»   » ഹോട്ട് കപ്പിള്‍സ്, ബാഹുബലിക്ക് ശേഷം പ്രഭാസിനെയും അനുഷ്‌ക ഷെട്ടിയെയും കുറിച്ച് പ്രചരിക്കുന്നത്!

ഹോട്ട് കപ്പിള്‍സ്, ബാഹുബലിക്ക് ശേഷം പ്രഭാസിനെയും അനുഷ്‌ക ഷെട്ടിയെയും കുറിച്ച് പ്രചരിക്കുന്നത്!

By: സാൻവിയ
Subscribe to Filmibeat Malayalam

സൗത്ത് ഇന്ത്യയിലെ ഹോട്ട് കപ്പിള്‍സാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. ബ്രഹ്മാണ്ഡ ചിത്രത്തിലെ നായിക-നായകനായ ഇരുവരെയും ചുറ്റി ഒത്തിരി ഗോസിപ്പുകള്‍ പുറത്ത് വന്നിരുന്നു. ബാഹുബലിക്ക് ശേഷം ഇരുവരും പുതിയ ചിത്രത്തിന്റെ തിരക്കിലാണ്. സുജീത്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന സാഹോ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.

സാഹോയെ കുറിച്ച്- ക്യൂട്ട് കപ്പിള്‍സ്

ബാഹുബലിയുമായി പുതിയ ചിത്രം സാഹോയ്ക്ക് യാതൊരു ബന്ധവുമില്ല. പ്രഭാസ്, അനുഷ്‌ക ഷെട്ടി, നെയില്‍ നിതിന്‍ മുകേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷന്‍ ത്രില്ലറാണ് ചിത്രം.

വണ്ണം കുറച്ചോ

പ്രഭാസും അനുഷ്‌ക ഷെട്ടിയും വണ്ണം കുറച്ചു. അടുത്തിടെ അനുഷ്‌കയുടെ ബീച്ച് വിയറിട്ട വസ്ത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അനുഷ്‌ക ഹിന്ദി പഠിക്കുന്നു

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പുതിയ ചിത്രത്തിന് വേണ്ടി അനുഷ്‌ക ഹിന്ദി പഠിക്കും. തെലുങ്കിലും ഹിന്ദിയിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്. ഹിന്ദി വേര്‍ഷന്‍ അനുഷ്‌ക തന്നെയാണ് ഡബ് ചെയ്യുന്നത്.

ബോളിവുഡിലും ആരാധകര്‍

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി പുറത്തിറങ്ങിയതോടെ പ്രഭാസിനും അനുഷ്‌കയ്ക്കും ബോളിവുഡിലും ഒട്ടേറെ ആരാധകരാണ്. അതുകൊണ്ട് തന്നെയാണ് ചിത്രം ബോളിവുഡിലും ഡബ് ചെയ്ത് പുറത്തിറക്കുന്നത്.

എന്തുക്കൊണ്ട് പ്രഭാസിന് നായികയായി അനുഷ്‌ക

പ്രഭാസും അനുഷ്‌കയും തമ്മിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. ബില്ല, മിര്‍ച്ചി, ബാഹുബലി ആദ്യ ഭാഗം, ഒന്നാം ഭാഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

English summary
Lovebirds Prabhas & Anushka Shetty Get Caught In A Situation Of CRISIS.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam