ശിവാജി ഗണേശന്റെ കുടുംബത്തില്‍ ബാഹുബലിയുടെ വാള്‍! ചുമ്മാതങ്ങ് പോയതല്ല, തക്കതായ കാരണവും പിന്നിലുണ്ട്!!
ബാഹുബലിയിലെ പ്രധാന കഥാപാത്രമായിരുന്ന ബാഹുബലിയെ പോലെ തന്നെ അദ്ദേഹത്തിന്റെ വാളും ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. യുദ്ധത്തിനിടയില്‍ എതിരാളികളുടെ തല അരിഞ്ഞു വീഴ്ത്തിയ വാള്‍ ഇനി മുതല്‍ ശിവാജി ഗണേശന്റെ വീട്ടിലേക്ക് സമ്മാനമായി കൊടുത്തിരിക്കുകയാണ് പ്രഭാസ്.

നടന്‍ വിക്രം പ്രഭുവിന്റെ മകന് പിറന്നാള്‍ സമ്മാനമായിട്ടാണ് പ്രഭാസ് അമേരന്ദ്ര ബാഹുബലിയുടെ വാള്‍ സമ്മാനമായി കൊടുത്തിരിക്കുന്നത്. സ്വന്തം കൈയ്യൊപ്പോടെയാണ് താരപുത്രന് പ്രഭാസ് വാള്‍ സമ്മാനമായി കൊടുത്തിരിക്കുന്നത്. മകന്‍ വീരാടിന് പ്രഭാസ് നല്‍കിയ വിലപ്പെട്ട സമ്മാനത്തിന് നന്ദി പറഞ്ഞ് വിക്രം പ്രഭു തന്നെ ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
രാജമൗലിയുടെ സംവിധാനത്തില്‍ ബാഹുബലിയുടെ രണ്ടാം ഭാഗം ഏപ്രിലിലായിരുന്നു തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നത്. ഇപ്പോള്‍ തെലുങ്കില്‍ നിര്‍മ്മിക്കുന്ന സഹോ എന്ന സിനിമയുടെ തിരക്കുകളിലാണ് പ്രഭാസ്.


Click it and Unblock the Notifications











