»   » അമ്മയില്‍ അംഗത്വമില്ലാത്തതില്‍ അഭിമാനമുണ്ടെന്ന് പ്രകാശ് ബാരെ !!

അമ്മയില്‍ അംഗത്വമില്ലാത്തതില്‍ അഭിമാനമുണ്ടെന്ന് പ്രകാശ് ബാരെ !!

Posted By: Nihara
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടിക്കെതിരെയുണ്ടായ ആക്രണം താരസംഘടനയായ അമ്മയുടെ വാര്‍ഷിക യോഗത്തില്‍ ചര്‍ച്ച ചെയ്യാത്തതിനെത്തുടര്‍ന്ന് സംഘടനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി താരസംഘടനയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. സംഘടനയ്ക്ക് അമ്മയെന്നല്ല ചിറ്റമ്മയെന്നോ മറ്റോ ആണ് പേരിടേണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനിക്ക് ഐഖ്യദാര്‍ഢ്യം പ്രഖ്യാപിക്കുമെന്നായിരുന്നു കരുതിയത്. തുടങ്ങിയ തരത്തിലുള്ള വിമര്‍ശനങ്ങളാണ് സംഘടനയ്‌ക്കെതിരെ ഉയര്‍ന്നു വന്നിട്ടുള്ളത്.

അമ്മയില്‍ അംഗമായിരുന്നിട്ടു കൂടി സംഭവം യോഗത്തില്‍ ചര്‍ച്ച ചെയ്യാത്തതാണ് വിവാദമായത്. വിഷയം ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്യാമെന്നായിരുന്നു താരസംഘടനയുടെ പ്രസിഡന്റായ ഇന്നസെന്റ് അറിയിച്ചിരുന്നത്. എന്നാല്‍ ഉന്നയിച്ചിട്ടു കൂടി വിഷയം ചര്‍ച്ചയ്ക്ക് വന്നില്ലെന്ന് റിമ കല്ലിങ്കല്‍ പ്രതികരിച്ചത്. എന്തായാലും താരസംഘടന ഈ വിഷയം ചര്‍ച്ച ചെയ്യാതിരുന്നത് വന്‍വിവാദമായിരിക്കുകയാണ് ഇപ്പോള്‍.

Prakash Bare

താരസംഘടനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് നടനും നിര്‍മ്മാതാവുമായ പ്രകാശ് ബാരെ രംഗത്തു വന്നിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. അമ്മയില്‍ അംഗത്വമില്ലാത്തതിനാല്‍ അഭിമാനിക്കുന്നു. അമ്മയെന്ന പേര് മാറ്റണമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ആ സംഘടനയ്ക്ക് അമ്മയെന്ന പേര് ചേരില്ലെന്നും സംഘടനയുടെ പേര് സീ പീപ്പിള്‍ എന്നാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.

English summary
Prakash Bare fb post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam