For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒളിച്ചുവെച്ചാലും സത്യം പുറത്തുവരും, നുണകൾക്ക് ആയുസില്ലെ'ന്ന് നവ്യാ നായർ

  |

  കലോത്സവ വേദികളിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ നടിയാണ് നവ്യാ നായർ. ധന്യാ നായർ എന്ന പേര് സിനിമയിലെത്തിയ ശേഷമാണ് നവ്യാ നായർ എന്ന് തിരുത്തിയത്. ദിലീപ് സിനിമ ഇഷ്ടത്തിലൂടെയായിരുന്നു നവ്യയുടെ തുടക്കം. നായികാ വേഷമായിരുന്നു ചിത്രത്തിൽ നവ്യയ്ക്ക്. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സിനിമയിലേക്ക് നവ്യയ്ക്ക് അവസരം ലഭിച്ചത്.

  അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും തിളങ്ങുന്ന നടി കൂടിയാണ് നവ്യാ നായർ. പണ്ട് കലോത്സവ വേദികളെ സ്ഥിരം സാന്നിധ്യമായിരുന്നു നവ്യാ.പ പ്രധാനമായും നൃത്തത്തിലായിരുന്നു നടി ശോഭിച്ചിരുന്നത്. കലാതിലകപട്ടം അടക്കം നവ്യയെ തേടിയെത്തിയിട്ടുണ്ട്. നിരവധി സിനിമകൾ നവ്യയുടെ കരിയറിൽ പിറവിയെടുത്തിട്ടുണ്ടെങ്കിലും ഇന്നും ബാലാമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യ പ്രേക്ഷകർക്കുള്ളിൽ അറിയപ്പെടുന്നത്.

  സോഷ്യൽ മീഡിയയിൽ സജീവമാണ് നടി നവ്യ നായർ. സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന താരം വിവാഹത്തോടെ ഇടവേളയെടുത്തെങ്കിലും ഇപ്പോൾ അഭിനയരംഗത്തേക്ക് തിരികെയെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഫോട്ടോഷൂട്ട് ചിത്രങ്ങളും റീൽസും ഷൂട്ടിങ് ലൊക്കേഷനിലെ കാഴ്ചകളുമെല്ലാം നടി ആരാധകർക്കായി പങ്കുവെക്കാറുണ്ട്. നന്ദനം എന്ന രഞ്ജിത്ത് ചിത്രത്തിൽ ബാലാമണിയെന്ന കൃഷ്ണ ഭക്തയുടെ വേഷത്തിലാണ് നവ്യ ഏറ്റവും മനോഹരമായ പ്രകടനം കാഴ്ചവെച്ചത്. തുടർന്നും നിരവധി ഹിറ്റുകൾ താരത്തിന്റേതായി പിറന്നിട്ടുണ്ടെങ്കിലും പ്രേക്ഷകർക്ക് ഇഷ്ടം ബാലാമണിയെയാണ്. നന്ദനത്തിലെ പ്രകടനത്തിലൂടെ ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നവ്യയ്ക്ക് ലഭിക്കുകയും ചെയ്തിരുന്നു.

  2010ൽ ആയിരുന്നു നവ്യയുടെ വിവാഹം. മുംബൈയില്‍ ബിസിനസുകാരനായ സന്തോഷ്.എൻ.മേനോനാണ് താരത്തെ വിവാഹം ചെയ്തത്. സായ് എന്നൊരു മകനും താരത്തിനുണ്ട്. ഇപ്പോൾ നൃത്ത പരിപാടികളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നവ്യ. കൂടാതെ സിനിമയിലേക്ക് സജീവമാകാനുള്ള തയ്യാറെടുപ്പിലുമാണ് നവ്യ നായർ. മലയാളത്തിൽ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത് ഒരുത്തീ എന്ന സിനിമയാണ്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നവ്യാ നായര്‍ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചുവരുന്ന ചിത്രമാണ് ഒരുത്തീ.

  വി.കെ പ്രകാശാണ് ഒരുത്തീ സംവിധാനം ചെയ്തിരിക്കുന്നത്. ഒരു വീട്ടമ്മയുടെ അതിജീവനകഥയാണ് ചിത്രം പറയുന്നത്. വളരെ സാധാരണക്കാരിയായ വീട്ടമ്മയായ രാധാമണിയായാണ് നവ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് ആകസ്മികമായി വന്നുചേരുന്ന ചില സംഭവങ്ങളും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെയും സഹനത്തിന്റെയും കഥയാണ് ഒരുത്തീ പറയുന്നത്. സൈജു കുറുപ്പും വിനായകനും ചിത്രത്തില്‍ വേഷമിടുന്നു. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. വൈപ്പിനായിരുന്നു പ്രധാന ലൊക്കേഷന്‍. വൈപ്പിനിലെ പ്രാദേശിക സംസാരരീതിയും സിനിമയുടെ പുതുമയാണ്. കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളും ഒരുത്തീയില്‍ പരോക്ഷമായി ചൂണ്ടിക്കാണിച്ചുപോകുന്നുണ്ട്.

  ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഷോയായ സ്റ്റാർ മാജിക്കിലെ സ്ഥിരം മെന്ററാണ് നവ്യാ നായർ. ഇടയ്ക്കിടെ ഷോയിൽ പ്രത്യക്ഷപ്പെടാറുള്ള താരം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളാണ്. നവ്യയുടെ തിരിച്ചുവരവ് കൂടുതൽ ആഘോഷിക്കപ്പെട്ടത് സ്റ്റാർ മാജിക്ക് പരിപാടിയിലൂടെയാണ്. അടുത്തിടെ സന്തോഷ് പണ്ഡിറ്റിനെ ചുറ്റിപറ്റി നവ്യാ നായരും സ്റ്റാർ മാജിക്ക് ഷോയും അണിയറപ്രവർത്തകരും വിവാദത്തിൽ പെട്ടിരുന്നു. സ്റ്റാർ മാജിക്കിലേക്ക് സന്തോഷ് പണ്ഡിറ്റിനെ വിളിച്ചുവരുത്തി നവ്യാ നായർ, നിത്യാ ദാസ്, ലക്ഷ്മി നക്ഷത്ര, മറ്റ് സ്റ്റാർ മാജിക്ക് അം​ഗങ്ങൾ എന്നിവർ ചേർന്ന് അപമാനിച്ചുവെന്നായിരുന്നു വിവാദം. വിഷയം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുകയും നവ്യാ നായർ, നിത്യാദാസ്, സ്റ്റാർ മാജിക്ക് ഷോ എന്നിവയ്ക്ക് നേരെ വിമർശനം ഉയരുകയും ചെയ്തിരുന്നു.

  വിവാദം കൊഴുത്തപ്പോൾ എല്ലാ സ്ക്രിപ്റ്റഡായിരുന്നു എന്നാണ് ഷോയുമായി ബന്ധപ്പെട്ടവർ പ്രതികരിച്ചത്. ഇപ്പോൾ നവ്യാ നായർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയാണ് വൈറലാകുന്നത്. 'അനിവാര്യമായതിനെ താത്‌കാലികമായി മാത്രമേ നുണകൾ കൊണ്ട് തടഞ്ഞ് നിർത്താൻ സാധിക്കൂ. എത്ര ശക്തമായി ഒളിച്ചുവച്ചാലും സത്യം അവസാനം പുറത്തുവരും' എന്നെഴുതിയ ഫോട്ടോയാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി നവ്യാ നായർ പങ്കുവെച്ചത്. വിവാദത്തിൽ നവ്യയ്ക്ക് പറയാനുള്ള മറുപടിയാണ് ഇതെന്നാണ് ചില ആരാധകർ കുറിച്ചത്. അതേസമയം എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ച് രം​ഗത്തെത്തിയ ആരാധകരും നിരവധിയാണ്.

  സ്റ്റാർ മാജിക്കിലെ വിവാദത്തിന് ശേഷം ദയ അശ്വതി അടക്കമുള്ളവരും നവ്യയ്ക്കെതിരെ രം​ഗത്തെത്തിയിരുന്നു. സ്റ്റാര്‍ മാജിക് കണ്ടപ്പോള്‍ വല്ലാതെ വിഷമം തോന്നിയെന്നും പണ്ട് കലോത്സവത്തില്‍ ഒന്നാം സ്ഥാനം കിട്ടിയില്ലെന്ന് പറഞ്ഞ് കരഞ്ഞ രം​ഗങ്ങൾ വീണ്ടും ഒന്ന് എടുത്ത് നോക്കുന്നത് നന്നായിരിക്കുമെന്നുമാണ് ദയ അശ്വതി സന്തോഷ് പണ്ഡിറ്റ് വിഷയത്തിൽ നവ്യയെ വിമർശിച്ച് പ്രതികരിച്ചത്. മറ്റുള്ളവരെ 'കളിയാക്കുമ്പോള്‍ ആ വീഡിയോ പഴയ വീഡിയോകൾ എടുത്ത് കാണണം. ആ വീഡിയോ ഇപ്പോഴും യുട്യൂബിലുണ്ട്. എനിക്ക് കഴിവില്ലാതെ പോയതിനാലാണ് അത് കിട്ടാതെ പോയത് എന്ന് ചിന്തിക്കുക...' എന്നായിരുന്നു ദയ അശ്വതി കുറിച്ചത്. സീരിയൽ നടി അശ്വതി അടക്കമുള്ളവരും സന്തോഷ് പണ്ഡിറ്റിനെ അനുകൂലിച്ച് രം​ഗത്തെത്തിയിരുന്നു.

  പിന്നീട് വീണ്ടും സ്റ്റാർ മാജിക്കിൽ സന്തോഷ് പണ്ഡിറ്റ് പങ്കെടുക്കുകയും ഷോയിലെ അം​ഗമായ കലാകാരൻ ബിനു അടിമാലിയെ മോശമായ ഭാഷയിൽ അപമാനിക്കുകയും ചെയ്തിരുന്നു. മുമ്പ് നേരിട്ട അപമാനത്തിന് മറുപടിയായാണ് സന്തോഷ് പണ്ഡിറ്റ് ബിനു അടിമാലിയോട് മോശമായ ഭാഷയിൽ പെരുമാറിയതിന് കാരണം എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിനെ അനുകൂലിച്ചവർ അന്ന് പറഞ്ഞിരുന്നത്. ചിലർ സന്തോഷ് പണ്ഡിറ്റിന്റെ പ്രവൃത്തിയെ വിമർശിക്കുന്നുമുണ്ട്. നിർമൽ പാലാഴി അടക്കമുള്ള താരങ്ങൾക്കെതിരെയും സോഷ്യൽമീഡിയയിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. കാര്യങ്ങൾ വ്യക്തമായി മനസിലാക്കാതെയാണ് പലരും വിമർശിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതെന്നാണ് അന്ന് നിർമൽ പാലാഴി കുറിച്ചത്.

  Recommended Video

  സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോ ,അപമാനിച്ചെന്നാരോപണത്തില്‍ ബിനീഷ് ബാസ്റ്റിന്‍

  ബോഡി ഷെയ്മിങ് കോമഡികളാണ് ഏറെയും ഉൾപ്പെടുത്തുന്നത് എന്ന് കാണിച്ച് മുമ്പും പലതവണ സ്റ്റാർ മാജിക്ക് വിവാദത്തിൽപ്പെട്ടിട്ടുണ്ട്. തെറ്റായ ചിന്തകൾ സമൂഹത്തിന് നൽകുന്ന തരത്തിലാണ് ഷോയിലെ കൗണ്ടറുകൾ എന്നായിരുന്നു വിമർശനം ഉയർന്നത്. പലതവണ വിവദങ്ങളിൽപ്പെട്ടിട്ടും ചാനലുകളിലെ പരിപാടികളിൽ റേറ്റിങിൽ മുൻപന്തിയിൽ നിൽക്കുന്ന ഷോ കൂടിയാണ് സ്റ്റാർ മാജിക്ക്.

  English summary
  popular televison show star magic controversy; navya nair latest social media post now viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X