»   » മക്കളെ പ്രസവിക്കുന്നത് കുറച്ചാല്‍ പീഡനം കുറയ്ക്കാം

മക്കളെ പ്രസവിക്കുന്നത് കുറച്ചാല്‍ പീഡനം കുറയ്ക്കാം

Posted By:
Subscribe to Filmibeat Malayalam
praveena
രാജ്യത്ത് വര്‍ധിച്ചുവരുന്ന് സ്ത്രീപീഡനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും സിനിമാ സീരിയല്‍ നടി പ്രവീണ ഒരുത്തരം കണ്ടു പിടിച്ചിരിക്കുകയാണ്. കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് കുറച്ചാല്‍ പീഡനം കുറയ്ക്കാം. അപ്പനമ്മമാര്‍ സാമ്പത്തികം പരിമിതികള്‍ പോലും നോക്കാതെ മക്കളെ പ്രസവിച്ചു കൂട്ടുന്നതു കൊണ്ടാണ് പീഡനം കൂടുന്നതെന്നാണ് നടിയുടെ ഭാഷ്യം.

മാതൃകാപരമായാണ് നടി കാര്യങ്ങള്‍ വ്യക്തമാക്കിയത്. എനിക്ക് ഒരു മകളേയുള്ളൂ. അവളുടെ ഭാവിയെ കുറിച്ച് ആശങ്കയുണ്ട്. കാരണം ഒരോ ദിവസവും പത്രത്തില്‍ വായിക്കുന്ന വാര്‍ത്തകള്‍ അത്തരത്തിലുള്ളതാണ്. ഇതിനൊരു മാറ്റം വരണമെങ്കില്‍ ജനസംഖ്യ കുറയ്ക്കണം. ഇതോടെ പീഡനവും കുറയുമെന്ന് നടി പറയുന്നു. ഒരു പെണ്‍കുഞ്ഞിന്റെ അമ്മയെന്ന നിലയില്‍ ഇപ്പോഴത്തെ സാമൂഹിക സാഹചര്യങ്ങളെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനാണ് പ്രവീണയുടെ മറുപടി.

മക്കള്‍ വളരുന്തോറും കൊലപാതികികളും ബലാത്സംഗവീരന്മാരുമായി മാറുന്നെന്നും അതിനാല്‍ ജനസംഖ്യ നിയന്ത്രിച്ച് ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ ശ്രദ്ധയോടെ വളര്‍ത്താം എന്ന് നടി നിര്‍ദ്ദേശിക്കുന്നു. ഇന്നെനിക്ക് എന്റെ മകളെ ഡ്രൈവറോടൊപ്പം സ്‌കൂള്‍ വിടാന്‍ പോലും പേടിയാണ്. ഞാന്‍ സ്വയം ഡ്രൈവ് ചെയ്താണ് അവളെ സ്‌കൂളിലെത്തിക്കുന്നത് എന്നും പ്രവീണ പറഞ്ഞു.

English summary
Actress Praveena says that population is the main reason of increasing rape case.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam