ബാഹുബലിയുടെ മൂന്നാം ഭാഗം? ആകാംക്ഷയോടെ പ്രേക്ഷകർ...വെളിപ്പെടുത്തി പ്രഭാസ്

ഇന്ത്യൻ സിനിമ യും ലോക സിനിമയും ഒരുപോലെ ചർച്ച ചെയ്ത ചിത്രമായിരുന്നു രാജമൗലി സംവിധാനം ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി. ചിത്രത്തിലെ ബഹുബലി എന്ന കഥാപാത്രം പ്രഭാസിന്റെ കരിയർ തന്നെ മാറ്റി മറിക്കുകയായിരുന്നു. മഹേന്ദ്ര ബാഹുബലി, അമരേന്ദ്ര ബാഹുബലി എന്നിങ്ങന രണ്ട് കഥാപാത്രങ്ങളെയായിരുന്നു പ്രഭാസ് ബാഹുബലി സീരീസിൽ അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ ചിത്രത്തിന് ലഭിച്ചിരുന്നു.

2015 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്ത് പുറത്തിറങ്ങിയത് 2017 ൽ ആയിരുന്നു. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ആദ്യഭാഗം പുറത്തിറങ്ങി മൂന്ന് വർഷം കഴിഞ്ഞാണ് രണ്ടാം ഭാഗം പുറത്തു വന്നത്. ഇനി ചിത്രത്തിന്റെ മൂന്നാം ഭാഗം വരുമോ എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ഇപ്പോഴിത ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനെ കുറിച്ചുള്ള പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് നടൻ പ്രഭാസ്. രാജീവ് മസന്ദുമായുളള അഭിമുഖത്തിലാണ് ഇക്കാര്യം പങ്കുവെച്ചത്.

 ബാഹുബലിയുടെ മൂന്നാം  ഭാഗം

ശക്തമായ തിരക്കഥയുണ്ടെങ്കിൽ ചിത്രത്തിന്റെ മൂന്നാം ഭാഗം ചെയ്യുമെന്നാണ് എസ്എസ് രാജമൗലി മുൻപ് പറഞ്ഞിരുന്നു. ഇപ്പോഴിത മൂന്നാം ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് പ്രഭാസ് പറയുന്നത് ഇങ്ങനെയാണ്. എസ്എസ് രൗജമൗലി മൂന്നാം ഭാഗം ചെയ്യാൻ ആഘ്രഹിക്കുന്നുണ്ടെങ്കിൽ അദ്ദേഹം അവേശഭരിതനായിരിക്കണം.. എന്നാൽ ബാഹുബലി 3ാം ഭാഗം സംഭവിക്കുമോ ഇല്ലയോ എന്ന് തനിയ്ക്ക് അറിയില്ലെന്നും പ്രഭാസ് കൂട്ടിച്ചേർത്തു.

 ആറ് തിരക്കഥ

ചിത്രത്തിൽ അഭിനയിക്കുമ്പോൾ ആറ് തിരക്കഥകളായിരുന്നു അദ്ദേഹം തനിയ്ക്ക് നൽകിയത്. അങ്ങനെയാണെങ്കിൽ ഒരു പക്ഷെ 10-14 തിരക്കഥ എങ്കിലും അദ്ദേഹം എഴുതിയിട്ടുണ്ടായിരിക്കണം. അവിടെ തന്നെ ഞങ്ങൾക്ക് 60 ശതമാനത്തേളം പൂർത്തിയായി. ബാഹുബലി എന്ന ചിത്രത്തിന്റെ തിരക്കഥ കഴിഞ്ഞ 5 വർഷമായി അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു ൺന്ന് തനിയ്ക്ക് അറിയാമായിരുന്നു എന്നും പ്രഭാസ് പറഞ്ഞു.

 സ്വപ്നതുല്യമായ നിമിഷങ്ങൾ

ബാഹുബലിയ്ക്കായി നാല് വർഷം നൽകിയതിൽ താൻ സന്തോഷവാനാണ്. അവസാനമായപ്പോൾ മറ്റെന്തെങ്കിലും കൂടി ചെയ്യണം എന്ന് തോന്നിയിരുന്നു. ചിലപ്പോൾ താൻ ആ പ്രോജക്ടറിന്റെ ഭാഗമാണെന്നുളള കാര്യം തന്നെ മറുന്നു പോയിരുന്നു. തനിയ്ക്ക് അത് സ്വപ്ന തുല്യമായിരുന്നെന്നും പ്രഭാസ് പറഞ്ഞു. അമരേന്ദ്ര ബാഹുബലിയും മഹേന്ദ്ര ബാഹുബലിയും തന്നിൽ നിന്ന് ഒരിക്കലും പുറത്ത് പോകില്ലെന്നും പ്രഭാസ് പറഞ്ഞു.

 കാത്തിരുന്ന ചിത്രം

ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബാഹുബലി. കട്ടപ്പ ബാഹുബലിയെ കൊല്ലുന്നതോട് കൂടിയാണ് ആദ്യ ഭാഗം അവസാനിക്കുന്നത്.പ്രേക്ഷകരുടെ മനസ്സിൽ സസ്പെൻസ് തീർത്താണ് ആദ്യ ഭാഗം അവസാനിച്ചത്. കട്ടപ്പ ബാഹുബലിയെ കൊല്ലുന്നതെന്തിന് എന്നുളള ചോദ്യത്തിന് ഉത്തരമായിരുന്നു രണ്ടം ഭാഗം 2017 ലാണ് ബാഹുബലി രണ്ടം ഭാഗം പുറത്തിറങ്ങിയത്. 9000 സ്ക്രീനുകളിലായിട്ടാണ് ബാഹുബലി 2 പുറത്തിറങ്ങിയത്. ഇന്ത്യയിൽ മാത്രം 6500 സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിനെത്തിയിരുന്നു.

 ആർക്കും തൊടാനാവാതെ ബാഹുബലി

നിരവധി റെക്കോഡുകളും പുരസ്കാരങ്ങളുമായിരുന്നു ബാഹുബലിയെ തേടിയെത്തിയത്. 1700 കോടിലധികമാണ് ബാഹുബലിയുടെ കളക്ഷൻ. ഇന്നുവരെ ഒരു ഇന്ത്യൻ ചിത്രവും ഈ റെക്കോഡ് തകർത്തിട്ടില്ല തെലുങ്ക്, മലയാളം, കന്നഡ, തമിഴ് , ഹിന്ദി എന്നീ ഇന്ത്യൻ ഭാഷയ്ക്ക് പുറമേ റഷ്യ, ചൈനീസ്, ജാപ്പനീസ് എന്നീ വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X