»   » മോഹന്‍ലാലിനെ പിന്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പോയത് മലയാളത്തിലെ പുതുമുഖനടിയോ?

മോഹന്‍ലാലിനെ പിന്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പോയത് മലയാളത്തിലെ പുതുമുഖനടിയോ?

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ പുതുമുഖ നടി പ്രയാഗ മാര്‍ട്ടിന്‍ ഇത്തവണ അവധി ആഘോഷിക്കാന്‍ പോയിരിക്കുന്നത് ദക്ഷിണാഫ്രിക്കയിലേക്കാണ്. അവിടെ നിന്നുള്ള ചിത്രങ്ങളെല്ലാം നടി ഫേസ്ബുക്കിലുടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

നടി ശരിക്കും ആരെയെങ്കിലും പിന്തുടര്‍ന്നാണോ ദക്ഷിണാഫ്രിക്കയിലേക്ക് പോയിരിക്കുന്നത്. അങ്ങനെ നോക്കുവാണെല്‍ മോഹന്‍ലാലിനെ പിന്തുടര്‍ന്ന് എന്നു വേണം പറയാന്‍. മലയാളത്തിന്റെ താരരാജാവും ഇത്തവണ വേനല്‍ അവധി ആഘോഷിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയായിരുന്നു.

ദക്ഷിണാഫ്രിക്കയിലെ അവധിക്കാലം

വേനല്‍ ചൂട് കടുത്തതോടെ താരങ്ങളെല്ലാം അവധി ആഘോഷിക്കാനായി വിദേശ രാജ്യങ്ങളിലേക്ക ചേക്കേറി കൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് നടി പ്രയാഗ മാര്‍ട്ടിനും കുടുംബവും ദക്ഷിണാഫ്രിക്കയിലേക്ക് പോയിരിക്കുന്നത്.

പ്രയാഗക്ക് അവധി ആഘോഷം മാത്രമല്ല

ദക്ഷിണാഫ്രിക്കയിലെത്തിയ നടി പ്രയാഗക്ക് ഇത് വെറും അവധി ആഘോഷം മാത്രമല്ല. പുതിയ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ്് കൂടിയാണ് അവിടെ വെച്ചു നടക്കുന്നത്.

പോക്കിരി സൈമണ്‍

സണ്ണി വെയ്ന്‍ നായകനായി എത്തുന്ന പോക്കിരി സൈമണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങാണ് ദക്ഷിണാഫ്രിക്കയില്‍ നടന്നത്. അതിനൊപ്പം നടിയുടെ ഡാഡിയും മമ്മിയും ദക്ഷിണാഫ്രിക്കയിലെത്തിയപ്പോള്‍ അവിടെ അവധി ആഘോഷിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ നിന്നും ലാലേട്ടനെ കണ്ടുമുട്ടി

ദക്ഷിണാഫ്രിക്കയില്‍ നിന്നും നടി പ്രയാഗ അവിടെ അവധി ആഘോഷിക്കാനെത്തിയ മോഹന്‍ലാലിനെ കണ്ടുമുട്ടിയെന്നാണ് പറയുന്നത്.

ചിത്രങ്ങള്‍ പങ്കുവെച്ച് നടി

ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പ്രായഗ തന്റെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. ഫേസ്ബുക്കിലുടെയാണ് ഞാന്‍ കേപ് ടൗണിലാണെന്നു പറഞ്ഞു കൊണ്ട് നടി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

English summary
Prayaga Martin is vacationing in Cape Town

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam