twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജനതാ കര്‍ഫ്യൂ ദിനത്തില്‍ പ്രകാശ് രാജ് ചെയ്ത നല്ല കാര്യം! കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

    By Midhun Raj
    |

    കൊറോണ ഭീതിയില്‍ രാജ്യം വിറങ്ങലിച്ചുനില്‍ക്കുന്ന സമയം തന്റെ സഹപ്രവര്‍ത്തകര്‍ക്ക് സഹായ ഹസ്തവുമായി നടന്‍ പ്രകാശ് രാജ്. അടുത്ത മെയ് വരെയുളള ശമ്പളം ജോലിക്കാര്‍ക്കും പ്രൊഡക്ഷന്‍ ഹൗസിലെ മറ്റു സഹ പ്രവര്‍ത്തകര്‍ക്കും നല്‍കിയിരിക്കുകയാണ് നടന്‍. കൂടാതെ ദിവസ കൂലിയില്‍ ആശ്രയിച്ച് ജീവിക്കുന്ന ആളുകള്‍ക്കും പ്രകാശ് രാജ് മുന്‍കൂറായി ശമ്പളം നല്‍കി. പ്രകാശ് രാജ് തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത്.

    prakash raj,

    കഴിഞ്ഞ ദിവസം ജനതാ കര്‍ഫ്യൂ ദിനത്തിലാണ്, ഇന്ന് ഞാന്‍ ചെയ്ത കാര്യം എന്ന് കുറിച്ച് നടന്‍ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തത്. തന്റെ ജോലി അവസാനിച്ചിട്ടില്ലെന്നും എന്നെ കൊണ്ട് സാധിക്കുന്നതെല്ലാം ഇനിയും ചെയ്യുമെന്നും നടന്‍ അറിയിച്ചു. നിങ്ങള്‍ക്ക് ചുറ്റും ആവശ്യക്കാരുണ്ടെങ്കില്‍ അവരെ സഹായിക്കണമെന്നും പ്രകാശ് രാജ് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.

    സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുന്ന സിനിമകളുടെ ദിവസ വേതന തൊഴിലാളികള്‍ക്കും പകുതി പ്രതിഫലം നല്‍കുമെന്നും പ്രകാശ് രാജ് അറിയിച്ചു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് പ്രകാശ് രാജ്, തെന്നിന്ത്യന്‍ സിനിമകള്‍ക്കൊപ്പം തന്നെ ബോളിവുഡിലും സജീവമാണ് താരം.

    ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്! നമ്മുടെ കരുതല്‍ അവര്‍ക്കുകൂടിയാകണംദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്! നമ്മുടെ കരുതല്‍ അവര്‍ക്കുകൂടിയാകണം

    കൊവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണവുമായി മറ്റു താരങ്ങളും രംഗത്തെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി മിക്ക താരങ്ങളും രംഗത്തെത്തിയിരുന്നു. ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ചതിനൊപ്പം കൊറോണ സമയത്ത് രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാനും താരങ്ങള്‍ മറന്നില്ല.

    ഒപ്പം ജനങ്ങളോട് സുരക്ഷിതരായിരിക്കാനും എല്ലാവരും അഭ്യര്‍ത്ഥിച്ചിരുന്നു. സിനിമാ ഷൂട്ടിംഗെല്ലാം മാറ്റിവെച്ച് താരങ്ങളും അവരവരുടെ വീടുകളിലാണ്. വിദേശത്ത് ഷൂട്ടിംഗിനായി പോയവരെല്ലാം നേരത്തെ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇതില്‍ ചിലര്‍ സെല്‍ഫ് ക്വാറന്റൈനീല്‍ കഴിയുകയാണ്. കൊറോണ കേസുകള്‍ കൂടിയത് കാരണം കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. കേരളത്തില്‍ മുഴുവനായി ലോക്ക് ഡൗണ്‍ ചെയ്യുകയാണെന്ന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. കേരളത്തിന് പുറമെ കടുത്ത നിയന്ത്രണങ്ങളാണ് മറ്റുളള സംസ്ഥാനങ്ങളിലും ഉളളത്.

    അച്ഛനെത്ര വേദനിച്ചു കാണും എന്നോര്‍ത്ത് എന്റെ കണ്ണ് നിറഞ്ഞു! ആ കമന്റിനെക്കുറിച്ച് സൈജു കുറുപ്പ്‌അച്ഛനെത്ര വേദനിച്ചു കാണും എന്നോര്‍ത്ത് എന്റെ കണ്ണ് നിറഞ്ഞു! ആ കമന്റിനെക്കുറിച്ച് സൈജു കുറുപ്പ്‌

    Read more about: prakash raj coronavirus
    English summary
    prakash raj given salary to his employees on janata curfew day
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X