»   » യഥാര്‍ത്ഥ ജീവിതത്തിലെ ചാര്‍ലി ദുല്‍ഖറല്ല പ്രണവ്, താരപുത്രന്മാര്‍ തമ്മിലുള്ള സാമ്യത്തെ കുറിച്ച്

യഥാര്‍ത്ഥ ജീവിതത്തിലെ ചാര്‍ലി ദുല്‍ഖറല്ല പ്രണവ്, താരപുത്രന്മാര്‍ തമ്മിലുള്ള സാമ്യത്തെ കുറിച്ച്

Posted By:
Subscribe to Filmibeat Malayalam
' പ്രണവ് യഥാർത്ഥ ജീവിതത്തിലെ ചാർളി ' | filmibeat Malayalam

മലയാളത്തിന് പുറമെ ഇപ്പോള്‍ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിയ്ക്കുകയാണ് സിജോയ് വര്‍ഗ്ഗീസ്. സിദ്ധാര്‍ത്ഥ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ജെന്റില്‍മാന്‍; സുന്ദര്‍, സുശീല്‍, റിസ്‌കി എന്ന ബോളിവുഡ് ചിത്രത്തിലഭിനയിച്ച സിജോയ് ഇപ്പോള്‍ പ്രണവിന്റെ ആദിയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി.

മലയാളത്തിലെ രണ്ട് സൂപ്പര്‍താരങ്ങളുടെയും മക്കള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച അപൂര്‍വ്വം നടന്മാരിലൊരാളാണിപ്പോള്‍ സിജോയ്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഇപ്പോഴും താരതമ്യം ചെയ്യുന്ന ആരാധകര്‍ ഇതാ അടുത്ത തലമുറയിലേക്ക് കടന്നിരിയ്ക്കുകയാണ്. ദുല്‍ഖറും പ്രണവും എങ്ങിനെ?

മോഹന്‍ലാല്‍ നിവിന്‍ പോളിയ്‌ക്കൊപ്പം അഭിനയിക്കുന്നു! അങ്ങനെയെങ്കില്‍ കായംകുളം കൊച്ചുണ്ണി അത്ഭുതമാവും!


റിയല്‍ ലൈഫ് ചാര്‍ലി

പ്രണവിനൊപ്പമുള്ള ഷൂട്ടിങ് അനുഭവം തമാശ നിറഞ്ഞതാണെന്ന് സിജോയ് പറയുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി എന്ന ചിത്രത്തിലെ യഥാര്‍ത്ഥ ചാര്‍ലിയെ തനിക്ക് പ്രണവില്‍ കാണാന്‍ കഴിഞ്ഞു എന്നും നടന്‍ പറഞ്ഞു.


യാത്രകളോടുള്ള പ്രിയം

യാത്രകളോടും പുസ്തകത്തോടും സംഗീതത്തോടുമുള്ള പ്രണവിന്റെ താത്പര്യവും എന്നെ അതിശയിപ്പിച്ചു. ഈ വിഷയങ്ങളെ കുറിച്ച് ഞങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു.


സിംപ്ലിസിറ്റ്

പ്രണവിന്റെ സിംപ്ലിസിറ്റിയാണ് മറ്റൊരു ആകര്‍ഷണം. സെറ്റിലുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം അത്രയേറെ വിനയത്തോടെയാണ്. അതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വവും.


ദുല്‍ഖറിനെ പോലെ പ്രണവും

ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ ഡ്യൂപ്പില്ലാതെ ദുല്‍ഖര്‍ ബൈക്ക് റൈഡ് നടത്തുന്ന രംഗങ്ങള്‍ എന്നെ അതിശയിപ്പിച്ചിരുന്നു. അതുപോലെ ആദിയിലും പ്രണവ് സ്റ്റണ്ട് രംഗങ്ങള്‍ ചെയ്തത് ഡ്യൂപ്പില്ലാതെയാണ്.


മമ്മൂട്ടിയ്‌കൊപ്പം

പരോള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്ന സന്തോഷവും സിജോയ് വര്‍ഗ്ഗീസ് പങ്കുവച്ചു. ചിത്രത്തില്‍ മെഗാസ്റ്റാറിന്റെ അളിയനായിട്ടാണ് എത്തുന്നതത്രെ.


നാല് ഭാഷകളിലും

മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഇതിനോടകം സിജോയ് സാന്നിധ്യം അറിയിച്ചു. ഇനി ലക്ഷ്യം തെലുങ്കാണ്. ഒരു തെലുങ്ക് ചിത്രം കരാറ് ചെയ്തിട്ടുണ്ടെന്നും വലിയ പ്രതീക്ഷയോടെയാണ് കാണുന്നത് എന്നും സിജോയ് പറഞ്ഞു.


English summary
Pranav is a real-life Charlie: Sijoy Varghese

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X