»   » പൊലീസ് കമ്മീഷണറായി പ്രതാപ് പോത്തന്‍

പൊലീസ് കമ്മീഷണറായി പ്രതാപ് പോത്തന്‍

Posted By:
Subscribe to Filmibeat Malayalam
Pratap Pothan
അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ സാമുവല്‍ എന്ന ഡോക്ടറുടെ വേഷത്തിന് പിന്നാലെ മറ്റൊരു ശക്തമായ കഥാപാത്രവുമായി എത്തുകയാണ് നടന്‍ പ്രതാപ് പോത്തന്‍. അരുണ്‍ സിത്താരയുടെ പാരിസ് പയ്യന്‍സ് എന്ന ചിത്രത്തിലൂടെയാണ് പ്രതാപ് വീണ്ടുമെത്തുന്നത്.

വളരെ കഴിവുള്ള അനീതിയ്‌ക്കെതിരെ പോരാടുന്ന ഒരു പൊലീസ് കമ്മീഷണറുടെ വേഷമാണ് ചിത്രത്തില്‍ അദ്ദേഹം കൈകാര്യം ചെയ്യുന്നത്. ക്രൂരതയും അഴിമതിയുമെല്ലാം മുഖമുദ്രയാക്കിയ പൊലീസുകാരനെ നമുക്ക് എവിടെയും കാണാം, പക്ഷേ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായിരിക്കും പ്രതാപ് പോത്തന്‍ അവതരിപ്പക്കുന്ന പൊലീസ് കമ്മീഷണര്‍- അരുണ്‍ പറയുന്നു.

സമൂഹത്തില്‍ ജീവിച്ചിരുന്ന ചിലയാളുകളെപ്പോലുള്ള കഥാപാത്രങ്ങളാണ് തന്റെ ചിത്രത്തിലുണ്ടാവുകയെന്നും അരുണ്‍ പറയുന്നു. പാരിസ് എന്നത് ഒരു കോളനിയാണ്. രണ്ട് യുവാക്കള്‍ പ്രശ്‌നത്തിലകപ്പെട്ട് ജയിലിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ പ്രതാപിനെ മൂന്ന് വ്യത്യസ്ത ഗറ്റപ്പുകളില്‍ കാണാന്‍ കഴിയും- സംവിധായകന്‍ വിശദീകരിക്കുന്നു.

ഇതുമാത്രമല്ല ഈ ചിത്രത്തിന് മറ്റൊരു പ്രധാന പ്രത്യേകതകൂടിയുണ്ട്. പ്രതാപിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നായ തകരയിലെ നായിക സുരേഖ വീണ്ടും അദ്ദേഹത്തോടൊപ്പം ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നീണ്ട 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ വെള്ളിത്തിരയില്‍ ഒന്നിയ്ക്കുന്നത്. അരുണ്‍ തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയുമെല്ലാം തയ്യാറാക്കിയിരിക്കുന്നത്.

English summary
Actor Prathap Pothan is on a roll of a police commissioner, in Arun Sithara's Paris Payyans.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam