»   » മഡോണ പിന്മാറി, പകരം ജയസൂര്യയ്ക്ക് വേണ്ടി കണ്ടെത്തിയ നായിക

മഡോണ പിന്മാറി, പകരം ജയസൂര്യയ്ക്ക് വേണ്ടി കണ്ടെത്തിയ നായിക

Posted By: Sanviya
Subscribe to Filmibeat Malayalam

ജയസൂര്യയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫുക്രി. പ്രയാഗയാണ് ചിത്രത്തിലെ നായിക. ആദ്യം മഡോണ സെബാസ്റ്റിയനെയാണ് ചിത്രത്തിലേക്ക് നായികയായി പരിഗണിച്ചിരുന്നത്. എന്നാല്‍ മഡോണ സെബാസ്റ്റിയന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് പ്രയാഗയെ ക്ഷണിക്കുന്നത്.

പ്രയാഗ കൂടാതെ അനു സിത്താരയാണ് ചിത്രത്തിലെ മറ്റൊരു നായിക. ഹാസ്യത്തിന് പ്രാധന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തുടര്‍ന്ന് വായിക്കൂ..

പ്രേമത്തിലെ സെലിന്‍ ആയി ആദ്യം പരിഗണിച്ചത് മഡോണയെ അല്ല, പിന്നെ ആരെ?

ഒരു വിചിത്ര കഥാപാത്രം

ലക്കി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. ക്ലെപ്‌റ്റോമാനിയാക് എന്ന മാനസികാവസ്ഥ ബാധിച്ച കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. ആത്മസംതൃപ്തിക്ക് വേണ്ടി മോഷണം നടത്തുന്നു. പിന്നീട് മോഷ്ടിച്ച സാധനങ്ങള്‍ തിരികെ ഏല്‍പ്പിക്കുന്ന ഒരു വിചിത്ര കഥാപാത്രമാണ് ലക്കി.

മഡോണ പിന്മാറി, പകരം ജയസൂര്യയ്ക്ക് വേണ്ടി കണ്ടെത്തിയ നായിക

പ്രയാഗയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. മഡോണ സെബാസ്റ്റിയനെയാണ് ചിത്രത്തിലേക്ക് നായികയാക്കാന്‍ ആദ്യം പരിഗണിച്ചിരുന്നു. പിന്നീട് മഡോണ സെബാസ്റ്റിയന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ചിത്രത്തിലേക്ക് പ്രയാഗയെ പരിഗണിക്കുന്നത്.

എം ടാക്കീസ്

സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള എം ടാക്കീസാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍

കണ്ണൂരും മംഗലാപുരവുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

English summary
Prayaga Martin in Siddique's next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam