twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സെന്‍സറിംഗില്‍ കുടുങ്ങി ചിലപ്പോള്‍ പെണ്‍കുട്ടി, സംവിധായകന് പറയാനുള്ളതിങ്ങനെ..

    |

    പ്രസാദ് നൂറനാട് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന സിനിമയാണ് 'ചിലപ്പോള്‍ പെണ്‍കുട്ടി'. പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും അതിനെതിരെ പൊരുതാനുള്ള കരുത്തുമായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ട്രൂ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ സുനൂഷ് ചുനക്കരയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. നവംബര്‍ 23 ന് മലയാളത്തില്‍ ഒരുപാട് സിനിമകളായിരുന്നു റിലീസിന് തയ്യാറെടുത്തിരുന്നത്. അക്കൂട്ടത്തില്‍ ചിലപ്പോള്‍ പെണ്‍കുട്ടിയുമുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ സെന്‍സറിംഗ് പ്രശ്‌നങ്ങള്‍ കാരണം റിലീസ് വൈകിയിരിക്കുകയാണ്. ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ സംവിധായകന്‍ തന്നെ പറഞ്ഞിരിക്കുകയാണ്.

    chilappol-penkutty

     പ്രേതം 2 ലൊക്കേഷനിൽ മെന്റലിസം കാണിച്ച് നടി സാനിയ അയ്യപ്പനെ ഞെട്ടിച്ച് ജയസൂര്യ!! പ്രേതം 2 ലൊക്കേഷനിൽ മെന്റലിസം കാണിച്ച് നടി സാനിയ അയ്യപ്പനെ ഞെട്ടിച്ച് ജയസൂര്യ!!

    എല്ലാ നന്മയുള്ള സിനിമാ സ്‌നേഹികളും ക്ഷമിക്കണം ചിലപ്പോള്‍ പെണ്‍കുട്ടി നവംബര്‍ 23ന് റിലീസ് ചെയ്യാന്‍ കഴിയില്ല.. ഓഗസ്റ്റില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം പ്രളയത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്ന്... പിന്നീട് ചിത്രം വിതരണത്തിനു സഹായമായി വൈശാഖ് രാജ് സിനിമാസ് തയ്യാറായി ചിത്രം ഒരുങ്ങി'! നമ്മള്‍ ആദ്യം നവംബര്‍ 16 റിലീസ് തീരുമാനിച്ച്! ആനിമല്‍ വെല്‍ഫയര്‍ ബോഡിന്റ എന്‍ഒസി കിട്ടാന്‍ വൈകിയതിനാല്‍ 23ലേക്ക് റിലീസ് മാറ്റി . മനുഷ്യരെ കുഴപ്പിക്കുന്ന നമ്മുടെ നിയമ സംവിധാനങ്ങളില്‍പെട്ടു പല സിനിമക്കാരും വലയുകയാണ്.

     ദിലീപും കാവ്യയുമല്ല, മീനൂട്ടിയാണ് താരം! ചടങ്ങില്‍ സാരിയുടുത്ത് അതീവ സുന്ദരിയായി താരപുത്രി മീനാക്ഷി! ദിലീപും കാവ്യയുമല്ല, മീനൂട്ടിയാണ് താരം! ചടങ്ങില്‍ സാരിയുടുത്ത് അതീവ സുന്ദരിയായി താരപുത്രി മീനാക്ഷി!

    നിവിന്‍ പോളിയ്ക്കും ലാലേട്ടനുമെതിരെ വല്ലാത്ത ചതിയായി പോയി! 100 കോടി നേടിയ കൊച്ചുണ്ണിയും ലീക്കായി!!നിവിന്‍ പോളിയ്ക്കും ലാലേട്ടനുമെതിരെ വല്ലാത്ത ചതിയായി പോയി! 100 കോടി നേടിയ കൊച്ചുണ്ണിയും ലീക്കായി!!

    ചിലപ്പോള്‍ പെണ്‍കുട്ടിയില്‍ മൃഗങ്ങളെ ദ്രോഹിക്കുകയോ യാതൊരുവിധ മോശം രംഗങ്ങളോ ഇല്ല.. മനുഷ്യരേക്കാള്‍ കരുണയും കരുതലുമുള്ളതാണ് ജന്തുക്കള്‍ എന്നു ചൂണ്ടി കാണിക്കുന്ന രംഗങ്ങളാണ്... സിനിമയില്‍ നിന്നു ഇതു നീക്കം ചെയ്യാനും കഴിയാത്തതാണ്... കോടികള്‍ മുടക്കി സിനിമ ചെയ്യുന്നവര്‍ക്ക് ഇതിനു യാതൊരു ബുദ്ധിമുട്ടുകളും സംഭവിക്കുന്നില്ല. നവംബര്‍ 20 സെന്‍സര്‍ തീരുമാനിച്ച് ഇതിനകത്ത് എന്‍ഒസി ലഭിച്ചാലെ മറ്റു കാര്യങ്ങള്‍ നടക്കൂ. എല്ലാം ശുഭമായി നവംബര്‍ 30 തിന് ചിത്രം റിലീസ് ചെയ്യാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു... ഈശ്വരന്‍ അനുഗ്രഹിക്കട്ടെ! പ്രസാദ് നൂറനാട് സംവിധായകന്‍ എന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

    English summary
    Prasad Nooranad talks about his movie Chilappol Penkutty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X