twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ താരമത്സരങ്ങള്‍

    By Lakshmi
    |

    സഹപ്രവര്‍ത്തകര്‍ക്കിടയിലെ ഈഗോക്ലാഷുകളും സൗന്ദര്യപ്പിണക്കങ്ങളും ഏത് മേഖലയിലുമുള്ളതാണ്. എല്ലാ തൊഴില്‍ മേഖലകളിലും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കാറുണ്ട്. സിനിമയ്ക്കും ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും മോചനമില്ല. മറ്റേതൊരു മേഖലേക്കാളുമേറെ ഗ്ലാമറും പ്രശസ്തിയുമെല്ലാം കൂടുതലുള്ള സ്ഥലമായതുകൊണ്ടുതന്നെ സിനിമയിലെ ഇത്തരം സൗന്ദര്യപ്പിണക്കങ്ങള്‍ക്ക് വലിയ പ്രചാരം ലഭിയ്ക്കാറുമുണ്ട്. പ്രത്യേകിച്ചും അത് മുന്‍നിര താരങ്ങളും സംവിധായരുമെല്ലാം തമ്മിലാണെങ്കില്‍.

    തെന്നിന്ത്യന്‍ ചലച്ചിത്രലോകം ഇത്തരത്തിലുള്ള എത്രയോ പ്രശ്‌നങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്, ഇപ്പോഴും സാക്ഷിയാകുന്നുണ്ട്. സിനിമയിലെ മുന്‍നിരക്കാര്‍ക്കിടയിലുണ്ടായിട്ടുള്ള ഇത്തരം പ്രശ്‌നങ്ങള്‍ ഏറെ കൊട്ടിഘോഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതാ തെന്നിന്ത്യയിലെ വിവിധ ഭാഷാ സിനിമകളിലുണ്ടായിട്ടുള്ള പ്രധാന താരപ്പോരുകളില്‍ ചിലത്.

    എംജിആര്‍-ശിവാജി ഗണേശന്‍

    തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ താരമത്സരങ്ങള്‍

    തമിഴ് സിനിമയിലെ ദൈവതുല്യരായ രണ്ട് താരങ്ങളായിരുന്നു എംജിആറും ശിവാജി ഗണേശനും രണ്ടുപേരും രണ്ട് തരത്തില്‍ പ്രശസ്തരായവര്‍. ഒരേകാലത്ത് സിനിമയിലുണ്ടായിരുന്ന ഇവര്‍ രണ്ടുപേരും കഴിവുകള്‍ ഏറെയുള്ളവരായിരുന്നു. തമിഴകത്ത് ഒന്നാമനാവാനായി ഇവര്‍ക്കിടയില്‍ മത്സരം നടന്നിരുന്നുവെന്നാണ് പറയപ്പെടുന്നത്. സിനിമയ്‌ക്കൊപ്പം രാഷ്ട്രീയത്തിലും കാലുറപ്പിച്ച എംജിആര്‍ അങ്ങനെ പ്രശസ്തിയുടെയും കഴിവിന്റെയും കാര്യത്തില്‍ ശിവാജിയെ പിന്തള്ളിയെന്നാണ് ആരാധകര്‍ പറയുന്നത്.

    കമല്‍ ഹസ്സന്‍-രജനികാന്ത്

    തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ താരമത്സരങ്ങള്‍

    തമിഴ് സിനിമാലോകത്തെ രണ്ട് അത്ഭുതങ്ങളാണ് കമലും രജനിയും. ഒരാള്‍ ഉലകനായകന്‍ എന്ന് അറിയപ്പെടുമ്പോള്‍ മറ്റേയാള്‍ സ്‌റ്റൈല്‍ മന്നനെന്നാണ് അറിയപ്പെടുന്നത്. തമിഴകത്തെ സൂപ്പറുകളും നല്ല സുഹൃത്തുക്കളുമായ ഇവര്‍ക്കിടയിലും കടുത്ത കിടമത്സരമുണ്ടെന്നാണ് പറയപ്പെടുന്നത്. രണ്ടുപേരും കരിയര്‍ കെട്ടിപ്പടുക്കുന്നകാലത്തായിരുന്നുവേ്രത ഇത് ഏറ്റവും കൂടുതല്‍ പ്രകടമായിരുന്നത്. സിനിമയില്‍ അവരവരുടേതായ ഇടം കണ്ടെത്തിക്കഴിഞ്ഞതോടെ ഇവര്‍ രണ്ടുപേരും രണ്ട് തരത്തിലുള്ള സിനിമകളിലൂടെ വഴിമാറി നടന്നു.

    ചിരഞ്ജീവി-ബാലകൃഷ്ണ

    തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ താരമത്സരങ്ങള്‍

    തെലുങ്ക് ചലച്ചിത്രലോകത്തെ രണ്ട് സൂപ്പര്‍താരങ്ങളാണ് ചിരഞ്ജീവിയും ബാലകൃഷ്ണയും. ഇവര്‍ക്കിടയില്‍ കടുത്ത കിടമത്സരവും ശീതയുദ്ധവും നടന്നിരുന്നു. ഈയടുത്തകാലത്ത് രണ്ടുപേരും രാഷ്ട്രീയത്തില്‍ സജീവമായതോടെ ഈ പ്രശ്‌നങ്ങള്‍ മറനീക്കി പുറത്തെത്തുകയും ചെയ്തു.

    രാജകുമാര്‍-വിഷ്ണുവര്‍ധന്‍

    തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ താരമത്സരങ്ങള്‍

    കന്നഡചലച്ചിത്രലോകത്തെ സൂപ്പര്‍താരങ്ങളായിരുന്നു രാജ്കുമാറും വിഷ്ണുവര്‍ധനും. രണ്ടുപേരും സിനിമയില്‍ സജീവമായിരുന്ന കാലത്ത് വന്‍ശീതസമരത്തിലായിരുന്നുവത്രേ. എന്നാല്‍ പിന്നീട് പ്രായമായപ്പോള്‍ രണ്ടുപേരും പ്രശ്‌നങ്ങളെല്ലാം മറന്ന് സുഹൃത്തുക്കളായി കഴിയുകയും ചെയ്തു.

    മോഹന്‍ലാല്‍-മമ്മൂട്ടി

    തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ താരമത്സരങ്ങള്‍

    മലയാളത്തില്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും പകരം വെയ്ക്കാന്‍ മറ്റാരുമില്ല. കിരീടമില്ലാത്ത രാജാക്കന്മാരായി വര്‍ഷങ്ങളായി ഇവര്‍ സിനിമയില്‍ വാഴുകയാണ്. ഇവര്‍ക്കിടയില്‍ കടുത്ത മത്സരമുണ്ടെന്നാണ് പറയാറുള്ളത്. ഇടക്കാലത്ത് ഒരേപോലെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ രണ്ടുപേരും ആവര്‍ത്തിച്ച് ചെയ്യുന്നതും മറ്റും ഇതിന് കാരണമായി പറഞ്ഞുവരുന്നുണ്ട്. ഇവരില്‍ ആരാണ് മുമ്പന്‍ എന്നത് സംബന്ധിച്ച് ഇവരുടെ ആരാധകര്‍ തമ്മില്‍ എന്നും തര്‍ക്കമുണ്ടെന്നുള്ളതും ഒരുകാര്യമാണ്.

    വിജയ്-അജിത്ത്

    തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ താരമത്സരങ്ങള്‍

    തമിഴകത്തിന്റെ ഇളദളപതി വിജയിയും തല അജിത്തും തമ്മിലും കടുത്ത മത്സരം നടക്കുന്നുണ്ട്. രണ്ടുപേര്‍ക്കും തമിഴകത്ത് വന്‍ ആരാധകക്കൂട്ടമുണ്ട്. പക്ഷേ ആരോഗ്യകരമായ മത്സരം എന്നതില്‍ക്കവിഞ്ഞുള്ള പ്രശ്‌നങ്ങളിലേയ്ക്ക് കാര്യങ്ങള്‍ എത്താതിരിക്കാന്‍ ഇവര്‍ നന്നേ ശ്രദ്ധിക്കാറുമുണ്ട്.

    മഹേഷ് ബാബു-പവന്‍ കല്യാണ്‍

    തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ താരമത്സരങ്ങള്‍

    തെലുങ്കിലെ യുവതലമുറ നായകന്മാരാണ് മഹേഷ് ബാബുവും പവന്‍ കല്യാണം. ജനങ്ങള്‍ക്ക് മുന്നില്‍ ഇവര്‍ നല്ല സുഹൃത്തുക്കളാണ്. പക്ഷേ രണ്ടുപേരും അവരവരുടെ ചിത്രങ്ങളിലെ പഞ്ച് ഡയലോഗുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നല്ല താങ്ങുകള്‍ കൊടുക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്.

    ധനുഷ്-ചിമ്പു

    തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ താരമത്സരങ്ങള്‍

    തമിഴകത്തെ യുവതാരങ്ങളായ ധനുഷും ചിലമ്പരശനും തങ്ങളുടേതായ രീതിയില്‍ കഴിവുതെളിയിച്ചവരാണ്. ആദ്യകാലങ്ങളില്‍ അവനവന്റെ തൊപ്പിയിലെ തൂവലുകളുടെ എണ്ണം കൂട്ടാനായി രണ്ടുപേരും വലിയ മത്സരബുദ്ധിയോടെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കരിയറില്‍ സ്റ്റേബിളായി കഴിഞ്ഞതോടെ ഇവര്‍ നല്ല സുഹൃത്തുക്കളായിമാത്രമേ ജനത്തിന് മുന്നില്‍ എത്തിയിട്ടുള്ളു.

    ചിമ്പു-ജീവ

    തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ താരമത്സരങ്ങള്‍

    തമിഴകത്തെ മറ്റൊരു യുവതാരമായ ജീവയും ചിമ്പുവും തമ്മില്‍ തുറന്ന പോരുതന്നെയുണ്ടെന്നാണ് പറയപ്പെടുന്നത്. തങ്ങളുടെ ചിത്രങ്ങളിലെ ഡയലോഗുകളില്‍ക്കൂടിയാണത്രേ ഇവര്‍ പകരംവീട്ടാറുള്ളത്. ചിമ്പു വേണ്ടെന്നുവച്ച കോ എന്ന ചിത്രം ജീവ ഏറ്റെടുക്കുകയും വിജയമാവുകയും ചെയ്തതോടെ ഇവര്‍ക്കിടയിലുള്ള വൈരം വര്‍ധിച്ചുവെന്നാണ് പറയപ്പെടുന്നത്.

    രാം ചരണ്‍തേജ-ജൂനിയര്‍ എന്‍ടിആര്‍

    തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ താരമത്സരങ്ങള്‍

    തെലുങ്കിലെ യൂത്ത് സെന്‍സേഷനാണ് ഈ രണ്ട് താരങ്ങളും. രണ്ടുപേരും തമ്മില്‍ സൂപ്പര്‍താരപദവിയിലെത്താന്‍ കടുത്ത മത്സരങ്ങളാണത്രേ നടക്കുന്നത്.

    സുദീപ്-പുനീത് രാജ്കമാര്‍

    തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ താരമത്സരങ്ങള്‍

    കന്നഡയിലെ യുവതാരങ്ങളായ സുദീപും പുനീത് രാജ്കുമാറും തമ്മില്‍ കടുത്ത മത്സരമുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. കന്നഡയിലെ നമ്പര്‍ വണ്‍ ആകാനാണ് ഇവര്‍ രണ്ടുപേരും പാടുപെടുന്നത്. രണ്ടുരപേരുടെയും ആരാധകരും ഈ മത്സരവും അനിഷ്ടവുമെല്ലാം പരസ്പരം കൊണ്ടുനടക്കുന്നുണ്ട്.

    English summary
    In Tamil, Telugu, Kannada and Malayalam, there have been competition among stars and here, we are listing out all those fight of South actors
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X