»   » പ്രകാശ് ഝാ ചിത്രം ആഗസ്റ്റില്‍ തീയേറ്ററിലെത്തും

പ്രകാശ് ഝാ ചിത്രം ആഗസ്റ്റില്‍ തീയേറ്ററിലെത്തും

Posted By:
Subscribe to Filmibeat Malayalam

മുംബൈ: പ്രകാശ് ഝാ ചിത്രം സത്യാഗ്രഹ 2013 ആഗസ്റ്റ് 30 ന് തീയേറ്ററുകളിലെത്തും. സാമൂഹികാ രാഷ്ട്രീയ പ്രധാന്യമുള്ള സിനിമയാണ് സത്യാഗ്രഹ. അമിതാഭ് ബച്ചന്‍, അജയ് ദേവ്ഗണ്‍, കരീന കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലാണ് കരീനയെത്തുന്നത്. സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. 2013 ജൂണ്‍ 26 ന് ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ റിലീസ്‌ചെയ്തു.

Sathyagraha, Still

സമൂഹത്തിലെ അഴിമതിയും സാധാരണക്കാരുടെ പ്രതിഷേധങ്ങളും ചിത്രത്തില്‍ അനാവരണം ചെയ്യപ്പെടുന്നു. അഴിമതിക്കെതിരെ പോരാടനെത്തുന്നവര്‍ക്ക് നേതൃത്ത്വം നല്‍കുന്ന വൃദ്ധന്റെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. മാനവ് രാഘവേന്ദ്ര എന്നാണ് അജയ് ദേവഗണിന്റെ കഥാപാത്രത്തിന്റെ പേര്.

യുടിവിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. വന്‍ താര നിരയാണ് ചിത്രത്തിലുള്ളത് അര്‍ജുന്‍ രാംപാല്‍, മനോജ് ബാജ്‌പേയി, അമൃത റാവു എന്നിവും ചിത്രത്തില്‍ അഭിനയിക്കുന്നു. ആഗസ്റ്റില്‍ റിലീസ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ എല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളാണെന്നും പ്രകാശ് ഝാ.

സത്യാഗ്രഹ കൂടാതെ ഷാരൂഖ് ഖാന്റെ 'ചെന്നൈ എക്‌സ് പ്രസ്'ആഗസ്റ്റ് എട്ടിനും മിലന്‍ ലുഥിരയുടെ 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ ദോബാര 'ആഗസ്റ്റ് 15 നും തീയേറ്ററുകളില്‍ എത്തും.

English summary
Filmmaker Prakash Jha's socio-drama 'Satyagraha' starring biggies like Amitabh Bachchan, Ajay Devgn and Kareena Kapoor will hit the screens on August 30.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam