»   » അനുഷ്‌ക ഷെട്ടിക്ക് പ്രഭാസിനോട് പ്രത്യേക താത്പര്യം തോന്നാന്‍ കാരണം, സാഹോയില്‍ ബാഹുബലി ജോഡി!

അനുഷ്‌ക ഷെട്ടിക്ക് പ്രഭാസിനോട് പ്രത്യേക താത്പര്യം തോന്നാന്‍ കാരണം, സാഹോയില്‍ ബാഹുബലി ജോഡി!

By: സാൻവിയ
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ പ്രിയനടനാണ് പ്രഭാസ്. എസ്എസ് രാജമൗലിയുടെ ബാഹുബലി എന്ന ചിത്രത്തോടെ ഇന്ത്യന്‍ സിനിമയിലെ പ്രഭാസിന്റെ സ്ഥാനം ചെറുതൊന്നുമല്ല. ആരാധകര്‍ക്കാണെങ്കില്‍ നടനെ കുറിച്ച് അറിയാന്‍ ആകാംക്ഷയാണ്. നടന്റെ പ്രണയം, വിവാഹം, തീരുമാനങ്ങളെല്ലാം അറിയാനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗം തിയേറ്ററുകളില്‍ എത്തിയതോടെ പ്രഭാസിന്റെ പേരില്‍ ഗോസിപ്പുകളും പടര്‍ന്നു. ചിത്രത്തിലെ നായികയായ അനുഷ്‌ക ഷെട്ടിയുമയായിരുന്നു ഗോസിപ്പ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണ്. ഇതുവരെ പ്രഭാസ് മറ്റൊരു വിവാഹം വേണ്ടെന്ന് വെച്ചതും അനുഷ്‌കാ ഷെട്ടിക്ക് വേണ്ടിയാണെന്നും ഗോസിപ്പുകളിലുണ്ട്. യഥാര്‍ത്ഥത്തില്‍ അനുഷ്‌ക ഷെട്ടിക്ക് പ്രഭാസിനോട് തോന്നിയ പ്രത്യേക താത്പര്യം എന്തുക്കൊണ്ടായിരുന്നു.

പ്രഭാസ് എന്ന നടന്‍

പ്രഭാസ് എന്ന ആവറേജ് നടന്റെ സിനിമാ ജീവിതം മാറ്റിയെഴുതിയ ചിത്രമാണ് ബാഹുബലി. ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയതോടെ മാന്‍ ഓഫ് ദി ഇയര്‍ പ്രഭാസാണെന്ന് ഉറപ്പിക്കാം.

പണത്തിന് വേണ്ടി

സാധാരണ ഒരു സിനിമ വിജയിച്ചാല്‍ നായകന്‍ പിന്നെ പണത്തിനായി പരസ്യ ചിത്രങ്ങള്‍ക്ക് വേണ്ടി ഇറങ്ങും. പ്രസ് ഇന്റര്‍വ്യൂസ്, ഷൂട്ടിങുകളുമെല്ലാമായി തിരക്കാകുകയാണ് പതിവ്.

പക്ഷേ പ്രഭാസ്

എന്നാല്‍ പ്രഭാസ് എന്ന നടനില്‍ വലിയ മാറ്റങ്ങളൊന്നുമുണ്ടായില്ല. നടന്‍ നേരത്തെ എങ്ങനെയായിരുന്നു അതുപോലെ തന്നെ. എന്നാല്‍ ബാഹുബലിയുടെ വിജയത്തില്‍ അദ്ദേഹം ഒത്തിരി ഹാപ്പിയായിരുന്നു.

അടുത്ത ചിത്രത്തിന് വേണ്ടി

ബാഹുബലിക്ക് ശേഷം പ്രഭാസ് മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായിരിക്കുകയാണെങ്കിലും മുന്‍ ചിത്രത്തെ വെച്ച് ഹൈപ്പുണ്ടാക്കാനൊന്നും താരം ശ്രമിക്കുന്നില്ല. എന്നാല്‍ പുതിയ ചിത്രത്തിന് വേണ്ടി നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ട്.

ബാഹുബലിക്ക് മാത്രമായി

നാല് മുതല്‍ അഞ്ചു വര്‍ഷം വരെയാണ് പ്രഭാസ് ബാഹുബലിക്ക് വേണ്ടി മാത്രമായി കഷ്ടപ്പെട്ടത്. ബാഹുബലി ആദ്യ ഭാഗത്തിന് ശേഷം വേറെ പ്രോജക്ടുകള്‍ നടനെ തേടിയെത്തിയെങ്കിലും അതെല്ലാം പ്രഭാസ് വേണ്ടെന്ന് വെച്ചു. വിവാഹം പോലും നടന്‍ മാറ്റി വയ്ക്കുകയായിരുന്നു.

ഗേള്‍ ഫ്രണ്ടിനൊപ്പം

പുതിയ ചിത്രം സാഹോയുടെ തിരക്കിലാണിപ്പോള്‍ പ്രഭാസ്. സാഹോ എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് വേണ്ടി ഹിന്ദി പഠിച്ചുക്കൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്.

BIG SHOCKER! Anushka Shetty Might Not Work In Prabhas' Saaho
English summary
REASON Why Anushka Shetty LIKES HIM! Prabhas Is Doing This Even After The Success Of Baahubali.
Please Wait while comments are loading...

Malayalam Photos

Go to : More Photos