»   » നീണ്ട നാളത്തെ കാത്തിരിപ്പ്; നജീം അര്‍ഷാദിന്റെ നിക്കാഹ് കഴിഞ്ഞു

നീണ്ട നാളത്തെ കാത്തിരിപ്പ്; നജീം അര്‍ഷാദിന്റെ നിക്കാഹ് കഴിഞ്ഞു

Posted By:
Subscribe to Filmibeat Malayalam

പ്രശസ്ത പിന്നണി ഗായകന്‍ നജീം അര്‍ഷാദ് വിവാഹിതനായി. പുനലൂര്‍ സ്വദേശിയും ബംഗലൂരില്‍ ബി ഡി എസ് വിദ്യാര്‍ത്ഥിയുമായ തസ്‌നി താഹയാണ് വധു. വധുവിന്റെ നാട്ടില്‍ വച്ച് ഇന്ന് (സെപ്റ്റംബര്‍ 13) രാവിലെയായിരുന്നു നിക്കാഹ്

നാളുകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് നജീം തന്റെ പ്രിയതമയെ കണ്ടെത്തിയത്. നവിവാഹ നിശ്ചയം കഴിഞ്ഞിട്ട് ഒന്നൊര വര്‍ഷം കഴിഞ്ഞു. 2014 ഏപ്രിലിലായിരുന്നു നജീമിന്റെ വിവാഹ നിശ്ചയം.

najeem-arshad

ഇന്ന് തന്നെ തിരുവനന്തപുരത്ത് വിവാഹ തസ്‌കാരം നടക്കും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഇന്ന് നടക്കുന്ന റിസപ്ഷന് പങ്കെടുക്കുന്നത്. സെപ്റ്റംബര്‍ 17 ന് സിനിമയിലെ സുഹൃത്തുക്കള്‍ക്കും താരങ്ങള്‍ക്കും വേണ്ടി സത്കാരം നടത്തും.

ഏഷ്യനെറ്റിലെ ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെയാണ് നജീം അര്‍ഷാദ് സിനിമാ പിന്നണി ഗാന രംഗത്തെത്തുന്നത്. മിഷന്‍ 90 ഡെയ്‌സില്‍ തുടങ്ങി കെഎല്‍10 പത്ത് വരെ എഴുപതില്‍ അധികം സിനിമകളില്‍ ഇതുവരെ നജീം പിന്നണിയില്‍ പാടി. ഒത്തിരി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായി

English summary
Popular playback singer Najim Arshad got married

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam