»   » അപ്പുവിന്റെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമം! ഇന്ന് ആദിയുടെ ചിത്രീകരണം ആരംഭിക്കുന്നു!!

അപ്പുവിന്റെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമം! ഇന്ന് ആദിയുടെ ചിത്രീകരണം ആരംഭിക്കുന്നു!!

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ താരപുത്രന്മാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പ്രമുഖ താരങ്ങളുടെ മക്കളെല്ലാം സിനിമയിലെത്തിയിരുന്നു. ഇന്ന് മുതല്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവും നായകനാവാന്‍ പോവുകയാണ്. ബാലതാരമായി മുമ്പ് സിനിമയില്‍ അഭിനയിച്ചിരുന്നെങ്കിലും പ്രണവ് നായകനായി അഭിനയിക്കുന്ന ആദി എന്ന സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കുകയാണ്.

ഗായികമാര്‍ക്ക് രമ്യ നമ്പീശന്‍ ഒരു ഭീഷണിയാവുമോ? വീണ്ടും പാട്ട് പാടി രമ്യ തരംഗമാന്‍ പോവുന്നു!!

ജിത്തു ജോസഫാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിന്റെ ഒടിയന്‍ എന്ന ചിത്രത്തിന്റെയും പ്രണവിന്റെ സിനിമയുടെയും പൂജ ഒരു ദിവസമായിരുന്നു.

ആദി

പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ആദി ഒരു ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയാണെന്നാണ് പറയുന്നത്. സംവിധായകന്‍ ജിത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നതും.

ചിത്രീകരണം ഇന്ന് തുടങ്ങി


പ്രണവിന്റെ ആദ്യ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടെ സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും എന്ന് പറഞ്ഞിരുന്നത് പോലെ കൊച്ചിയില്‍ നിന്നും ആരംഭിച്ചിരിക്കുകയാണ്.

സിനിമയുടെ ഇതിവൃത്തം


ആദിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ലെങ്കിലും ഒരു ചെറുപ്പക്കാരന്‍ ഒരു കൊലപാതകിയെ പിന്തുടരുന്നതും പ്രതികാരം ചെയ്യുന്നതുമാണ് സിനിമയുടെ ഇതിവൃത്തം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ആദി ആകുന്നതിനായുള്ള ഒരുക്കങ്ങള്‍

കുറച്ച് മാസങ്ങളായി സിനിമയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങളിലായിരുന്നു പ്രണവ്. അതിനായി ജിമ്മില്‍ പോയും മറ്റ് കായിക അഭ്യാസങ്ങള്‍ പടിച്ചും പ്രണവ് സിനിമയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെല്ലാം നേടിയിരിക്കുകയാണ്.

മോഹന്‍ലാലിന്റെ സഹായം

ചിത്രത്തിന് വേണ്ടി അപ്പുവിനെ ഒരുക്കുന്നതിന് മോഹന്‍ലാലിന്റെ സഹായവും ഉണ്ട്. പ്രധാനമായും പാര്‍ക്കര്‍ എന്ന കായിക അഭ്യാസം പ്രണവ് കരസ്ഥമാക്കിയിരിക്കുകായണ്.

പാര്‍ക്കര്‍


സാധരണ സിനിമകളില്‍ കാണുന്ന ഈ അഭ്യാസം ഫ്രാന്‍സിലെ പട്ടാളക്കാര്‍ക്ക്ു തടസ്സങ്ങളെ നേരിടാന്‍ പഠിപ്പിച്ചിരുന്ന രീതിയെ വിപുലീകരിച്ചാണ് പാര്‍ക്കര്‍ എന്ന കായിക ഇനം തയ്യാറാക്കി എടുത്ത്ത്.

ബാലതാരമായി എത്തിയ പ്രണവ്

നായകനായി അഭിനയിക്കുന്നത് ഇപ്പോഴാണെങ്കിലും മുമ്പ് പുനര്‍ജനി എന്ന ചിത്രത്തില്‍ ബാലതാരമായി പ്രണവ് അഭിനയിച്ചിരുന്നു. 2002 ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും പ്രണവിന് കിട്ടിയിരുന്നു.

English summary
Pranav Mohanlal's Aadhi Begins Today!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam