പ്രഭുദേവയെന്ന് കേട്ടപ്പോള്‍ നയന്‍താരയ്ക്ക് നാണം

By Lakshmi

ഇന്ത്യ മുഴുവനും ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു നയന്‍താര-പ്രഭുദേവ പ്രണയം. ഈ ബന്ധത്തിന്റെ പേരില്‍ വിവാദങ്ങളും ഏറെയുണ്ടായി. പ്രഭുദേവയുടെ ഭാര്യ നയന്‍താരയ്‌ക്കെതിരെ രംഗത്തെത്തിയപ്പോള്‍ ഇടക്ക് നയന്‍താരയുടെ ജനസമ്മതിവരെ നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടായി. എല്ലാറ്റിനുമൊടുവില്‍ പ്രഭുദേവ നയന്‍താരയെ തന്റെ ജീവിതത്തില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. അതിന്റെ സങ്കടങ്ങളില്‍പ്പെട്ടുഴറിയ നയന്‍സ് സിനിമയിലേയ്ക്ക് തിരിച്ചെത്താന്‍ പോലും സമയമെടുത്തു.

ഇപ്പോഴും പ്രണയത്തെക്കുറിച്ച് ചോദിയ്ക്കുമ്പോള്‍ ഇനിയുമൊരാളെ പ്രണയിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്നാണ് നയന്‍താര പറയാറുള്ളത്. രണ്ടാംവരവില്‍ നയന്‍താര വീണ്ടും ഗോസിപ്പുകളില്‍ താരമായിരുന്നു. ആര്യയുമായി നയന്‍താര പ്രണയത്തിലാണെന്നായിരുന്നു ഗോസിപ്പുകള്‍. എന്നാല്‍ ഈ ഗോസിപ്പുകള്‍ക്ക് നയന്‍താരതന്നെ അവസാനമിടുകയും ചെയ്തു.

Nayanthara

ഇപ്പോള്‍ കേള്‍ക്കുന്നത് കാലമിത്രയായിട്ടും നയന്‍താരയുടെ മനസില്‍ നിന്നും പ്രഭുദേവയോടുള്ള സ്‌നേഹം മാഞ്ഞുപോയിട്ടില്ലെന്നാണ്. അടുത്തിടെ കതിര്‍വേലന്‍ കാതല്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ വേദിയില്‍ വച്ച് നടന്ന ഒരു സംഭവം ചൂണ്ടിക്കാണിച്ചാണ് കോടമ്പാക്കത്തെ പാപ്പരാസികള്‍ നയന്‍താര ഇപ്പോഴും പ്രഭുദേവയെ പ്രണയിക്കുന്നുണ്ടെന്ന് ഉറപ്പിച്ച് പറയുന്നത്.

കതിര്‍വേലന്‍ കാതലിലെ നായകനായി അഭിനയിച്ചത് ഉദയനിധി സ്റ്റാലിന്‍ ആണ്. ചിത്രത്തിന്റെ പ്രമോഷണല്‍ പരിപാടികള്‍ നടക്കുമ്പോള്‍ വേദിയില്‍ ഒരു ഗാനം പ്ലേ ചെയ്തു. അപ്പോള്‍ അതിന് ചുവടുവെയ്ക്കാമോയെന്ന് ഉദയനിധിയോട് കോറിയോഗ്രാഫര്‍ ചോദിച്ചു. അതുകേട്ട ഉദയനിധി ഇത്രയും പെട്ടെന്ന് ചുവടുകള്‍ വെയ്ക്കാന്‍ താന്‍ പ്രഭുദേവയല്ലെന്ന് തമാശമട്ടില്‍ മറുപടി പറഞ്ഞു. ഇതുകേട്ട് നയന്‍താര ആകെ നാണിച്ചുപോയെന്നും നയന്‍താരയുടെ മുഖത്ത് പലഭാവങ്ങള്‍ മിന്നിമറിഞ്ഞുവെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പ്രഭുദേവയെന്ന പേരുകേട്ടപ്പോള്‍ ഇത്രമാത്രം ഭാവങ്ങള്‍ മുഖത്ത് മിന്നിമറിയണമെങ്കില്‍ നയന്‍താര ഇപ്പോഴും പ്രഭുദേവയെ പ്രണയിക്കുന്നുണ്ടെന്നുതന്നെയാണ് ഗോസിപ്പുകാര്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X