twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തെറ്റിദ്ധാരണകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മാപ്പ്! ദുല്‍ഖറിനോട് തമിഴ് നടന്‍ പ്രസന്ന

    By Prashant V R
    |

    ദുല്‍ഖര്‍ സല്‍മാന്‍-അനൂപ് സത്യന്‍ കൂട്ടുകെട്ടില്‍ ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു വരനെ ആവശ്യമുണ്ട്. കൂടാതെ സുരേഷ് ഗോപിയും ശോഭനയും ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയതും സിനിമയിലൂടെയായിരുന്നു.

    തിയ്യേറ്ററുകളില്‍ വലിയ വിജയമായ സിനിമ ലോക് ഡൗണ്‍ കാലത്താണ് ഒടിടി പ്ലാറ്റ്‌ഫോമുകളിലും സ്ട്രീമിംഗ് ആരംഭിച്ചത്. സിനിമ കണ്ടവരെല്ലാം ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളായിരുന്നു പങ്കുവെച്ചത്. അതേസമയം തന്നെ ചിത്രത്തിനെതിരെ വിമര്‍ശനങ്ങളുമായും ഒരുകൂട്ടര്‍ എത്തിയിരുന്നു. സിനിമയിലെ ഒരു രംഗത്തിന്റെ പേരിലാണ് തമിഴ് ജനത ദുല്‍ഖറിനെതിരെയും സംവിധായകന്‍ അനൂപ് സത്യനെതിരെയും രംഗത്തുവന്നത്.

    ദുല്‍ഖറിനെതിരെ

    ദുല്‍ഖറിനെതിരെ വലിയ രീതിയിലുളള അധിക്ഷേപങ്ങളും സൈബര്‍ ആക്രമണങ്ങളും തുടര്‍ന്ന് ഉണ്ടായിരുന്നു. വരനെ ആവശ്യമുണ്ട് ചിത്രത്തിലെ ഒരു രംഗത്തില്‍ തന്റെ വളര്‍ത്തു നായയെ സുരേഷ് ഗോപി പ്രഭാകരാ എന്ന് വിളിക്കുന്നുണ്ട്. ഇതാണ് ചിത്രം കണ്ട തമിഴ് പ്രേക്ഷകരെ ചൊടിപ്പിച്ചത്. ഇത് തമിഴ് പുലി നേതാവ് വേലുപ്പിളള പ്രഭാകരനെ അധിക്ഷേപിക്കുന്നതാണെന്ന തരത്തിലായിരുന്നു വിമര്‍ശനമുണ്ടായത്.

    ഈ ഡയലോഗ് യഥാര്‍ത്ഥത്തില്‍

    ഈ ഡയലോഗ് യഥാര്‍ത്ഥത്തില്‍ മലയാളത്തില്‍ തരംഗമായ മോഹന്‍ലാല്‍-ശ്രീനിവാസന്‍ ചിത്രം പട്ടണപ്രവേശത്തിലെ ഡയലോഗാണ്. പട്ടണ പ്രവേശത്തില്‍ തിലകന്‍ പറയുന്ന ഡയലോഗാണ് വരനെ ആവശ്യമുണ്ട് ചിത്രത്തില്‍ വീണ്ടും ഉപയോഗിച്ചത്. ഈ ഡയലോഗ് മലയാളി പ്രേക്ഷകരുടെ മനസുകളില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്ന ഒന്നാണ്.

    ഇത് തങ്ങളുടെ ചിത്രത്തിനായി

    ഇത് തങ്ങളുടെ ചിത്രത്തിനായി ദുല്‍ഖറും അനൂപ് സത്യനും വീണ്ടും ഉപയോഗിക്കുകയായിരുന്നു.
    ഇത് തെറ്റിദ്ധരിക്കപ്പെട്ടതോടെയാണ് ദുല്‍ഖറിനും സംവിധായകനുമെതിരെ സൈബര്‍ ആക്രമണം ഉണ്ടായത്. അധിക്ഷേപങ്ങള്‍ കൂടിയതോടെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയിരുന്നു. പട്ടണപ്രവേശത്തിലെ രംഗത്തിനൊപ്പമാണ് വിശദീകരണ പോസ്റ്റുമായി ദുല്‍ഖര്‍ എത്തിയിരുന്നത്.

    പിന്നാലെയാണ് തമിഴ് താരം

    പിന്നാലെയാണ് തമിഴ് താരം പ്രസന്ന ദുല്‍ഖറിനോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്. മലയാളം സിനിമകള്‍ കാണുന്ന ഒരു തമിഴന്‍ എന്ന നിലയില്‍ ആ സന്ദര്‍ഭം എനിക്ക് മനസിലാകും എന്നാണ് പ്രസന്ന തന്റെ ട്വീറ്റില്‍ പറയുന്നത്. തെറ്റിദ്ധാരണകള്‍ക്കും നേരിടേണ്ടി വന്ന അധിക്ഷേപങ്ങള്‍ക്കും താന്‍ ആത്മാര്‍ത്ഥമായി ഖേദം അറിയിക്കുകയാണ്. ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ഡയലോഗ് സുരേഷ് ഗോപി സര്‍ ആ ചിത്രത്തില്‍ ഉപയോഗിച്ചത് പോലെ തന്നെയാണ് ഈ പേരും ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രസന്ന ട്വീറ്റ് ചെയ്തു.

    ബോളിവുഡ് താരങ്ങള്‍ എന്റെ ഓഫര്‍ നിരസിച്ചു! നടന്മാരോട് യാചിക്കേണ്ട അവസ്ഥ എനിക്കില്ല! പ്രിയദര്‍ശന്‍ബോളിവുഡ് താരങ്ങള്‍ എന്റെ ഓഫര്‍ നിരസിച്ചു! നടന്മാരോട് യാചിക്കേണ്ട അവസ്ഥ എനിക്കില്ല! പ്രിയദര്‍ശന്‍

    പ്രസന്നയുടെ അടുത്ത

    പ്രസന്നയുടെ അടുത്ത ട്വീറ്റില്‍ തമിഴ് ജനങ്ങള്‍ക്കിടയില്‍ പോപ്പുലറായ ചില സിനിമ ഡയലോഗുകളും കുറിച്ചിരുന്നു. ചിത്രത്തില്‍ ഉള്‍പ്പെട്ട പേരുമായി ബന്ധപ്പെട്ട വികാരങ്ങള്‍ മനസിലാകും. പക്ഷേ തെറ്റിദ്ധാരണയുടെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കരുതെന്നും പ്രസന്ന ആവശ്യപ്പെട്ടു. പ്രസന്നയുടെ ട്വീറ്റിന് പിന്നാലെ നന്ദി അറിയിച്ച് ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തിയിരുന്നു.

    ജയറാം ഞങ്ങളെ ഒഴിവാക്കിയത് കൊണ്ടാണ് മറ്റൊരു താരത്തെ കൊണ്ടുവരാനായത്! തുറന്നുപറഞ്ഞ് സിദ്ധിഖ്ജയറാം ഞങ്ങളെ ഒഴിവാക്കിയത് കൊണ്ടാണ് മറ്റൊരു താരത്തെ കൊണ്ടുവരാനായത്! തുറന്നുപറഞ്ഞ് സിദ്ധിഖ്

    Read more about: dulquer salmaan prasanna
    English summary
    prasanna Apologises Dulquer For Varane Avashyamund Contraversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X