twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രതാപ് പോത്തന്റേത് രണ്ടാം ജന്മം

    By Nirmal Balakrishnan
    |

    Prathap Pothen
    ലാല്‍ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ ഡോക്ടറുടെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ സിനിമയില്‍ രണ്ടാംജന്‍മം ആഘോഷിക്കുകയാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. രാജീവ്കുമാര്‍, ആഷിക് അബു എന്നിവരുടെ സിനിമകളിലൊക്കെ ശക്തമായ വേഷമാണ് ഇദ്ദേഹം ചെയ്യാന്‍ പോകുന്നത്.

    സിനിമയില്‍രണ്ടാം ജന്‍മം വന്‍ ഹിറ്റാണെങ്കില്‍ വിവാഹജീവിതത്തില്‍ രണ്ടാം ജന്‍മം വന്‍ പരാജയമായിരുന്നു പ്രതാപ് പോത്തന്റെത്. അതുകൊണ്ടുതന്നെ മൂന്നാമതൊരു വിവാഹത്തിനു താല്‍പര്യമില്ലെന്ന് മാഗസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
    ആദ്യമായി സംവിധാനം ചെയ്ത വീണ്ടുമൊരു കാതല്‍ കഥൈ എന്ന ചിത്രത്തില്‍ നായികയായിരുന്ന രാധികയായിരുന്നു പ്രതാപിന്റെ ആദ്യഭാര്യ.

    സിനിമയില്‍ നായകനായിരുന്ന പ്രതാപ് ചിത്രീകരണത്തിനിടെ രാധികയുമായി പ്രണയത്തിലാകുകയായിരുന്നു. അന്ന് പ്രതാപിന് പ്രായം 24, രാധികയ്ക്ക് 17. എന്നാല്‍ ഒന്നര വര്‍ഷം കൊണ്ട് രണ്ടുപേരും വേര്‍പിരിഞ്ഞു. രാധിക മറ്റൊരു വിവാഹം കഴിച്ചു. സിനിമക്കാര്‍ തമ്മിലുള്ള വിവാഹം ശരിയാകില്ലെന്നാണ് പ്രതാപ് പോത്തന്‍ പറയുന്നത്. ഈഗോ കഌഷുകളാണ് അവരുടെ ജീവിതം തകര്‍ക്കുക. സിനിമയിലെത്തിയവര്‍ക്ക് പിന്നീട് അത് വിട്ടു ജീവിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് പല താരങ്ങളും വീണ്ടും സിനിമയിലേക്കു തന്നെ വരുന്നത്.
    താജ് ഹോട്ടലില്‍ ജോലിക്കാരിയായിരുന്ന അമലയായിരുന്നു പ്രതാപിന്റെ രണ്ടാംഭാര്യ. അഞ്ചുവര്‍ഷമായിരുന്നു ആ ദാമ്പത്യത്തിന്റെ ആയുസ്. അതില്‍ പിറന്നതാണ് കേക. അവളിപ്പോള്‍ ബാംഗ്ലൂരില്‍ കോപ്പിറൈറ്ററായി ജോലി ചെയ്യുന്നു.

    സിനിമയില്‍ തിരക്കായിട്ടും ഇനി മൂന്നാം വിവാഹം ആഗ്രഹിക്കുന്നില്ല. ഒറ്റയ്ക്കു താമസിക്കുന്നതിന്റെ സുഖം അനുഭവിക്കുകയാണ്. സ്‌നേഹം പകരാന്‍ മകള്‍ കേകയുമുണ്ട്. ഫേസ്ബുക്കിലും സിനിമയിലും ധാരാളം യുവ സുഹൃത്തുക്കളുണ്ട്. സിനിമാ അഭിനയവും സംവിധാനവുമായി വീണ്ടും സജീവമാകുകയാണ്. പ്രായമായാല്‍ കാര്യങ്ങള്‍ നോക്കാന്‍ നഴ്‌സിനെ വയ്ക്കും. അല്ലാതെ ഇനി കുടുംബജീവിതത്തിലേക്കുപോകാന്‍ ആഗ്രഹിക്കുന്നില്ല- പ്രതാപ് പോത്തന്‍ താല്‍പര്യം വ്യക്തമാക്കി.

    തിരുവനന്തപുരത്തെ പ്രമുഖ വ്യവസായിയായിരുന്ന കളത്തുങ്കല്‍ പോത്തന്റെ മകനാണ് പ്രതാപ്. കോടീശ്വരനായിട്ടായിരുന്നു ജനനം. എന്നാല്‍ അച്ഛന്റെ മരണത്തോടെ കുടുംബം സാമ്പത്തികമായി തകര്‍ന്നു. മുംബൈയില്‍ പരസ്യ കമ്പനിയില്‍ 400 രൂപയ്ക്ക് ജോലിയെടുത്തായിരുന്നു യൗവനം തുടങ്ങിയത്. നാടകവുമായി നടക്കുമ്പോഴാണ് ഭരതനെ പരിചയപ്പെടുന്നതും ആരവത്തിലേക്ക് നായകനായി വിളിക്കുന്നതും. പിന്നീടുള്ള വളര്‍ച്ച വളരെ വേഗമായിരുന്നു. ആരവം, തകര, ചാമരം എന്നിങ്ങനെ എല്ലാം ഹിറ്റ് ചിത്രങ്ങള്‍. പിന്നീട് സംവിധാനവും നിര്‍വഹിച്ചു. ലാല്‍ നായകനായ ഒരു യാത്രാമൊഴിയായിരുന്നു മലയാളത്തില്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം. വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണിപ്പോള്‍.

    English summary
    An actor is only as good as his director — that's what veteran actor and director Prathap Pothen, who is on a comeback trail in Mollywood says of his second coming
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X