»   » ഇടവപ്പാതിയില്‍ ജഗതിയ്ക്ക് പകരക്കാരനെ കണ്ടെത്തി

ഇടവപ്പാതിയില്‍ ജഗതിയ്ക്ക് പകരക്കാരനെ കണ്ടെത്തി

Posted By:
Subscribe to Filmibeat Malayalam
, prashant narayanan
ലെനിന്‍ രാജേന്ദ്രന്റെ 'ഇടവപ്പാതി' എന്ന ചിത്രത്തിന്റെ സെറ്റിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് വാഹനാപകടത്തില്‍ പരിക്കേറ്റത്. പിന്നീട് അദ്ദേഹത്തെ വച്ച് പ്ലാന്‍ ചെയ്ത ചിത്രങ്ങളിലേയ്ക്ക് പകരക്കാരെത്തി.

എന്നാല്‍ തന്റെ ചിത്രത്തിലെ ഇരട്ട കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ ജഗതിയെ പോലെ അനുയോജ്യനായ മറ്റൊരു നടനില്ലെന്ന് തിരിച്ചറിഞ്ഞ ലെനിന്‍ രാജേന്ദ്രന്‍ നടന്റെ മടങ്ങി വരവിനായി കാത്തിരുന്നു.

എന്നാല്‍ ജഗതിയുടെ പരിക്ക് ഗുരുതരമാണെന്നും സ്വാഭാവിക ജീവിതത്തിലേയ്ക്ക് മടങ്ങി വരാന്‍ വൈകുമെന്നും തിരിച്ചറിഞ്ഞ സംവിധായകനും പകരക്കാരനെ തേടിയിറങ്ങി. എന്നാല്‍ അത് അത്ര എളുപ്പമായിരുന്നില്ല. ഒടുവില്‍ ജഗതിയുടെ റോള്‍ ചെയ്യാന്‍ ബോളിവുഡിലൂടെ ശ്രദ്ധേയനായ മലയാളി നടന്‍ പ്രശാന്ത് നാരായണെ നിയോഗിച്ചിരിക്കുകയാണ് ലെനിന്‍.

കലാസംവിധാന രംഗത്ത് നിന്ന് അഭിനയത്തിലേയ്്ക്ക് ചുവടു വച്ച പ്രശാന്തിന്റെ മര്‍ഡര്‍ 2വിലെ പ്രകടനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഉന്നം എന്ന മലയാള ചിത്രത്തിലും പ്രശാന്ത് അഭിനയിച്ചിരുന്നു.

English summary
Prashant Narayanan is back in Malayalam films playing a key role in Lenin Rajendran’s Edavapathi.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam