»   » പ്രണവിന് പ്രണയം യാത്രകളോടും പുസ്തകങ്ങളോടും

പ്രണവിന് പ്രണയം യാത്രകളോടും പുസ്തകങ്ങളോടും

Posted By:
Subscribe to Filmibeat Malayalam

താരപുത്രന്മാരെല്ലാം സിനിമയില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ മോഹന്‍ ലാലിന്റെ മകന്‍ മാത്രം വ്യത്യസ്തനാകുന്നു. കുഞ്ഞുന്നാളില്‍ രണ്ട് ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചെങ്കിലും പ്രണവ് മോഹന്‍ലാലിന് സിനിമയെക്കാള്‍ പ്രിയം യാത്രകളോടും പുസ്തകങ്ങളോമാണത്രെ.

പ്രണവ് സിനിമയിലേക്കില്ലെന്ന പറഞ്ഞു കൊണ്ട് മോഹന്‍ലാല്‍ തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്. അയാള്‍ക്ക് താത്പര്യം സിനിമയിലല്ല. യാത്രകളും പുസ്തകങ്ങളുമാണ് അയാളുടെ ലോകം. നിര്‍മാതാവ് ആന്റണി പെരുമ്പാരെല്ലാം സിനിമയില്‍ അഭിനിക്കാന്‍ വേണ്ടി പ്രണവിനെ നിര്‍ബന്ധിച്ചിട്ടുണ്ടെന്നും മോഹന്‍ ലാല്‍ പറഞ്ഞു.

Mohanlal and Pranav Mohanlal

മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രതിലൂടെ പ്രണവ് മോഹന്‍ ലാല്‍ സിനിമയിലേക്ക് വരുന്നു എന്ന വാര്‍ത്ത വന്നതോടെയാണ് പ്രണവിന്റെ അരങ്ങേറ്റം സിനിമാ ലോകം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. എന്നാല്‍ അന്നും പ്രണവ് സിനിമയിലേക്കില്ലെന്ന് പറഞ്ഞ് മോഹന്‍ ലാല്‍ തന്നെ രംഗത്ത് വന്നു.

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മന്‍ സിനിമയിലേക്കെത്തിയപ്പോള്‍ മുതല്‍ പ്രണവിന്റെ വരവും പ്രേക്ഷകര്‍ കാത്തിരുന്നിരുന്നു. ജയറാമിന്റെ മകന്‍ കാളിദാസനും രണ്ട് ചിത്രങ്ങലില്‍ ബാലതാരമായെത്തി മടങ്ങിയതാണ്. പ്രണവിനൊപ്പം ഇനി കാളിദാസിന്റെ വരവിനായും പ്രേക്ഷകര്‍ കാത്തിരിക്കുന്നു.

English summary
Pranave Mohanlal loves books and travel not film said Mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam