»   » കാളിദാസ്, മമ്മൂട്ടിക്കും പ്രണവിനും വെല്ലുവിളിയാകും? പുതുവര്‍ഷത്തില്‍ താര പുത്രന്മാര്‍ നേര്‍ക്കുനേര്‍

കാളിദാസ്, മമ്മൂട്ടിക്കും പ്രണവിനും വെല്ലുവിളിയാകും? പുതുവര്‍ഷത്തില്‍ താര പുത്രന്മാര്‍ നേര്‍ക്കുനേര്‍

Posted By:
Subscribe to Filmibeat Malayalam
മമ്മൂട്ടിക്കും പ്രണവിനുമൊപ്പം മത്സരിക്കാന്‍ കാളിദാസ് ജയറാമും?

താര പുത്രന്മാരുടെ സിനിമ പ്രവേശം പ്രേക്ഷകരും മാധ്യമങ്ങളും എന്നും ഏറ്റടുക്കാറുണ്ട്. എന്നാല്‍ കാളിദാസിന്റെ ആദ്യ മലയാള ചിത്രമായ പൂമരത്തിന് വേണ്ടി കാത്തിരുന്നിടത്തോളം മറ്റൊരു ചിത്രത്തിന് വേണ്ടിയും കാത്തിരുന്നിട്ടില്ല. ചിത്രീകരണം ആരംഭിച്ചിട്ട് ഒന്നര വര്‍ഷത്തോളം ആയെങ്കിലും റിലീസിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

എത്ര പേര്‍ക്കറിയാം നിവിന്‍ പോളിയിലെ ഗായകനെ? ആദ്യ ഗാനം കേട്ട് ഗോപി സുന്ദര്‍ പറഞ്ഞതോ?

മാസ്റ്റര്‍പീസിലും കോപ്പിയടി... അതും ജയസൂര്യ ചിത്രത്തില്‍ നിന്നും! ആര്‍ട്ടിസ്റ്റ് ബേബി ഇത്ര ചീപ്പാണോ?

നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റുകയും ചെയ്തു. ഇനിയും ചിത്രീകരണം അവശേഷിക്കുന്നുണ്ട് എന്നതാണ് വസ്തുത. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നതും എബ്രിഡ് ഷൈനാണ്.

ക്രിസ്തുമസ് റിലീസ്

ക്രിസ്തുമസ് റിലീസായി ചിത്രം തിയറ്ററില്‍ എത്തുമെന്നായിരുന്നു ഒടുവില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ക്രിസ്തുമസിനും ചിത്രം തിയറ്ററിലേക്ക് എത്തില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ റിലീസ് ജനുവരിയിലേക്ക് നീട്ടിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

പോസ്റ്റ് പ്രൊഡക്ഷനിലേക്ക്

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ എത്രയും വേഗം ആരംഭിക്കാനുള്ള തീരുമാനത്തിലാണ് പൂമരത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. അവശേഷിതക്കുന്ന ഭാഗങ്ങള്‍ പിന്നാലെ ചിത്രീകരിക്കാനും പദ്ധതിയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.

ആദിക്കൊപ്പം

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്ന ആദിയും പൂമരവും ഒരുമിച്ച് തിയറ്ററിലെത്താനുള്ള സാധ്യതകളും തള്ളിക്കളായാനാകില്ല. ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനയും ഇതാണ്. ജനുവരി 26നാണ് ആദി റിലീസ് ചെയ്യുന്നത്.

അപൂര്‍വ്വമായ പോരാട്ടം

രണ്ട് ചിത്രങ്ങളും ഒരേ സമയം തിയറ്ററിലെത്തിയാല്‍ കേരള ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിക്കന്നത് അത്യപൂര്‍വ്വമായ ഒരു താര പുത്ര പോരാട്ടത്തിനായിരിക്കും. ഇരുവരുടേയും നാകന്മാരായുള്ള അരങ്ങേറ്റ ചിത്രമാണെന്നതും പോരാട്ടത്തിന് മാറ്റ് കൂട്ടുന്നു.

പ്രണയവും ആക്ഷനും

പ്രണയത്തിന് പ്രാധാന്യമുള്ള ഒരു റിയലിസ്റ്റിക് ക്യാമ്പസ് സ്റ്റോറിയാണ് പൂമരം പറയുന്നത്. അതേ സമയം ആക്ഷന് പ്രാധാന്യം നല്‍കുന്ന ഒരു റിയലിസ്റ്റിക് ത്രില്ലറാണ് ആദി. താര പുത്രന്മാരുടെ അരങ്ങേറ്റം എന്ന സമാനത മാറ്റി നിര്‍ത്തിയാല്‍ രണ്ട് വ്യത്യസ്ത ജോണറിലുള്ള ചിത്രമാണ് ആദിയും പൂമരവും.

ഒപ്പം കൂടാന്‍ മമ്മൂട്ടിയും

താര പുത്രന്മാര്‍ക്കൊപ്പം അങ്കം കുറിക്കാന്‍ മമ്മൂട്ടിയും എത്തുന്നു എന്നത് മറ്റൊരു പ്രത്യകതയാണ്. ശ്യാംദത്ത് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റുമായി ജനുവരി 26നാണ് മമ്മൂട്ടി എത്തുന്നത്. പ്ലേ ഹൗസിന്റെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും.

ഹിറ്റ് ഗാനങ്ങള്‍

പൂമരത്തിലെ രണ്ട് ഗാനങ്ങള്‍ ഇതിനോടകം പുറത്ത് വന്നുകഴിഞ്ഞു. രണ്ട് ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ആദിയിലെ സാഹസീകമായ ആക്ഷന്‍ രംഗങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ഡ്യൂപ്പില്ലാതെയാണ് പ്രണവ് ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.

English summary
Pranav and Kalidas movies may hit the box office on same days.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X