»   » പ്രണയം തകര്‍ന്നത് ദൈവത്തിന്റെ തീരുമാനം: പ്രഭുദേവ

പ്രണയം തകര്‍ന്നത് ദൈവത്തിന്റെ തീരുമാനം: പ്രഭുദേവ

Posted By:
Subscribe to Filmibeat Malayalam

നയന്‍താര-പ്രഭുദേവ പ്രണയം പോലെ അടുത്തകാലത്ത് തെന്നിന്ത്യയില്‍ വാര്‍ത്തയാവുകയും വിവാദമാവുകയും ചെയ്ത മറ്റൊരു പ്രണയബന്ധമില്ല. പ്രണയം പോലെതന്നെ അവരുടെ പ്രണയത്തകര്‍ച്ചയും വലിയ വാര്‍ത്തയായിരുന്നു. വിവാഹിതാരാകാന്‍ തീരുമാനിച്ചശേഷമാണ് ഇരുവരും പിരിഞ്ഞത്. ഇക്കാര്യത്തില്‍ തനിയ്‌ക്കേറെ ദുഖമുണ്ടെന്നും. അതില്‍ നിന്നും തിരിച്ചുകയറാന്‍ തനിയ്ക്ക് സമയം വേണമെന്നും നയന്‍താര പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

എന്നാല്‍ പ്രഭുദേവ പറയുന്നത് നേരെ തിരിച്ചാണ്. താനക്കാര്യം ഓര്‍ത്ത് ദുഖിക്കുന്നില്ലെന്നാണ് പ്രഭു പറയുന്നത്. ആ ബന്ധം തകരണമെന്നത് ദൈവത്തിന്റെ തീരുമാനമായിരുന്നു. നമുക്ക് സന്തോഷമായി ഒരു ബന്ധത്തില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിരിയുന്നതാണ് നല്ലത്. ദൈവത്തില്‍ ഞാനേറെ വിശ്വസിക്കുന്നു. ആ തീരുമാനം എല്ലാവര്‍ക്കും നല്ലതിനായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ടുതന്നെ പോയകാലത്തെക്കുറിച്ച് സംസാരിക്കുന്നതിലോ ദുഖിക്കുന്നതിലോ കാര്യമില്ല- പ്രഭു ദേവ പറയുന്നു.

PrabhuDeva

ഇപ്പോള്‍ സംവിധായകനെന്ന നിലയില്‍ വലിയ തിരക്കിലാണ് പ്രഭുദേവ. ശ്രുതി ഹസന്‍ നായികയാകുന്ന രാമയ്യ വസ്ത വയ്യയെന്ന ചിത്രം റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്. റാംബോ രാജ്കുമാര്‍ എന്ന മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അജയ് ദേവ്ഗണ്‍, സല്‍മാന്‍ ഖാന്‍ എന്നിവരെ നായകന്മാരാക്കിക്കൊണ്ടുള്ള പുതിയ ചിത്രങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബോളിവുഡില്‍ എന്തുകൊണ്ടും തിരക്കിലാണ് പ്രഭുദേവ.

English summary
However, in a recent interview Prabhu Deva appeared to have opened up a bit and had apparently said that his split-up with Nayanthara was a decision taken by the Almighty

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam