»   » നിവിന്‍ പോളി ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നെഞ്ചുവേദന, പ്രതാപ് പോത്തന്‍ ആശുപത്രിയില്‍ !!

നിവിന്‍ പോളി ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നെഞ്ചുവേദന, പ്രതാപ് പോത്തന്‍ ആശുപത്രിയില്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

സംവിധായകനും നിര്‍മ്മാതാവുമായ പ്രതാപ് പോത്തനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ശ്യാമപ്രസാദ് ചിത്രമായ ഹേയ് ജൂഡിന്റെ ഷൂട്ടിങ്ങിനിടയില്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. തെന്നിന്ത്യന്‍ സിനിമകളിലെല്ലാം വേഷമിട്ട പ്രതാപ് പോതത്തന്‍ 12 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചെറിയ ഇടവേളയ്ക്ക ശേഷം ആഷിക് അബുു ചിത്രമായ 22 ഫീമെയില്‍ കോട്ടയത്തിലൂടെയാണ് പ്രതാപ് പോത്തന്‍ സിനിമയിലേക്ക് മടങ്ങിയെത്തിയത്.

ചെന്നൈ വടപളനി എസ്ആര്‍എം ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. തെന്നിന്ത്യന്‍ താരസുന്ദരി ത്രിഷയും യുവതാരം നിവിന്‍ പോളിയും നായികനായകന്‍മാരായെത്തുന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തീവ്രപരിപരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

പ്രതാപ് പോത്തന്‍ ആശുപത്രിയില്‍

ശ്യാമപ്രസാദ് ചിത്രമായ ഹേയ് ജൂഡില്‍ അഭിനയിക്കുന്നതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രതാപ് പോത്തനെ ആശുപത്രിയിലേക്ക് മാറ്റിയത്. ചെന്നൈയിലെ എസ്ആര്‍എം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് അദ്ദേഹം.

പേടിക്കേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍

ആശുപത്രിയില്‍ കഴിയുന്ന പ്രതാപ് പോത്തന്റെ ആരോഗ്യനിലയില്‍ പേടിക്കാനൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

നിവിന്‍ പോളി ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയില്‍

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹേയ് ജൂഡിന്‍റെ ഷൂട്ടിങ്ങിനിടയിലാണ് പ്രതാപ് പോത്തന് നെഞ്ചു വേദന അനുഭവപ്പെട്ടത്. തെന്നിന്ത്യന്‍ താരസുന്ദരി ത്രിഷ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്.

ഇടവേളയ്ക്ക ശേഷം തിരിച്ചെത്തി

നീണ്ട ഇടവേളയ്ക്ക് ശേഷം ആഷിക് അബു ചിത്രമായ 22ഫീമെയില്‍ കോട്ടയത്തിലൂടെയാണ് പ്രതാപ് പോത്തന്‍ മലയാള സിനിമയിലേക്ക് തിരിച്ചു വന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും കഴിവു തെളിയിച്ച താരമാണ് പ്രതാപ് പോത്തന്‍.

ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങള്‍

1978 ല്‍ ആരവത്തിലൂടെയാണ് പ്രതാപ് പോത്തന്‍ സിനിമയിലേക്ക് കടന്നുവന്നത്. തകര, ചാമരം, ലോറി, പപ്പു തുടങ്ങിയ ചിത്രങ്ങളിലാണ് പിന്നീട് അദ്ദേഹത്തെ കണ്ടത്. തുടക്കത്തില്‍ തന്നെ ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളായിരുന്നു അദ്ദേഹത്തെ തേടിയെത്തിയത്.

സംവിധാനത്തിലും കഴിവു തെളിയിച്ചു

അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും കഴിവു തെളിയിച്ചിട്ടുണ്ട് പ്രതാപ് പോത്തന്‍. മീണ്ട്രും ഒരി കാതല്‍ കഥൈ എന്ന സിനിമയിലൂടെയാണ് പ്രതാപ് പോത്തന്‍ സംവിധായകനായത്. 12 ഓളം ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തുവന്നിട്ടുണ്ട്.

English summary
Prathap Potha hospitalized during hey jude shoot.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam