»   » അറേഞ്ച്ഡ് വിവാഹമായിരിക്കില്ല, അതെനിക്ക് പറ്റുകയുമില്ല, വിവാഹ സങ്കല്പത്തെ കുറിച്ച് പ്രയാഗ

അറേഞ്ച്ഡ് വിവാഹമായിരിക്കില്ല, അതെനിക്ക് പറ്റുകയുമില്ല, വിവാഹ സങ്കല്പത്തെ കുറിച്ച് പ്രയാഗ

Posted By: Sanviya
Subscribe to Filmibeat Malayalam


വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രയാഗ മാര്‍ട്ടിന്‍. അറേഞ്ചിഡ് മാരേജ് തനിക്ക് പറ്റില്ലെന്നും വിവാഹ ജീവിതത്തില്‍ പ്രണയംകൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു.

പ്രണയം തോന്നുന്ന ആളെ വിവാഹം കഴിയ്ക്കാനാണ് എന്റെ പ്ലാന്‍. അപ്പയുടെയും അമ്മയുടെയും വിവാഹം അറേഞ്ചിഡ് മാരേജായിരുന്നു. പക്ഷേ അന്ന് മുതല്‍ ഇന്ന് വരെ അവര്‍ പ്രണയിക്കുകയാണെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു.

prayaga-martin

വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രയാഗ തന്റെ വിവാഹ സങ്കല്പത്തെ കുറിച്ച് പറഞ്ഞത്. എന്നോട് സെറ്റില്‍ എല്ലാവരും ചോദിക്കാറുണ്ട്. അപ്പയുടെയും അമ്മയുടെയും ലൗ മാരേജായിരുന്നോ എന്ന്. പക്ഷേ അതൊരു ലക്കാണ്. അപൂര്‍വം ചിലര്‍ക്ക് മാത്രം കിട്ടുന്ന ലക്ക്.

സിദ്ദിഖ് സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന ഫുക്രിയിലെ നായികയാണ് പ്രയാഗ മാര്‍ട്ടിന്‍. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഒരേ മുഖം എന്ന ചിത്രത്തിന് പ്രയാഗ നായികയാകുന്ന ചിത്രം കൂടിയാണിത്.

English summary
Prayaga Martin about her career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X