»   » സുരാജ് കളം മാറ്റിചവിട്ടുന്നു

സുരാജ് കളം മാറ്റിചവിട്ടുന്നു

Written By:
Subscribe to Filmibeat Malayalam
Suraj Venjaramoodu
നടിമാരെല്ലാം മേക്ക് ഓവറിന്റെ പിന്നാലെയാണിപ്പോള്‍. ചെയ്തു മടുത്ത അറുവളിപ്പന്‍ തമാശയില്‍ നിന്നൊരു മേക്ക് ഓവറിലാണ് നടന്‍ സുരാജ് വെഞ്ഞാറമൂടും. കോമഡിയെന്നാല്‍ ദ്വയാര്‍ഥ പ്രയോഗവും 'തിരോന്തരം' ഭാഷയുമാണെന്നു തെറ്റിദ്ധരിച്ചു വച്ചിരിക്കുന്ന ചില തിരക്കഥാകൃത്തുക്കള്‍ ഒരുക്കിയ കെണിയില്‍ നിന്നു രക്ഷപ്പെടാന്‍ സുരാജ് ആഗ്രഹിച്ചിട്ടു കുറച്ചു കാലമായെങ്കിലും അതിനുള്ള അവസരം ഒത്തുവന്നില്ല. ഇപ്പോള്‍ തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രദീപ് ചൊകഌ സംവിധാനം ചെയ്യുന്ന പേടിത്തൊണ്ടനിലൂടെ സുരാജും രക്ഷപ്രാപിക്കുകയാണ്. പതിനഞ്ചു വര്‍ഷം മുന്‍പത്തെ ഉത്തരകേരളത്തിലെ കഥ പറഞ്ഞുകൊണ്ടാണ് സുരാജിനൊരു പുനര്‍ജന്മം നല്‍കുന്നത്.

പ്രദീപ് ചൊകഌയെ ഓര്‍മയില്ലേ. ശ്രീനിവാസന്‍ തിരക്കഥയെഴുതി നായകനായി അഭിനയിച്ച ഇംഗ്ലിഷ് മീഡിയത്തിന്റെ സംവിധായകന്‍. അതിനു ശേഷം ചില ചിത്രങ്ങള്‍ ചെയ്‌തെങ്കിലും അതൊന്നും നിലംതൊട്ടില്ല. ഇപ്പോള്‍ കണ്ണൂരുകാരനായ അധ്യാപകന്‍ പ്രസന്നന്റെ തിരക്കഥയിലൂടെയാണ് പ്രദീപും തിരിച്ചുവരവിനൊരുങ്ങുന്നത്.

കൊമേഡിയന്‍ എന്ന ഇമേജ് ബ്രേക്ക് ചെയ്തുകൊണ്ട് സുരാജ് നായകനായി തിളങ്ങുന്ന ചിത്രമായിരിക്കും പേടിത്തൊണ്ടന്‍. വടക്കന്‍ കേരളത്തിലെ തൊണ്ടച്ചന്‍ എന്ന തെയ്യത്തിന്റെ മിത്തിനെ അവലംബമാക്കിയാണ് പേടിത്തൊണ്ടന്‍ വികസിക്കുന്നത്. ഡയമണ്ട് നെക്ലേസ് ഫെയിം അനുശ്രീയാണ് നായിക. അനശ്വര ഫിലിംസിന്റെ ബാനറില്‍ വിജീഷ് മണി നിര്‍മിക്കുന്ന ചിത്രത്തില്‍ മധുപാല്‍, ശിവജി ഗുരുവായൂര്‍, നിലമ്പൂര്‍ ആയിശ, രജിത മധു എന്നിവര്‍ അഭിനയിക്കുന്നു.

സുരാജ് നായകനാകുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യചിത്രമായ ഡ്യൂപ്ലിക്കേറ്റ് വന്‍ വിജയമായിരുന്നെങ്കിലും അതിലും തറതമാശയുമായി എത്തുന്ന നായകനായിരുന്നു. തിരുവനന്തപുരം ഭാഷയ്ക്കു പകരം കണ്ണൂര്‍ ശൈലിയിലാണ് സുരാജ് ഇതില്‍ സംസാരിക്കുന്നത്. കാഞ്ഞങ്ങാട് രാമചന്ദ്രനാണ് സംഗീതം.

English summary
In Pradeep Chokli's 'Pedithondan' Suraj Venjaramoodu in lead role, Daimond Necklace fame Anusree opposite.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam