»   » ആദിയുടെ 9 ദിവസത്തെ കളക്ഷന്‍ വന്നു! കോടികള്‍ പെട്ടിയിലാക്കി രാജാവിന്റെ മകന്‍ കിടുക്കിയെന്ന് പറയാം..

ആദിയുടെ 9 ദിവസത്തെ കളക്ഷന്‍ വന്നു! കോടികള്‍ പെട്ടിയിലാക്കി രാജാവിന്റെ മകന്‍ കിടുക്കിയെന്ന് പറയാം..

Posted By:
Subscribe to Filmibeat Malayalam

രാജാവിന്റെ മകന്റെ നായകനായുള്ള അരങ്ങേറ്റം മലയാള സിനിമയും ആരാധകരും ഒരുപോലെ ആഘോഷിക്കുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി ജനുവരി 26 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ആക്ഷന്‍ രംഗങ്ങളില്‍ അസാധ്യമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞതായിരുന്നു പ്രണവിന്റെ വിജയം.

നിവിന്‍ പോളിയുടെ അവാര്‍ഡ് സിനിമയല്ല, ഫീല്‍ ഗുഡെന്ന് ട്രോളന്മാര്‍! ഹേയ് ജൂഡ് കാണാന്‍ കാരണങ്ങളേറെ...


ഒപ്പം മലയാള സിനിമയ്ക്ക് അത്ര പരിചയമില്ലാത്ത പാര്‍ക്കൗര്‍ അഭ്യാസങ്ങളായിരുന്നു സിനിമയുടെ ഹൈലൈറ്റ്. ആദിയ്ക്ക് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഇടയില്‍ നിന്നും ഉണ്ടായിരുന്നത്. എന്നാല്‍ ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തില്‍ അത് അങ്ങനെയാണോ എന്നതാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


ആദിയുടെ വിജയം

ജനുവരി 26 ന് തിയറ്ററുകളിലെത്തിയ ആദി റിലീസ് ചെയ്ത് പത്ത് ദിവസമായപ്പോഴെക്കും വന്‍ കുതിപ്പാണ് നടത്തുന്നത്. കേരളത്തിലെ തിയറ്ററുകളില്‍ ജൈത്രയാത്ര തുടരുന്ന സിനിമയ്ക്ക് സിംഗിള്‍ സ്‌ക്രീനിലും കൊച്ചി മള്‍ട്ടിപ്ലെക്‌സിലും മികച്ച തുടക്കമായിരുന്നു കിട്ടിയത്.


ആദ്യ ആഴ്ചയിലെ കളക്ഷന്‍

റിലീസ് ദിനത്തില്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ വെറും 20 പ്രദര്‍ശനം മാത്രമായിരുന്നു ആദിയ്ക്ക് കിട്ടിയത്. അന്ന് തന്നെ 7.12 ലക്ഷമായിരുന്നു സിനിമയ്ക്ക് കിട്ടിയിരുന്നത്. ശേഷം ആഴ്ചയുടെ അവസാനദിവസം 21 ലക്ഷമാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്.50 ലക്ഷം മറികടന്നു..

ആദി ദിവസങ്ങള്‍ കഴിയുന്നതിനനുസരിച്ച് കളക്ഷനില്‍ മുന്നോട്ടാണ്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 50 ലക്ഷം ആദി മറികടന്നിരിക്കുകയാണ്. നിലവില്‍ 54 ലക്ഷം സിനിമ നേടിയെന്നാണ് ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്.


കേരള ബോക്‌സ് ഓഫീസില്‍

നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദി കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം പത്ത് കോടി മറികടന്നിരിക്കുകയാണ്. വരും ദിനങ്ങളില്‍ കളക്ഷന്റെ കാര്യത്തില്‍ വ്യത്യാസമുണ്ടാവുമെന്നാണ് പറയുന്നത്.


രണ്ടാമത്തെ ആഴ്ച

ആദി റിലീസ് ചെയ്ത് രണ്ടാമത്തെ ആഴ്ചയിലേക്കാണ് കടന്നിരിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ ഏറ്റവുമധികം സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ചും മറ്റും സിനിമയ്ക്ക് വലിയ പ്രധാന്യമാണ് കിട്ടി കൊണ്ടിരിക്കുന്നത്.പാര്‍ക്കൗര്‍ രക്ഷിച്ചു

ആദിയ്ക്ക് വേണ്ടി പ്രണവ് പാര്‍ക്കൗര്‍ അഭ്യാസം പഠിക്കാന്‍ പോയത് വലിയ വാര്‍ത്തയായിരുന്നു. അതിനെ നൂറ് ശതമാനം ആത്മാര്‍ത്ഥയോടെ അവതരിപ്പിക്കാന്‍ താരപുത്രന് സാധിച്ചിട്ടുണ്ട്. അതാണ് സിനിമയുടെ മറ്റൊരു വിജയം.


English summary
Pranav Mohanlal's Aadhi box office: The film crosses a major milestone

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam