For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ വാർത്ത ശരിയാണ്! നാണത്തോടെ പ്രഭാസ് ഒടുവിൽ അത് സമ്മതിച്ചു, സാക്ഷിയായി ശ്രദ്ധ കപൂറും നീലും...

  |

  തെന്നിന്ത്യൻ- ബോളിവുഡ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനായി എത്തുന്ന സാഹോ. തെലുങ്കിവും ഹിന്ദിയിലും ചിത്രീകരിച്ചിരിക്കുന്ന ചിത്രം മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും റിലീസിനെത്തുന്നുണ്ട്. തെലുങ്കിൽ സജീവമാണെങ്കിലും ഇന്ത്യൻ സിനിമയിൽ കൈ നിറയെ ആരാധകരാണ് താരത്തിനുളളത്.

  എസ് എസ് രാജമൗലി സംവിധാന‍ം ചെയ്ത് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയ്ക്ക് ശേഷം പുറത്തെത്തുന്ന പ്രഭാസ് ചിത്രമാണ് സാഹോ. പ്രഭാസിനോടൊപ്പം ബോളിവുഡ് താരം ശ്രദ്ധ കപൂർ, നീൽ നിതിൻ മുകേഷ് എന്നിവരും പ്രധാന കഥാപത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കപിൽ ശർമയുടെ ഷോയിലെത്തിയ പ്രഭാസിനോട് എല്ലാവർക്കു ചോദിക്കാനുളളത് പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമാണ്.

  ബാഹുബലിയ്ക്ക് ശേഷം പ്രഭാസിന് 5000ത്തോളം പ്രണായാഭ്യർഥനകളും വിവാഹാഭ്യർഥനകളും ലഭിച്ചിരുന്നു എന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിന്റെ സത്യാവസ്ഥ ഷോയിൽ കപിൽ ശർമ്മ പ്രഭാസിനോട് ചോദിച്ചിരുന്നു. ഒരു കള്ള ചിരിയോടെയാണ് പ്രഭാസ് ഈ ചോദ്യത്തിന് മറുപടി നൽകിയത്. അത് ശരിയാകും എന്നായിരുന്നു താരത്തിന്റെ മറുപടി. ബാഹുബലിയ്ക്ക് ശേഷം നിരവധി വിവാഹാഭ്യർഥന ലഭിച്ചിരുന്നു എന്നും, എന്നാൽ അതൊനാന്നും ഇതുവരെ എണ്ണി നോക്കിയിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.

  Recommended Video

  Exclusive Interview With Prabhas | Saaho | FilmiBeat Malayalam

  രാജമൗലി സംവിധാനം ചെയ് ബാഹുബലി എന്ന ചിത്രം പ്രഭാസിന്റെ കരിയർ തന്നെ മാറ്റി മറിച്ചിരുന്നു. പ്രഭാസിന്റെ പേര് ഇന്ത്യൻ സിനിമയുടെ അതിർവരമ്പുകൾ ഭേദിച്ച് ആഗോളതലത്തിൽ തന്നെ ചർച്ച വിഷയമായിരുന്നു. നിരവധി പുരസ്കാരങ്ങളു താരത്തെ തേടിയെത്തുകയായിരുന്നു. ഇപ്പോഴും ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് താരത്തെ അറിയപ്പെടുന്നത്.

  ആദ്യ രണ്ട് ഭാഗങ്ങൾ കണ്ട് ത്രില്ലടിച്ചിരിക്കുന്ന പ്രേക്ഷകർക്ക് അറിയാനുളളത് ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ചാണ് സംവിധായകൻ രാജമൗലി ഉൾപ്പെടെയുളള അണിയറ പ്രവർത്തകരോട് ചിത്രത്തിന്റെ മുന്നാം ഭാഗത്തെ കുറിച്ച് ചോദിക്കാറുണ്ട്. ശക്തമായ തിരക്കഥയുണ്ടായാൽ ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ എസ്എസ് രാജമൗലി പറഞ്ഞിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള പ്രതീക്ഷ പ്രഭാസും പങ്കുവെച്ചിട്ടുണ്ട്. രാജീവ് മസന്ദുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  രൺവീറിനെ ഡാഡി എന്ന് വിളിച്ച് ദീപിക!! അമ്മയാകാൻ തയ്യറെടുത്ത് താര സുന്ദരി, പുതിയ ചിത്രം വൈറൽ

  ബാഹുബലി ആരംഭിക്കുമ്പോൾ സംവിധായകൻ 6 തിരക്കഥകളായിരുന്നു തനിയ്ക്ക് നൽകിയിരുന്നത്. ചിലപ്പോൾ 10-14 ഉം തിരക്കഥകൾ അദ്ദേഹം എഴുതിയിട്ടുണ്ടാകും. അ‍ഞ്ച് വർഷമായി രാജമൗലിയുടെ മനസ്സിലുണ്ടായിരുന്ന തിരക്കഥയായിരുന്നു ഇത്. എന്നാൽ ബാഹുബലി മൂന്നാം ഭാഗം സംഭവിക്കുമോ ഇല്ലയോ എന്ന് തനിയ്ക്ക് അറിയില്ലെന്നും പ്രഭാസ് പറഞ്ഞു.

  പ്രണയം അവസാനിപ്പിക്കുന്നു? കാമുകന്റെ ഫോട്ടോകള്‍ നീക്കം ചെയ്‍ത് ഇല്യാന

  ടോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഏറെ ചർച്ചയായ പേരുകളായിരുന്നു നടി അനുഷ്കയുടേയും പ്രഭാസിന്റേയും. ബാഹുബലി പുറത്തു വന്നതിന് പിന്നാലെയായിരുന്നു ഇരുവരും ഗോസിപ്പ് കോളത്തിൽ സ്ഥിരം സാന്നിധ്യമായത്. താരങ്ങൾ പ്രണയത്തിലാണെന്നും ഇരുവരും ഉടൻ വിവാഹം കഴിക്കുമെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പുറത്തു വരുന്ന വാർത്തകൾക്കെതിരെ അനുഷ്കയും പ്രഭാസും രംഗത്തെത്തിയിരുന്നു. തങ്ങൾ ഇരുവരും അടുത്ത സുഹത്തുക്കൾ മാത്രമാണെന്നാണ് താരങ്ങൾ പറഞ്ഞു.

  പ്രതിഫലമല്ല സിനിമയാണ് പ്രധാനം!! ! മോളിവുഡ് താരങ്ങളെല്ലാം ഇങ്ങനെയാണ്, തുറന്ന് പറഞ്ഞ് പ്രഭാസ്

  അനുഷ്കയുമായി താൻ പ്രണയത്തിലാണെങ്കിൽ ഉറപ്പായും തുറന്നു പറയുമെന്നായിരുന്നു പ്രഭാസിന്റെ പ്രതികരണം. തനിയ്ക്ക് ഇത് മറച്ചു വെയ്ക്കേണ്ട കാര്യമില്ലെന്നും പ്രഭാസ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തങ്ങളിൽ ഒരാളുടെ വിവാഹം കഴിയുന്നതുവരെ ഇത്തരത്തിലുളള ഗോസിപ്പുകൾ പ്രചരിച്ചു കൊണ്ടേയിരിക്കുമെന്നും താരം പറഞ്ഞിരുന്നു.

  English summary
  prabhas confirm huge number og proposals after bahubeli
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X