hr ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
- 1 hr ago
അര്‍ജുനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷിന്റെ തുറന്നുപറച്ചില്‍, ചക്കപ്പഴത്തോട് ബൈ പറയാന്‍ കാരണം ഭാര്യയല്ല
Don't Miss!
- News
'ഉമ്മന്‍ ചാണ്ടിയുമായി മുഖ്യമന്ത്രി പദം പങ്കുവെക്കല്‍'; വാര്‍ത്തകളെ തള്ളി ചെന്നിത്തല
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നടി റായ് ലക്ഷ്മി മുത്തശ്ശിയായി! ഇരട്ടക്കുട്ടികൾ ജനിച്ചതെന്ന് നടി, വാര്‍ത്ത കേട്ട് അമ്പരന്ന് ആരാധകരും
റായ് ലക്ഷ്മി മലയാള സിനിമാ പ്രേമികള്‍ക്ക് പ്രിയപ്പെട്ട നടിയാണ്. തമിഴ് സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ നടി തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമകളിലെ എല്ലാ ഭാഷ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ജൂലി 2 എന്ന സിനിമയിലൂടെ ബോളിവുഡിലും ശക്തമായൊരു കഥാപാത്രത്തിലൂടെ നടി ശ്രദ്ധിക്കപ്പെട്ടിരുന്നു.
മോഹന്‍ലാലിന്റെ ത്രില്ലര്‍ ഡ്രാമ നീരാളിയ്ക്ക് ശൈലന് എഴുതിയ റിവ്യു
മോഹന്‍ലാലിന്റെ നായികയായിട്ടായിരുന്നു റായ് ലക്ഷ്മി മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. ശേഷം മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ നടി താനൊരു മുത്തശ്ശിയായി എന്ന സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചിരിക്കുകയാണ്. ഈ പ്രായത്തില്‍ എങ്ങനെ മുത്തശ്ശിയാവും എന്ന് അത്ഭുതപ്പെടാതിരിക്കാന്‍ തുടര്‍ന്ന് വായിക്കൂ..
നീരാളിയ്ക്ക് ഗംഭീര സ്വീകരണം.. ആദ്യ പകുതി കിടുക്കി! ബോക്സോഫീസ് തകർക്കുമെന്ന് പ്രേക്ഷകർ..

റായ് ലക്ഷ്മി
മോഹന്‍ലാലിന്റെ റോക്ക് ആന്‍ഡ് റോള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു റായ് ലക്ഷ്മി മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. 2007 ലായിരുന്നു സിനിമ പുറത്തെത്തിയത്. ശേഷം മമ്മൂട്ടിയുടെ നായികയായി അണ്ണന് തമ്പിയിലും ലക്ഷ്മി അഭിനയിച്ചിരുന്നു. ശേഷം മലയാളത്തില്‍ ഒത്തിരിയധികം സിനിമകളിലാണ് നടി അഭിനയിച്ചത്. അതില്‍ കൂടുതലും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിച്ച സിനിമകളായിരുന്നു. 2014 ല്‍ തിയറ്ററുകളിലേക്ക് എത്തിയ രാജാധിരാജയാണ് റായ് ലക്ഷ്മി നായികയായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ അവസാന മലയാള ചിത്രം.

നടി മുത്തശ്ശിയായി..
ഫേസ്ബുക്കിലൂടെയാണ് താന്‍ മുത്തശ്ശിയായി എന്ന കാര്യം റായ് ലക്ഷ്മി ആരാധകരോട് പറഞ്ഞിരിക്കുന്നത്. സാധാരണ എന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികളെല്ലാം അമ്മമാരാവുന്നതാണ് കാണുന്നത്. എന്നാല്‍ ഞാനൊരു മുത്തശ്ശിയായ കാര്യം അഭിമാനത്തോട് പറയുകയാണ്. എന്റെ പ്രിയപ്പെട്ട കുട്ടിയില്‍ നിന്നും രണ്ട് ഇരട്ടകുട്ടികളാണ് പിറന്നിരിക്കുന്നതെന്നും നടി പറയുന്നു. മാത്രമല്ല അവര്‍ക്ക് മിയു, ലിയു എന്ന പേരാണ് ഇട്ടിരിക്കുന്നതെന്നും നടി വ്യക്തമാക്കുന്നു.
പൂച്ചക്കുട്ടികളാണ്..
തന്റെ കുട്ടികളാണെന്നും താന്‍ മുത്തശ്ശിയായി എന്നും റായ് ലക്ഷ്മി പറഞ്ഞതൊക്കെ സത്യമായിരുന്നു. എന്നാല്‍ അതെല്ലാം നടിയുടെ പ്രിയപ്പെട്ട പൂച്ചകുട്ടികളുടെ കാര്യമായിരുന്നു. ഇപ്പോള്‍ അവരൊരു വലിയ കുടുംബമായി എന്ന കാര്യവും നടി പങ്കുവെച്ചിരിക്കുകയാണ്. അതേ സമയം നടി വിവാഹം കഴിക്കുന്നതിനെ കുറിച്ചോ കുടുംബത്തെ കുറിച്ചോ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെങ്കിലും പുതിയ അതിഥികളെ ആരാധകര്‍ക്കും ഇഷ്ടപ്പെട്ടിരിക്കുകയാണ്.

ബോളിവുഡിലെ അരങ്ങേറ്റം
2017 ലായിരുന്നു റായ് ലക്ഷ്മി ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയത്. ജൂലി എന്ന സിനിമയുടെ രണ്ടാം ഭാഗമായി നിര്‍മ്മിച്ച ജൂലി 2 വിലൂടെയായിരുന്നു നടി ബോളിവുഡില്‍ അഭിനയിച്ചത്. സിനിമ ഇന്ത്യന്‍ സിനിമയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മാത്രമല്ല റായ് ലക്ഷ്മിയുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ത്രില്ലര്‍ ചിത്രമായി എത്തിയ ജൂലി 2 ദീപക് ശിവദാസിനിയായിരുന്നു സംവിധാനം ചെയ്തിരുന്നത്.

മലയാളത്തിലേക്ക് വീണ്ടും..
രാജാധിരാജയ്ക്ക് ശേഷം റായ് ലക്ഷ്മി വീണ്ടും മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ്. ഓണത്തിന് റിലീസിനെത്തുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിലൂടെ ഇത്തവണയും മമ്മൂട്ടിയുടെ നായികയായി തന്നെയാണ് നടി അഭിനയിക്കുന്നത്. അടുത്തിടെ സിനിമയിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ബ്ലോഗെഴുത്തുകാരനും, കുട്ടനാടും തുടങ്ങി പുതിയൊരു കഥയുമായിട്ടാണ് സിനിമ വരുന്നത്. ചിത്രത്തിലെ റായ് ലക്ഷ്മിയുടെ കഥാപാത്രം എന്താണെന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.
ബോക്സോഫീസ് ഇനി ലാലേട്ടന് സ്വന്തം.. ഏട്ടന്റെ നീരാളിയ്ക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം, കാരണമിതാണ്..