twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നൂറാം ചിത്രത്തിന്റെ നിറവില്‍ പ്രതാപ് പോത്തന്‍

    By Lakshmi
    |

    സിനിമയില്‍ രണ്ടാം വരവിന്റെ ത്രില്ലിലാണ് നടന്‍ പ്രതാപ് പോത്തന്‍. എണ്‍പതുകളില്‍ വേറിട്ട അഭിനയശൈലിയുമായി മലയാളികളുടെ മനസില്‍ ഇടം നേടിയ പ്രതാപ് കെ പോത്തന്‍ എന്ന പ്രതാപ് പോത്തന് ഇപ്പോള്‍ തൊടുന്നതെല്ലാം പൊന്നാകുന്ന അവസ്ഥയാണ്. യഥാര്‍ത്ഥത്തില്‍ മുതിര്‍ന്ന പഴയകാലതാരമാണ് പ്രതാപെങ്കിലും ഇപ്പോഴത്തെ ഡിമാന്റ് കണക്കാക്കുമ്പോള്‍ ഇദ്ദേഹത്തെ ന്യൂജനറേഷന്‍ താരമെന്ന് വിശേഷിപ്പിക്കാതിരിക്കാന്‍ കഴിയില്ല.

    ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തില്‍ വില്ലനായി രണ്ടാമൂഴത്തിനെത്തിയ പ്രതാപിന് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. പുതിയതായി ഇറങ്ങുന്ന ഒട്ടുമിക്ക ചിത്രങ്ങളിലും അദ്ദേഹത്തിന് മികച്ച റോളുണ്ട്. രണ്ടാംവരവില്‍ അയാളും ഞാനും തമ്മില്‍ പോലുള്ള മനോഹരമായ ചിത്രങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇപ്പോള്‍ അഭിനയജീവിതത്തില്‍ നൂറാമത്തെ ചിത്രത്തില്‍ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് പ്രതാപ്. നടനായും സംവിധായകനായും പേരെടുത്ത പ്രതാപ് പോത്തന്റെ ജീവിതത്തിലൂടെ

    തിരുവനന്തപുരത്തുകാരനായ പ്രതാപ്

    നൂറാം ചിത്രത്തിന്റെ നിറവില്‍ പ്രതാപ് പോത്തന്‍

    1952ല്‍ തിരുവന്തപുരത്താണ് പ്രതാപ് ജനിച്ചത്. ഊട്ടിയിലും മദ്രാസിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പ്രതാപ് മദ്രാസ് പ്ലയേഴ്‌സില്‍ അഭിനയിച്ചുകൊണ്ടിരുന്ന കാലത്താണ് സിനിമയിലേയ്ക്ക് വന്നത്.

    ആരവത്തിലൂടെ സിനിമയില്‍

    നൂറാം ചിത്രത്തിന്റെ നിറവില്‍ പ്രതാപ് പോത്തന്‍

    മദ്രാസ് പ്ലയേഴ്‌സില്‍ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട് സംവിധായകന്‍ ഭരതനാണ് അദ്ദേഹത്തെ തന്റെ ആരവം എന്ന ചിത്രത്തിലഭിനയിപ്പിച്ചത്.

    തകരയിലൂടെ പ്രശസ്തി

    നൂറാം ചിത്രത്തിന്റെ നിറവില്‍ പ്രതാപ് പോത്തന്‍

    പ്രതാപിലെ അഭിനയപ്രതിഭയുടെ ആഴവും തിളക്കവുമറിയാന്‍ തകരയെന്ന ഒറ്റച്ചിത്രം കണ്ടാല്‍ മതി. ഭരതന്‍ സംവിദാനം ചെയ്ത ചിത്രത്തില്‍ തരകയെന്ന കഥാപാത്രമായി എത്തിയ പ്രതാപ് അക്ഷരാര്‍ത്ഥത്തില്‍ ആ കഥാപാത്രമായി ജീവിയ്ക്കുകയായിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു.

    പ്രതാപ് അവിസ്മരണീയമാക്കിയ ചിത്രങ്ങള്‍

    നൂറാം ചിത്രത്തിന്റെ നിറവില്‍ പ്രതാപ് പോത്തന്‍

    ചാമരം, ലോറി, നവംബറിന്റെ നഷ്ടം, പപ്പു, ഒന്നു മുതല്‍ പൂജ്യം വരെ തുടങ്ങി ഒട്ടേറെ ചിത്രങ്ങളുണ്ട് പ്രതാപ് തന്റെ അഭിനയമികവുകൊണ്ട് അവിസ്മരണീയമാക്കിയ ചിത്രങ്ങളുടെ കൂട്ടത്തില്‍.

    തമിഴിലും തെലുങ്കിലും

    നൂറാം ചിത്രത്തിന്റെ നിറവില്‍ പ്രതാപ് പോത്തന്‍

    മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും ശ്രദ്ധിക്കപ്പെടുന്ന നായകനടനായി മാറാന്‍ പ്രതാപിന് കഴിഞ്ഞു. ആദ്യകാലത്ത് ഇറങ്ങിയ നെഞ്ചത്തെ കിള്ളാതെ, പനീര്‍ പുഷ്പങ്ങള്‍, വരുമയില്‍ നിറം ശിവപ്പു എന്നീ ചിത്രങ്ങളെല്ലാം തമിഴില്‍ പ്രതാപിന് ലഭിച്ച മികച്ച ചിത്രങ്ങളാണ്. കെ ബാലചന്ദറിന്റെ വരുമയിന്‍ നിറം ശിവപ്പ് മനോഹരമായ ചിത്രമായിരുന്നു.

    ഹിന്ദിയില്‍

    നൂറാം ചിത്രത്തിന്റെ നിറവില്‍ പ്രതാപ് പോത്തന്‍

    ഗുരുവെന്ന ചിത്രത്തിലെ കെആര്‍ മേനോന്‍ ഐഎഎസ് എന്ന കഥാപാത്രമായി ഹിന്ദിയിലും പ്രതാപ് പോത്തന്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

    സംവിധായകവേഷത്തില്‍

    നൂറാം ചിത്രത്തിന്റെ നിറവില്‍ പ്രതാപ് പോത്തന്‍

    1985ല്‍ തമിഴിലാണ് അദ്ദേഹം ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്തത്. മീണ്ടും ഒരു കാതല്‍ കഥൈ എന്ന ചിത്രത്തില്‍ രാധികയും പ്രതാപുമായിരുന്നു പ്രധാനവേഷത്തിലെത്തിയത്. ആ വര്‍ഷത്തെ മികച്ച സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്‌കാരം അദ്ദേഹത്തിനായിരുന്നു ലഭിച്ചത്.

    മലയാളത്തില്‍

    നൂറാം ചിത്രത്തിന്റെ നിറവില്‍ പ്രതാപ് പോത്തന്‍

    1987ല്‍ പുറത്തിറങ്ങിയ ഋതുഭേദം എന്ന ചിത്രം സംവിധാനം ചെയ്തത് പ്രതാപ് പോത്തനായിരുന്നു. തിലകനും ദിലീപും പ്രധാനവേഷത്തിലെത്തിയ ചിത്രത്തിനും മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു.

    വിവിധഭാഷകളില്‍ സംവിധായകനായി

    നൂറാം ചിത്രത്തിന്റെ നിറവില്‍ പ്രതാപ് പോത്തന്‍

    മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രതാപ് അവസാനമായി സംവിധാനംചെയ്ത ചിത്രം മോഹന്‍ലാല്‍, ശിവാജി ഗണേശന്‍ എന്നിവരഭിനയിച്ച മലയാളചിത്രം ഒരു യാത്രമൊഴിയായിരുന്നു. തമിഴിലാണ് പ്രതാപ് കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തത്.

    മലയാളത്തില്‍ വീണ്ടും

    നൂറാം ചിത്രത്തിന്റെ നിറവില്‍ പ്രതാപ് പോത്തന്‍

    1988ല്‍ പുറത്തിറങ്ങിയ ഡെയ്‌സി എന്ന ചിത്രത്തില്‍ അഭിനയച്ചതിനുശേഷം പിന്നീട് കുറേനാള്‍ പ്രതാപ് തമിഴില്‍ മാത്രമാണ് അഭിനയിച്ചുകൊണ്ടിരുന്നത്. പിന്നീട് 2005ല്‍ തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തി. തുടര്‍ന്ന് 2009ല്‍ കലണ്ടര്‍, 2010ല്‍ പുള്ളമാന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

    ശക്തമായ രണ്ടാം വരവ്

    നൂറാം ചിത്രത്തിന്റെ നിറവില്‍ പ്രതാപ് പോത്തന്‍

    2012ല്‍ റിലീസ് ചെയ്ത ആഷിക് അബു ചിത്രം 22 ഫീമെയില്‍ കോട്ടത്തിലൂടെയാണ് പ്രതാപ് ശക്തമായ രണ്ടാം വരവ് നടത്തിയത്. പുതിയൊരു താരത്തെ കിട്ടിയ സന്തോഷത്തിലാണ് മലയാളം പ്രതാപിന്റെ രണ്ടാം വരവിനെ സ്വീകരിച്ചത്. പിന്നീട് ലഭിച്ചതെല്ലാം മികച്ച വേഷങ്ങളായിരുന്നു.

     അയാളും ഞാനും തമ്മില്‍

    നൂറാം ചിത്രത്തിന്റെ നിറവില്‍ പ്രതാപ് പോത്തന്‍

    പൃഥ്വിരാജും പ്രതാപ് പോത്തനും ഒന്നിച്ചഭിനയിച്ച അയാളും ഞാനും തമ്മില്‍ എന്ന ലാല്‍ ജോസ് ചിത്രം ഏറെക്കാലത്തിന് ശേഷം മലയാളികള്‍ക്ക് ലഭിച്ച മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രത്തില്‍ ഡോക്ടര്‍ സാമുവല്‍ എന്ന കഥാപാത്രമായി പൃഥ്വിയ്ക്ക് കനത്ത വെല്ലുവിളിയായിരുന്നു പ്രതാപ് ഉയര്‍ത്തിയത്.

    ന്യൂജനറേഷനിലെ ഓള്‍ഡ് നടന്‍

    നൂറാം ചിത്രത്തിന്റെ നിറവില്‍ പ്രതാപ് പോത്തന്‍

    ത്രീ ഡോട്‌സ്,ആറു സുന്ദരിമാരുടെകഥ, അപ് ആന്റ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട്, അരികില്‍ ഒരാള്‍, ഇടുക്കി ഗോള്‍ഡ്, ലണ്ടന്‍ ബ്രിഡ്ജ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം പ്രതാപിന് മികച്ച വേഷങ്ങളാണ് ലഭിച്ചത്.

    പുരസ്‌കാരത്തിനായുള്ള കാത്തിരിപ്പ്

    നൂറാം ചിത്രത്തിന്റെ നിറവില്‍ പ്രതാപ് പോത്തന്‍

    രണ്ടാംവരവില്‍ മികച്ച ചിത്രങ്ങള്‍ ഏറെ ചെയ്ത പ്രതാപിന് പുരസ്‌കാരങ്ങളൊന്നും ലഭിച്ചിട്ടില്ല. 22 ഫീമെയില്‍ കോട്ടയത്തിലെയും അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെയും അഭിനയത്തിന് അദ്ദേഹത്തിന് പുരസ്‌കാരം ലഭിക്കേണ്ടതാണെന്ന് അവ കാണുന്ന ആര്‍ക്കും തോന്നും. ആംഗീകാരം ലഭിയ്ക്കാത്തതിലുള്ള വിഷമം അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.

    നൂറാം ചിത്രം

    നൂറാം ചിത്രത്തിന്റെ നിറവില്‍ പ്രതാപ് പോത്തന്‍

    കഴിഞ്ഞ ദിവസമാണ് പ്രതാപ് പോത്തന്‍ തന്റെ നൂറാമത്തെ ചിത്രത്തില്‍ അഭിനയിച്ചത്. വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍ എന്ന ചിത്രമാണ് പ്രതാപിന്റെ നൂറാം ചിത്രം. താന്‍ നൂറാമത്തെ ചിത്രത്തില്‍ അഭിനയിച്ചുകഴിഞ്ഞകാര്യം അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.

    English summary
    Actor Prathap Pothen has completed his 100th film in his acting career, excited actor posted this on his social networking page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X