»   » പ്രെയ്‌സ് ദ ലോര്‍ഡ്'-സക്കറിയയുടെ കഥയില്‍ മമ്മൂട്ടി

പ്രെയ്‌സ് ദ ലോര്‍ഡ്'-സക്കറിയയുടെ കഥയില്‍ മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
Mammootty
പരാജയങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് വീണ്ടും വിജയവഴിയിലെത്താനുള്ള ശ്രമത്തിലാണ് നടന്‍ മമ്മൂട്ടി. കോബ്രായങ്ങളുടെ മുഖംമൂടികള്‍ അഴിച്ചുവെച്ച് മണ്ണിന്റ മണമുള്ള കഥാപാത്രങ്ങളെ തേടുകയാണ് നടന്‍. കഥയാണ് നായകനെന്ന് തിരിച്ചറിഞ്ഞ് മമ്മൂട്ടി നടത്തുന്ന ചുവടുമാറ്റം മലയാളത്തിലെ മറ്റു മുതിര്‍ന്ന നടന്മാരെയും സ്വാധീനിച്ചു കഴിഞ്ഞു.

പരിചയസമ്പന്നരായ സംവിധായകരുടെ പ്രൊജക്ടുകളിലൂടെ താരത്തിളക്കം വീണ്ടെടുക്കാന്‍ മമ്മൂട്ടി നടത്തുന്ന ശ്രമങ്ങള്‍ അധികം വൈകാതെ ഫലം കാണുമെന്നാണ് സിനിമാലോകം കരുതുന്നത്. അതേസമയം പ്രമുഖ സംവിധായകര്‍ക്ക് മാത്രമല്ല, തനിയ്ക്ക് വിശ്വാസമുള്ള നവാഗതര്‍ക്ക് ഡേറ്റ് നല്‍കാനും മമ്മൂട്ടി ഇപ്പോഴും മടിയ്ക്കുന്നില്ല.

ജോണി ആന്റണിയുടെ താപ്പനയ്ക്കും അനൂപ് കണ്ണന്റെ ജവാന്‍ ഓഫ് വെള്ളിമലയ്ക്കും ശേഷം ഷിബു ഗംഗാധരനെന്ന നവാഗതന്റെ ചിത്രത്തിലാവും മമ്മൂട്ടി അഭിനയിക്കുക. സക്കറിയയുടെ പ്രെയ്‌സ് ദ ലോര്‍ഡ് എന്ന കൃതിയെ അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ടിപി രാജീവനാണ്. 1999 ല്‍ രാജീവ് നാഥിന്റെ 'ജനനി'യിലൂടെ സഹസംവിധായകനായി അരങ്ങേറ്റംകുറിച്ച ആളാണ് ഷിബു ഗംഗാധരന്‍.

പാലായിലെ ധനികനായ ജോയി എന്ന കര്‍ഷകനാണ് പ്രെയ്‌സ് ദ ലോര്‍ഡിലെ കേന്ദ്രകഥാപാത്രം. തന്റെ നാടിന് പുറത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം തികച്ചും അജ്ഞനാണയാള്‍. പക്ഷേ തികച്ചും യാദൃശ്ചികമായി കമിതാക്കളായ ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നതോടെ ജോയിയുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുതന്നെ മാറുന്നു.

റീല്‍സ് മാജിക്കിന്റെ ബാനറില്‍ മനോജ് മേനോനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം തന്നെ 'പ്രെയ്‌സ് ദ ലോര്‍ഡി'ന്റെ ചിത്രീകരണം ആരംഭിക്കും.

English summary
After Johny Antony’s Thapana and Anoop Kannan’s Jawan of Vellimala, his next outing will be in debut director Shibu Gangadharan’s Praise the Lord

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam