»   »  ഇത് സത്യമോ? ഒരു ഗാനരംഗത്തില്‍ മാത്രം നടി ധരിച്ചത് 14 കിലോ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ലെഹങ്ക

ഇത് സത്യമോ? ഒരു ഗാനരംഗത്തില്‍ മാത്രം നടി ധരിച്ചത് 14 കിലോ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ലെഹങ്ക

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഹോളിവുഡ് സിനിമയില്‍ മാത്രമല്ല ഇന്ന് ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലും വരെ സിനിമയിലെ ആഡംബരത്തിന് ഒട്ടും കുറവു വരുത്താറില്ല. കോടികള്‍ മുതല്‍മുടക്കുന്ന ചിത്രങ്ങള്‍ക്ക് സെറ്റിടാന്‍ മുതല്‍ കോസ്റ്റ്യൂംസിനും വരെ കോടികളാണ് നിര്‍മ്മാതാക്കള്‍ ചിലവഴിക്കാറ്.

അണിയറയിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രം ഓം നമോ വെങ്കിടേശായയുടെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടപ്പോള്‍ അതില്‍ നടി അണിഞ്ഞിരിക്കുന്ന ലഹങ്കയാണ്  ഇത്തരത്തില്‍ ആഡംഭരംകൊണ്ട് ശ്രദ്ധാകേന്ദ്രമാവുന്നത്. നടി പ്രഗ്യാ ജയ്‌സ്വാളാണ്  ശ്രദ്ധാ കേന്ദ്രമായത്.

Read more: പുലിമുരുകനും ദൃശ്യത്തിനും പുറമേ സൂപ്പര്‍ ഹിറ്റാവുമെന്നു പ്രതീക്ഷിച്ച ലാല്‍ ചിത്രങ്ങള്‍...

pragya-28-14

14 കിലോ സ്വര്‍ണ്ണം കൊണ്ടു പൊതിഞ്ഞ ലഹങ്കയാണ് നടി ധരിച്ചിരിക്കുന്നതത്രേ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രഗ്യ  തന്നെയാണ് ആദ്യം ഇൗ വിവരം അറിയിച്ചിരിക്കുന്നത്. പിന്നീട് നടന്‍ നാഗാര്‍ജ്ജുനയും ഇതേ കുറിച്ച് വ്യക്തമാക്കിയിരുന്നു. ഒരു ഗാനരംഗത്തില്‍ മാത്രമാണ് പ്രഗ്യ ചിത്രത്തിലെത്തുന്നത്.

വെങ്കിടേശ്വര ഭക്തനായിരുന്ന ഹതി രാം ബാബയുടെ ജീവിതത്തെ ആസ്പദമാക്കി കെ രാഘവേന്ദ്ര റാവു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓം നമോ വെങ്കിടേശായ. അനുഷ്‌ക ഷെട്ടിയും നാഗാര്‍ജ്ജുനയുമാണ് ലീഡ് റോളിലെത്തുന്നത്. നടി വിമല രാമനും ചിത്രത്തില്‍ ഒരു മുഖ്യ റോളിലെത്തുന്നുണ്ട്. ചിത്രം അടുത്ത വര്‍ഷം ആദ്യം തിയേറ്ററുകളിലെത്തും.

https://www.youtube.com/watch?v=JtqOoTfSSFw

പ്രഗ്യാ ജയ്സ്വാളിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Actress Pragya Jaiswal's got our attention. On Tuesday, the 26-year-old actress tweeted her first look from upcoming devotional Telugu film Om Namo Venkatesaya,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam