For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദിക്ക് വേണ്ടി ഇത്ര റിസ്‌ക്കെടുക്കണോയെന്ന് പ്രണവിനോട് ഗോകുല്‍ ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി!

  By Nimisha
  |

  Recommended Video

  പ്രണവ് ഡ്യൂപ്പില്ലാതെ അഭിനയിച്ചത് ദുല്‍ഖറിനെ പേടിച്ച്! | filmibeat Malayalam

  താരപുത്രന്‍മാരുടെ സിനിമാപ്രവേശനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഒരുകാലത്ത് മലയാള സിനിമ അടക്കി ഭരിച്ച് നായകന്‍മാരായി നിറഞ്ഞു നിന്നിരുന്ന താരങ്ങളുടെ മക്കളല്ലൊം ഇപ്പോള്‍ സിനിമയില്‍ സ്വന്തമായ ഇടം നേടി മുന്നേറുകയാണ്. താരപുത്രന്‍ എന്ന ഇമേജിന് അപ്പുറത്ത് സ്വന്തമായ ഇടം നേടിയാണ് ഇവര്‍ മുന്നേറുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ്, കാളിദാസ് ജയറാം, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയവരാണ് ഇപ്പോള്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇവരുടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ദുല്‍ഖറും ഗോകുലും സ്വന്തം സിനിമകളുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ കഴിവ് തെളിയിച്ചവരാണ്.

  മമ്മൂട്ടിയില്‍ നിന്നും റസൂല്‍ പൂക്കുട്ടിയിലേക്ക്.. ആ ചിത്രത്തിലെ നായകവേഷം മാറി മറിഞ്ഞത് ഇങ്ങനെ!

  ഒടിയന്‍ മാണിക്യന്‍റെ ചിത്രങ്ങള്‍ ഇനി പുറത്തുവിടില്ല.. രഹസ്യ നീക്കങ്ങളുമായി അണിയറപ്രവര്‍ത്തകര്‍!

  പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ആദി, കാളിദാസ് ജയറാമിന്റെ പൂമരം ഈ രണ്ട് സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. പൂമരത്തിന്റെ റിലീസ് അനിയന്ത്രിതമായി നീളുമ്പോള്‍ പ്രണവിന്റെ ചിത്രം ജനുവരി 26ന് തിയേറ്ററുകളിലേക്കെത്തും. മോഹന്‍ലാലിന് പിന്നാലെ സിനിമയിലേക്കെത്തിയ പ്രണവ് ബാലതാരമായി പ്രേക്ഷക മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയിരുന്നു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഈ താരപുത്രന്‍ സ്വന്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രണവ് നായകനായി സിനിമയിലേക്ക് എത്തുമെന്ന് ആരാധകര്‍ അന്നേ ഉറപ്പിച്ചിരുന്നു. റിലീസിന് മുന്‍പേ തന്നെ താരപുത്രന്റെ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലാവുന്നത്.

  പ്രണവും ഗോകുലും കണ്ടുമുട്ടിയപ്പോള്‍

  പ്രണവും ഗോകുലും കണ്ടുമുട്ടിയപ്പോള്‍

  മോഹന്‍ലാലും സുരേഷും ഗോപിയും നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. നായകന്‍മാരായി സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന ഈ താരങ്ങളുടെ മക്കള്‍ അടുത്ത തലമുറയിലെ സൂപ്പര്‍ താരങ്ങളായി മാറുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഗോകുല്‍ നേരത്തെ തന്നെ സിനിമയില്‍ പ്രവേശിച്ചിരുന്നു. നായകനായി അരങ്ങേറിയ മുദ്ദുഗൗ ശരാരശി വിജയം നേടിയിരുന്നു. പ്രണവാകട്ടെ അരങ്ങേറ്റ സിനിമയുമായുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താനുള്ള തയ്യാറെടുപ്പിലാണ്.

  ഒരുമിച്ച് സിനിമ ചെയ്യുമോ?

  ഒരുമിച്ച് സിനിമ ചെയ്യുമോ?

  അടുത്തിടെയാണ് പ്രണവും ഗോകുലും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഇരുവരും ഒരുമിച്ച് സിനിമ ചെയ്യുമോയെന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്.

  താരപുത്രന്‍മാര്‍ കണ്ടുമുട്ടിയത്

  താരപുത്രന്‍മാര്‍ കണ്ടുമുട്ടിയത്

  മമ്മൂട്ടി നായകനായി അഭിനയിക്കുന്ന മാസ്റ്റര്‍പീസില്‍ ഗോകുലും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെത്തിയപ്പോഴാണ് പ്രണവ് അഴിടെയുണ്ടെന്നറിഞ്ഞത്. അങ്ങനെയാണ് കൂടിക്കാഴ്ച നടത്തിയതെന്ന് ഗോകുല്‍ പറയുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപുത്രന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

  ആദിയെക്കുറിച്ച് ചോദിച്ചപ്പോള്‍

  ആദിയെക്കുറിച്ച് ചോദിച്ചപ്പോള്‍

  ജിത്തു ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച പരിചയവുമായാണ് പ്രണവ് മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ സിനിമയായ ആദിയില്‍ നായകനാവാന്‍ തീരുമാനിച്ചത്. നേരത്തെ നിരവധി തവണ താരത്തിന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനായിരുന്നു പ്രണവിന് താല്‍പര്യം.

  ഇത്ര റിസ്‌ക്കെടുക്കണോ?

  ഇത്ര റിസ്‌ക്കെടുക്കണോ?

  ഡ്യൂപ്പില്ലാതെ വളരെ സാഹസികമായി ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലാണ് ആദിക്ക് വേണ്ടി ഇത്രയധികം റിസ്‌ക് ഏറ്റെടുക്കേണ്ടതുണ്ടോയെന്ന് ഗോകുല്‍ ചോദിച്ചത്. ഈ ചോദ്യത്തിന് പ്രണവ് നല്‍കിയ മറുപടിയും രസകരമായിരുന്നു.

  ചാര്‍ലിക്കയുടെ മുന്നില്‍ പിടിച്ച് നില്‍ക്കേണ്ടേ?

  ചാര്‍ലിക്കയുടെ മുന്നില്‍ പിടിച്ച് നില്‍ക്കേണ്ടേ?

  ചാര്‍ലിയെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ദുല്‍ഖറിനും മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടിയാണ് താന്‍ ഈ സാഹസം ചെയ്യുന്നതെന്നായിരുന്നു പ്രണവിന്റെ മറുപടി. ദുല്‍ഖറുമായി വളരെയടുത്ത ബന്ധം പുലര്‍ത്തുന്ന പ്രണവ് ഇക്കാര്യം തമാശയായാണ് പറഞ്ഞത്.

  മോഹന്‍ലാലിന്റെ മകനെന്ന ഇമേജ് ആവശ്യമില്ല

  മോഹന്‍ലാലിന്റെ മകനെന്ന ഇമേജ് ആവശ്യമില്ല

  താരപുത്രന്‍മാര്‍ സിനിമയില്‍ അരങ്ങേറുന്നതിനിടയില്‍ തുടക്കത്തില്‍ അച്ഛന്റെ മേല്‍വിലാസത്തിലൂടെയാണ് അറിയപ്പെടാറുള്ളത്. എന്നാല്‍ മോഹന്‍ലാലിന്റെ ഇമേജ് ഇല്ലാതെയും പ്രണവിന് പിടിച്ചുനില്‍ക്കാമെന്ന് ഇതിനോടകം തന്നെ തെളിഞ്ഞിട്ടുണ്ട്. അത്രയ്ക്ക് സ്വീകാര്യതയാണ് ഈ താരപുത്രന് ലഭിക്കുന്നത്.

  ആദി തിയേറ്ററുകളിലേക്ക് എത്തുന്നത്

  ആദി തിയേറ്ററുകളിലേക്ക് എത്തുന്നത്

  മോഹന്‍ലാലിന്റെ സിനിമാജീവിതത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ നരസിംഹം റിലീസ് ചെയ്ത ജനുവരി 26നാണ് ആദിയും തിയേറ്ററുകളിലേക്ക് എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. ആദിയും നിര്‍മ്മിക്കുന്നത് ഇതേ ബാനറിലാണ്. മോഹന്‍ലാല്‍ ഇല്ലാതെ ഈ ബാനറില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് ആദി.

  തുടക്കവും അച്ഛനൊപ്പം

  തുടക്കവും അച്ഛനൊപ്പം

  ആദിയുടെയും ഒടിയന്റെയും പൂജ ഒരേ വേദിയില്‍ വെച്ചാണ് നടത്തിയത്. പ്രണവിന്റെ അരങ്ങേറ്റത്തിന് ആശംസ നേരാന്‍ നിരവധി പ്രമുഖര്‍ എത്തിയിരുന്നു. സുചിത്രയും വിസ്മയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കുടുംബസമേതമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിഷുവിനാണ് ഒടിയന്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്.

  ഗോകുലിന്‍റെ പുതിയ സിനിമ

  ഗോകുലിന്‍റെ പുതിയ സിനിമ

  മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍പീസിലാണ് ഗോകുല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മുകേഷ്, ഉണ്ണി മുകുന്ദന്‍, മക്ബൂല്‍ സല്‍മാന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

  English summary
  Pranav Mohanlal talking about Aadhi.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X