ബാഹുബലിയും ബല്ലാൽ ദേവനും ഒന്ന് മോഡേണായാൽ എങ്ങനെയിരിക്കും! ദേ ഇതുപോലെ, സെൽഫി പങ്കുവെച്ച് റാണ
ബാഹുബലിയും, ബല്ലാൽ ദേവനും ഒരുമിച്ചു നിൽക്കുന്ന സെൽഫിയാണ് ആരാധകൻ വരച്ചിരിക്കുന്നത്.
രാജാക്കന്മാർക്കെന്താ മോഡേണായിക്കൂടെ! ബഹുബലിയും ബല്ലാൽ ദേവനും ഒന്നു മോഡേണായാൽ എങ്ങനെയിരിക്കും? പുതിയ യുഗത്തിലെ ബഹുബലിയേയും ബല്ലാൽ ദേവനേയും രൂപകൽപ്പന ചെയ്തിരിക്കുന്നത് താരങ്ങളുടെ തന്നെ ആരാധകനാണ്. ഈ ചിത്രം റാണാ ദഗ്ഗുബാട്ടി തന്നെ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ബാഹുബലിയും, ബല്ലാൽ ദേവനും ഒരുമിച്ചു നിൽക്കുന്ന സെൽഫിയാണ് ആരാധകൻ വരച്ചിരിക്കുന്നത്.

തങ്ങളുടെ ആരാധകൻ രൂപകൽപ്പന ചെയ്ത ചിത്രത്തിനോടൊപ്പം തരങ്ങൾ തമ്മിലുളള മറ്റൊരു ചിത്രവും റാണ പങ്കുവെച്ചിട്ടുണ്ട്. കോളിവുഡ് സൂപ്പർസ്റ്റാർ സൂര്യയോടൊപ്പം നിൽക്കുന്ന ചിത്രമാണ് റാണ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. അതിന്റെ താഴെയായി മോഡേൺ ബാഹുബലിയുമായി ചിത്രത്തിനു സാമ്യമുണ്ടെന്നും റാണ ട്വിറ്റ് ചെയ്തിരുന്നു.
തെന്നിന്ത്യൻ സിനിമ ലോകത്ത് എല്ലാവർക്കും അറിയാവുന്ന ഒരു സംഗതിയാണ് റാണയും പ്രഭാസും തമ്മിലുള്ള സൗഹൃദം. ചിത്രത്തിന്റെ ഷൂട്ടിങ് വേളയിൽ ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ റാണ പുറത്തു വിട്ടിരുന്നു.


Click it and Unblock the Notifications











