»   »  ആദിയുടെ വിജയാഘോഷത്തില്‍ ദിലീപും! ആന്റണി പെരുമ്പാവൂരിനൊപ്പം കേക്ക് മുറിക്കുന്നു! ചിത്രങ്ങൾ കാണാം

ആദിയുടെ വിജയാഘോഷത്തില്‍ ദിലീപും! ആന്റണി പെരുമ്പാവൂരിനൊപ്പം കേക്ക് മുറിക്കുന്നു! ചിത്രങ്ങൾ കാണാം

Posted By:
Subscribe to Filmibeat Malayalam

പ്രണവ് മോഹൻലാൽ ചിത്രം ഹിറ്റിലേയ്ക്ക് കുതിക്കുമ്പോൾ ചില അത്ഭുത കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കുകയാണ് പ്രേക്ഷകർ. പ്രണവ് മോഹൻലാൽ ചിത്രമായ ആദിയുടെ വിജയത്തിൽ പങ്കു ചേർന്ന് നടൻ ദിലീപും. ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനോടൊപ്പമാണ് ആഘോഷത്തിൽ ദിലീപും പങ്കെടുത്തത്.

dileep

ആറാം തമ്പുരാനിലെ ഉണ്ണിമായ അനുശ്രീ ആയാൽ എങ്ങനെയിരിക്കും! വീഡിയോ കാണാം!


തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തിൽ കൊച്ചിയിലെത്തിയപ്പോഴാണ് ആദിയുടെ വിജയാഘോഷത്തിന്റെ ഭാഗമായി കോക്ക് മുറിച്ചത്. ചടങ്ങിൽ ദിലീപിനേയും ആന്റണി പെരുമ്പാവൂരിനേയു കൂടാതെ സംവിധായകൻ ബി ഉണ്ണികൃഷ്ണനും ആഘോഷത്തിൽ ഉണ്ടായിരുന്നു.


കുഞ്ഞേട്ടൻ ഇതൊക്കെ തുടങ്ങിയിട്ട് നാളുകളായി മക്കളേ; പാർകൗർ ആദിയ്ക്ക് വേണ്ടി പഠിച്ചതല്ല! വീഡിയോ വൈറൽ


ഫിയോക്കിന്റെ യോഗത്തിൽ പങ്കെടുത്തു

2018 ൽ ആദ്യമായാണ് ദിലീപ് സിനിമയുമായി ബന്ധപ്പെട്ട ഒരു യോഗത്തിൽ പങ്കെടുക്കുന്നത്. വെറും ഒരു അംഗമെന്ന രീതിയിലാണ് ദിലീപ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിലെത്തിയ ദിലീപിനെ ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ളവര്‍ വേദിയിലേക്ക് ക്ഷണിച്ചെങ്കിലും താരം പോകാൻ കൂട്ടാക്കിയില്ല


മികച്ച കളക്ഷൻ

ജനുവരി 26 ന് തിയേറ്ററുകളിലെത്തിയ പ്രണവിന്റെ ആദി മികച്ച കളക്ഷനുമായി തിയേറ്ററിൽ ഒടുകയാണ്. 5 ദിവസം കൊണ്ട് ഏകദേശം എട്ട് കോടിയോളം രൂപം നേടിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ‌.


കേക്ക് മുറിയ്ക്കാൻ കാരണമുണ്ട്.

പുതുവർഷത്തിൽ ഏറ്റവും കൂടുതൽ ലാഭം നേടിതന്ന ചിത്ര എന്ന നിലയിലും ഫിയോക്കിന്റെ ഒരു അംഗമായ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രമെന്ന നിലയിലുമാണ് യോഗത്തിനി ശേഷം കേക്ക് മുറിച്ചത്. ആദി എന്ന് പേര് എഴുതിയ കേക്കാണ് മുറിച്ചത്.
ആഘോഷത്തിന്റെ മധുരം കൂടി

ആദിയുടെ വിജയാഘോഷത്തിൽ ദിലീപ് കൂടിയെത്തിയതോടെ ആഘോഷത്തിന്റെ മധുരം കൂടിയിട്ടുണ്ട്. ഏറെനാളുകളായി പൊതു പരിപാടികൾക്കോ സിനിമ പരിപാടികൾക്കോ താരം പുറത്തു പോയിരുന്നില്ല.ചിത്രങ്ങൾ കാണാം

ചിത്രങ്ങൾ കാണാം


English summary
pranab mohanlall adi celibration participate dileep

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam