twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനാര്‍ക്കലിക്ക് ശേഷം വീണ്ടും ലക്ഷദ്വീപിലൊരു സിനിമ! വേറിട്ട പ്രമോഷനുമായി പ്രണയമീനുകളുടെ കടല്‍!

    |

    വൈവിധ്യമാര്‍ന്ന നിരവി സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പ്രമേയത്തിലേയും അവതരണത്തിലേയും മാത്രമല്ല പ്രമോഷനിലും വ്യത്യസ്തമായാണ് പ്രണയമീനുകളുടെ കടല്‍ എത്തുന്നത്. ജോണ്‍ പോള്‍ തിരക്കഥയൊരുക്കിയ സിനിമയുടെ സംവിധായകന്‍ കമലാണ്. ഒക്ടോബര്‍ 4നാണ് ഈ സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. വിനായകൻ, സൈജു കുറുപ്പ്, ദിലീഷ് പോത്തൻ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളാണ് അണിനിരന്നിട്ടുള്ളത്. ജോണി വട്ടക്കുഴിയും, ദീപക് ജോണും ചേര്‍ന്നാണ് സിനിമ നിർമിച്ചിട്ടുള്ളത്.

    അനാര്‍ക്കലിക്ക് ശേഷം ലക്ഷദ്വീപ് പശ്ചാത്തലത്തിലൊരുക്കിയ സിനിമ കൂടിയാണിത്. സിനിമയുടെ ടീസറും ട്രെയിലറുമൊക്കെ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ പ്രമോഷനുമായാണ് ചിത്രമെത്തുന്നതെന്നാണ് മറ്റൊരു പ്രത്യേകത. എക്കോ ഫ്രണ്ട്‌ലി പരസ്യങ്ങളാണ് ചിത്രത്തിനായി ഉപയോഗിച്ചിട്ടുള്ളത്.

    Movie

    മലയാളത്തിൽ ആദ്യമായി തുണിയിൽ തീർത്ത ഹോർഡിങ് ആണ് ചിത്രത്തിനായി ഉപയോഗിക്കുന്നത്. തികച്ചും അഭിനന്ദനാർഹവും അനുകരിക്കാവുന്നതുമായ ഒരു പ്രൊമോഷൻ രീതികൂടിയാണ് ഇത്. സാധാരണ ഫ്ലെക്സുകളെ അപേക്ഷിച്ച് ഏറെ ചിലവ് കൂടുതലാണ് തുണികൊണ്ടുള്ള ഫോർഡിങ്ങുകൾക്ക് എന്നാലും പരിസ്ഥിതിക്ക്‌ ദോഷം വരാതിരിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് ഇത്തരം ഒരു പരീക്ഷണം. സാധാരണ ഫ്ലെക്സുകൾ പോലെ കാഴ്ച്ചയിൽ ഭംഗി തോന്നിക്കുന്നവ അല്ല ഹോർഡിങ്ങുകൾ പക്ഷെ സാമൂഹിക പ്രതിബന്ധത മാനിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തുണി ഹോർഡിങ്ങുകൾ ഉപയോഗിക്കുന്നത്.

    Read more about: kamal കമല്‍
    English summary
    Pranaya Meenukalude Kadal using different method for Promotiion
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X