»   » പ്രതാപ് പോത്തന്‍ വേദനിപ്പിച്ചു; ആ സിനിമ അഞ്ജലി മേനോന്‍ തന്നെ സംവിധാനം ചെയ്യും

പ്രതാപ് പോത്തന്‍ വേദനിപ്പിച്ചു; ആ സിനിമ അഞ്ജലി മേനോന്‍ തന്നെ സംവിധാനം ചെയ്യും

Posted By: Rohini
Subscribe to Filmibeat Malayalam

അഞ്ജലി മേനോന്റെ തിരക്കഥയില്‍, ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ തിരക്കഥ മോശമാണെന്ന് പറഞ്ഞ് പോത്തന്‍ ചിത്രം ഉപേക്ഷിച്ചു.

തുടക്കം മുതല്‍ ശകുനപ്പിഴ; ദുല്‍ഖര്‍ സല്‍മാന്‍- പ്രതാപ് പോത്തന്‍ ചിത്രത്തില്‍ സംഭവിച്ചത്

പ്രതാപ് പോത്തന്‍ ഉപേക്ഷിച്ച തിരക്കഥ, സ്വന്തമായി സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് അഞ്ജലി മേനോന്‍. തന്നെയും തന്റെ തിരക്കഥയെയും വളരെ മോശമായി ചിത്രീകരിച്ച പ്രതാപ് പോത്തന്റെ പെരുമാറ്റം അഞ്ജലിയെ വേദനിപ്പിച്ചിരുന്നുവത്രെ.

പ്രതാപ് പോത്തന്‍ - അഞ്ജലി - ദുല്‍ഖര്‍ ചിത്രം

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ സ്വീകരിച്ച വാര്‍ത്തയായിരുന്നു അത്. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതാപ് പോത്തന്‍ സംവിധായകന്റെ തൊപ്പി അണിയുന്ന എന്നതും അഞ്ജലി മേനോന്റെ തിരക്കഥയില്‍ ദുല്‍ഖര്‍ വീണ്ടും (ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം) നായകനാകുന്നു എന്നതും ആ പ്രതീക്ഷയുടെ മാറ്റ് കൂട്ടി

അണിയറയില്‍

സുപ്രിയ ഫിലിംസ് നിര്‍മിയ്ക്കുന്ന ചിത്രത്തിന് രാജീവ് മേനോന്‍ ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കും എന്നായിരുന്നു വാര്‍ത്തകള്‍. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ആര്‍ മാധവന്‍ എത്തും എന്നും കേട്ടു.

സിനിമ ഉപേക്ഷിച്ചു എന്ന് പോത്തന്‍

എന്നാല്‍ സിനിമ ഉപേക്ഷിച്ചു എന്ന് പറഞ്ഞ് പ്രതാപ് പോത്തന്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തി. തിരക്കഥയെ കുറ്റം പറഞ്ഞ പോത്തന്‍ അഞ്ജലി മേനോനെയും അപമാനിക്കുന്ന തരത്തിലായിരുന്നു ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. വിഷയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അനാവശ്യ കാര്യങ്ങളോട് പ്രതികരിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു അഞ്ജലിയുടെ മറുപടി.

അഞ്ജലിയ്ക്ക് പിന്തുണ

സിനിമ ഉപേക്ഷിക്കപ്പെട്ടതോടെ മലയാള സിനിമയില്‍ സംഭവം വലിയ ചര്‍ച്ചയായി. അഞ്ജലി മേനോനെ പിന്തുണച്ചുകൊണ്ട് പലരും രംഗത്തെത്തി. മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലൂടെ തന്നെ എഴുതാനുള്ള തന്റെ കഴിവ് അഞ്ജലി തെളിയിച്ചതാണ്. പ്രതാപ് പോത്തനുമായുള്ള ജെനറേഷന്‍ ഗ്യാപ്പാണ് പ്രശ്‌നമെന്ന് പലരും പറഞ്ഞു.

പ്രതാപ് പോത്തന്റെ ഫോട്ടോസിനായി...

English summary
Anjali Menon, the writer-director, was harshly criticised by Prathap Pothen, and blamed for the shelving for his directorial comeback. The Dulquer Salmaan starrer was shelved due to the fallout between Prathap and Anjali. Prathap Pothen's allegations have deeply hurt Anjali Menon and the National award-winner has decided to direct the project, herself.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam