»   » ആവശ്യമുള്ളത് മാത്രം ചോദിക്കണം, അവതാരികയോട് ദേഷ്യപ്പെട്ട് പ്രകാശ് രാജ് ഇറങ്ങിപ്പോയി; വീഡിയോ കാണൂ

ആവശ്യമുള്ളത് മാത്രം ചോദിക്കണം, അവതാരികയോട് ദേഷ്യപ്പെട്ട് പ്രകാശ് രാജ് ഇറങ്ങിപ്പോയി; വീഡിയോ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ഇപ്പോള്‍ തമിഴ് നാട്ടിലും കര്‍ണാടകയിലും കത്തി എരിയുന്ന പ്രശ്‌നമാണ് കാവേരി വെള്ളം. വെള്ളം ഒഴിക്കുന്തോറും ആളിക്കത്തുന്ന വിഷയത്തില്‍ കന്നട നടന്മാരെല്ലാം പിന്തുണ അറിയിച്ച് രംഗത്തെത്തിയരുന്നു.

അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കാന്‍ തീരുമാനിച്ച പ്രകാശ് രാജ് നിവിന് വേണ്ടി തിരിച്ചുവന്നു, കാരണം?

കന്നടയിലും തെലുങ്കിലും മലയാളത്തിലും തമിഴിലുമെല്ലാം ഒരുപോലെ അഭിനയിക്കുന്ന പ്രകാശ് രാജ് തന്റെ പുതിയ ചിത്രത്തിന്റെ പ്രോമഷനുമായി ബന്ധപ്പെട്ട് ഒരു കന്നട ചാനലിലെത്തി. അവതാരിക കാവേരി വെള്ളവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചപ്പോള്‍ താരം ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. കാണൂ...

ഷട്ടറിന്റെ റീമേക്ക്

മലയാളത്തില്‍ ഹിറ്റായ ഷട്ടര്‍ എന്ന ചിത്രം തെലുങ്കിലേക്കും കന്നടയിലേക്കും റീമേക്ക് ചെയ്യുകയാണ് പ്രകാശ് രാജ്. പ്രകാശ് രാജ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നതും അദ്ദേഹം തന്നെയാണ്.

പ്രമോഷന് വന്നു

കന്നടില്‍ മന ഊരി രാമായണ എന്ന പേരിലും തെലുങ്കില്‍ ഇഡൊല്ലെ രാമായണ എന്ന പേരിലും റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി വന്നതായിരുന്നു പ്രകാശ് രാജ്. അപ്പോഴാണ് അവതാരിക്ക കാവേരി പ്രശ്‌നത്തെ കുറിച്ച് ചോദിച്ചത്.

അനാവശ്യ ചോദ്യം വേണ്ട

തന്റെ സിനിമയെ കുറിച്ച് സംസാരിക്കാനാണ് ഇവിടെ വന്നതെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കേണ്ടതില്ല എന്നും പ്രകാശ് രാജ് പറഞ്ഞു. കാവേറി ഒരു വലിയ രാഷ്ട്രീയ പ്രശ്‌നമാണ്. നിങ്ങള്‍ വിചാരിയ്ക്കുന്നത് പോലെ ചെറിയ വിഷയമല്ല. അതിലേക്ക് എന്നെ അനാവശ്യമായി വലിച്ചിഴയ്ക്കരുത്.

ഇറങ്ങിപ്പോയി

ക്യാമറമാനോട് താന്‍ സംസാരിക്കുന്നത് റെക്കോഡ് ചെയ്യാന്‍ ഇടയില്‍ പ്രകാശ് രാജ് ആവശ്യപ്പെടുന്നുണ്ട്. മൈക്ക് ഊരി മാറ്റി സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോകുന്ന പ്രകാശ് രാജ് ഇനി ഈ ചാനലില്‍ അഭിമുഖത്തിനായി വിളിച്ചാല്‍ വരില്ല എന്നും പറയുന്നു. വീഡിയോ പിന്നീട് ഈ ചാനല്‍ തന്നെ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു

കാണൂ

ഇതാണ് പ്രകാശ് രാജ് പ്രകോപിതനായി ഇറങ്ങിപ്പോകുന്ന വീഡിയോ. കാണൂ

പ്രകാശ് രാജിന്റെ ഫോട്ടോസിനായി...

English summary
Prakash Raj Walks out of the show when asked about Kaveri Issue

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam