പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും വീണ്ടുമെത്തുന്നു, ഹൃദയം ചിത്രീകരണം തുടങ്ങുന്നു

സിനിമാലോകവും പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഹൃദയം. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും നായികനായകന്‍മാരായെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ലോക് ഡൗണായതോടെ സിനിമയുടെ ചിത്രീകരണവും നിര്‍ത്തിവെക്കുകയായിരുന്നു. താരപുത്രന്‍മാരും താരപുത്രികളുമെല്ലാം ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. മോഹന്‍ലാലും പ്രിയദര്‍ശനും ശ്രീനിവാസനും സിനിമയുമായെത്തിയപ്പോഴെല്ലാം ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. ഇവരുടെ മക്കള്‍ ഒരുമിക്കുമ്പോഴും ആ പ്രതീക്ഷ നിലനിര്‍ത്തുമെന്നാണ് ആരാധകര്‍ പറഞ്ഞത്.

നാളുകള്‍ക്ക് ശേഷമായി ഹൃദയത്തിന്റെ ചിത്രീകരണം പുനരാരംഭിക്കുകയാണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. സിനിമയുടെ ചിത്രീകരണം ജനുവരി 5ന് പുനരാരംഭിക്കും. 35 ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ആദിയിലൂടെ തുടക്കം കുറിച്ച പ്രണവും ഹലോയിലൂടെ അരങ്ങേറിയ കല്യാണിയും ആദ്യമായി ഒരുമിക്കുകയാണെന്നുള്ള പ്രത്യേകതയും ഹൃദയത്തിനുണ്ട്. സിനിമയുടെ ലൊക്കേഷന്‍ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നേരത്തെ വൈറലായി മാറിയിരുന്നു.

അടുത്ത സുഹൃത്തുക്കളാണ് പ്രണവും കല്യാണിയും. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചിരുന്നത്. പ്രണയവാര്‍ത്ത കണ്ടപ്പോള്‍ ചിരിയാണ് വന്നതെന്നും അത് പറഞ്ഞ് ഞാനും അപ്പുച്ചേട്ടനും ഒരുപാട് ചിരിച്ചുവെന്നും താരപുത്രി പറഞ്ഞിരുന്നു. പ്രണവിന്റെ അഭിനയമികവിന് മുന്നില്‍ സ്തബ്ധയായി നിന്നുപോയതിനെക്കുറിച്ചും താരപുത്രി പറഞ്ഞിരുന്നു. മുഴുനീള ഡയലോഗുകള്‍ വരെ പെട്ടെന്ന് തന്നെ പ്രണവ് സ്വായത്തമാക്കിയിരുന്നു.

Pranav Mohanlal

പ്രണവിന്റെ രംഗമല്ല ചിത്രീകരിക്കുന്നതല്ലെങ്കില്‍ക്കൂടിയും അദ്ദേഹം ലൊക്കേഷനിലുണ്ടാവാറുണ്ടായിരുന്നു. മാറ്റങ്ങളെന്തെങ്കിലും വരുത്തുമ്പോള്‍ പറഞ്ഞാലും പെട്ടെന്ന് തന്നെ തയ്യാറായി വരാറുണ്ട് അദ്ദേഹമെന്നായിരുന്നു പ്രണവിനെക്കുറിച്ച് വിനീത് പറഞ്ഞത്. ഡയലോഗും സീനുകളുമെല്ലാം പെട്ടെന്ന് തന്നെ മനസ്സിലാക്കി അതിനനുസരിച്ച് ചെയ്യാറുണ്ട് പ്രണവ്.

ചെന്നൈയില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. വിനീത് ശ്രീനിവാസന്‍ പഠിച്ച കോളേജില്‍ വെച്ചും ചിത്രീകരണമുണ്ടായിരുന്നു. ഭാര്യയ്‌ക്കൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാംപസിലേക്ക് എത്തിയ സന്തോഷം പങ്കുവെച്ച് വിനീത് എത്തിയിരുന്നു. വിനീതിന്റെ ജൂനിയറായിരുന്നു ദിവ്യ. റാഗിങ് ചെയ്യുന്നതിനിടയില്‍ നിന്നും ദിവ്യയെ രക്ഷിച്ചത് വിനീതായിരുന്നു. മ്യൂസിക് ക്ലബിലും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു ഇരുവരും, ഇതിന് ശേഷമായാണ് ഇരുവരും പ്രണയത്തിലായത്. വിനീത് മാത്രമല്ല ദിവ്യയും നല്ല പാട്ടുകാരിയാണെന്ന് ആരാധകര്‍ മനസ്സിലാക്കിയത് അടുത്തിടെയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X