For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മുട്ടിയുടെ പുതിയ നായിക പ്രാച്ചി തെഹ്‌ലാനെ അറിയുമോ? ശരിയ്ക്കും ഒരു സകലകലാ വല്ലഭ!!

  By Vijay
  |

  മമ്മുട്ടിയുടെ ഇതിഹാസ സിനിമയായ മാമാങ്കത്തില്‍ നായികയായെത്തുന്ന താരം പ്രാച്ചി തെഹ്‌ലാന്‍ പരിചയപ്പെടേണ്ട കക്ഷി തന്നെയാണ്. ഒരു സകല കലാ വല്ലഭ എന്ന ചുരുക്കി വിശേഷിപ്പിക്കാം. സൂപ്പര്‍ സ്റ്റാര്‍ മമ്മുട്ടിയോടൊപ്പമുള്ള അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് താരം ഇപ്പോള്‍.

  കൈവെച്ച മേഖലകളിലെല്ലാം തന്നെ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഈ 24കാരിക്ക് സാധിച്ചിട്ടുണ്ട്. അറിയപ്പെടുന്ന കായികതാരം. സ്റ്റാര്‍ പ്ലസില്‍ വന്ന ഒറ്റ സീരിയല്‍ കൊണ്ട് ജനഹൃദയങ്ങളില്‍ ഇടംപിടിച്ച സുന്ദരി. പഞ്ചാബി സിനിമയിലൂടെ ബിഗ് സ്‌ക്രീനില്‍. ഒടുവില്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രത്തില്‍ മമ്മുട്ടിയോടൊപ്പം പ്രധാന വേഷത്തില്‍. അതെ ആരെയും അദ്ഭുതപ്പെടുത്തുന്ന പ്രതിഭ തന്നെയാണ് പ്രാച്ചി.

  1993 ഒക്ടോബര്‍ രണ്ടിന് ദില്ലിയില്‍ നരേന്ദ്രകുമാറിന്റെയും പൂനം തെഹ്ലാന്റെയും മകളായി ജനനം. മോണ്ടിസോറി സ്‌കൂള്‍ ഓഫ് ഡല്‍ഹിയില്‍ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ജീസസ് ആന്റ് മേരി കോളജില്‍ നിന്നും കൊമേഴ്‌സില്‍ ബിരുദവും ഗാസിയാബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജിയില്‍ നിന്നും മാര്‍ക്കറ്റിങ് മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമയും നേടി. അതിനുശേഷം ഹ്യൂമന്‍ റിസോഴ്‌സ് ആന്റ് മാര്‍ക്കറ്റങില്‍ എംബിഎയെയും സ്വന്തമാക്കിയതിനു ശേഷം പല വന്‍കിട കമ്പനികളിലും ജോലി ചെയ്തു.

  പഠനത്തോടൊപ്പം സ്‌പോര്‍ട്‌സിലും പ്രാച്ചി അതീവ താത്പര്യം കാണിച്ചിരുന്നു. സ്‌കൂളില്‍ പഠിയ്ക്കുമ്പോള്‍ തന്നെ രാജ്യത്തിനു വേണ്ടി കളിച്ചു തുടങ്ങി. ബാസ്‌കറ്റ് ബോളും നെറ്റ് ബോളുമായിരുന്നു ആറടിക്കാരിയുടെ പ്രിയപ്പെട്ട മത്സര ഇനങ്ങള്‍. ഇന്ത്യന്‍ നെറ്റ് ബോള്‍ ടീ ക്യാപ്റ്റനായി വളര്‍ന്ന പ്രാച്ചിയെ ഇന്ത്യയിലെ ഹോട്ട് കായികതാരങ്ങളിലൊരാളായാണ് വാഴ്ത്തിയിരുന്നത്. സാഫ് ഗെയിംസില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ നായികയെ തന്നെയാണ് പിന്നീട് രാജ്യത്ത് നെറ്റ് ബോള്‍ പ്രമോട്ട് ചെയ്യാനുള്ള ട്രസ്റ്റിന്റെ അംബാസിഡറായി നിയമിച്ചതും.

  പഠിയ്ക്കുമ്പോഴും കളിക്കാരിയായിരിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും അഭിനയത്തിനായി ഒട്ടേറെ ഓഫറുകള്‍ വന്നിരുന്നു. സ്റ്റാര്‍ പ്ലസ്സില്‍ 2016ല്‍ സംപ്രേഷണം തുടങ്ങിയ ദിയാ ഔര്‍ ബാതി ഹം എന്ന സീരിയല്‍ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി. തുടര്‍ന്ന് റോഷന്‍ പ്രിന്‍സ് നായകനായ മന്‍ദീപ് സിങ് ചിത്രത്തില്‍ നായികയായി. അര്‍ജാനിലെ നിമ്മി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബിനു ധില്ലന്റെ നായികയായി ബൈലാറസിനും പ്രാച്ചിയെത്തി. തുടര്‍ന്ന് ഇക്യാവന്‍ എന്ന ടെലി പ്രോഗ്രാമിലും മുഖം കാണിച്ചതോടെ നടി എന്ന രീതിയില്‍ പരക്കെ അംഗീകരിക്കപ്പെട്ടു.

  മലയാളത്തില്‍ ഇതുവരെ നിര്‍മിച്ചതില്‍ വെച്ചേറ്റവും വലിയ ചിത്രങ്ങളിലൊന്നാണഅ മാമാങ്കം.മമ്മുട്ടിയെ പോലൊരു മഹാനായ നടനൊപ്പം അഭിനയിക്കാന്‍ കഴിയുകയെന്നത് ഭാഗ്യമാണ്. ദക്ഷിണേന്ത്യയില്‍ തന്റെ ആദ്യത്തെ പ്രൊജക്ടാണ്. പതിനേഴാം നൂറ്റാണ്ടിലെ കഥ പറയുന്ന സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാനാകില്ലെന്ന് നടി ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.

  ഫോട്ടോ കടപ്പാട്- പ്രാച്ചിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജ്

  English summary
  Prachi Tehlan to star opposite Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X