»   » ഒരു സ്ത്രീയുടെ ശരീരത്തില്‍ അനുവാദമില്ലാതെ പുരുഷന്‍ തൊട്ടാല്‍, പുതുതലമുറഇങ്ങനെ പ്രതികരിക്കും...

ഒരു സ്ത്രീയുടെ ശരീരത്തില്‍ അനുവാദമില്ലാതെ പുരുഷന്‍ തൊട്ടാല്‍, പുതുതലമുറഇങ്ങനെ പ്രതികരിക്കും...

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമയില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതായും ചൂഷണം ചെയ്യപ്പെടുന്നതായും നിരവധി ആരോപണങ്ങളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ടതോടെയാണ് ഇത്തരം ആരോപണങ്ങള്‍ ശക്തമായത്. ഇതിന് ശേഷം പല നടിമാരും സിനിമയില്‍ നിന്ന് തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ തുറന്ന് പറയാനും തയാറായി. 

ഈ സമയത്തായിരുന്നു തന്റെ പുതിയ സിനിമയുടെ സെറ്റില്‍ വെച്ച് പ്രയാഗ മാര്‍ട്ടിന്‍ മേക്കപ്പ്മാനെ അടിച്ചുവെന്നുള്ള വാര്‍ത്തകളും പ്രചരിച്ചത്. ഇത് വ്യാജ പ്രചരണം മാത്രമായിരുന്നെന്ന് പിന്നാലെ താരം വ്യക്തമാക്കുകയും ഉണ്ടായി. ഈ വിഷയത്തേക്കുറിച്ച് കൈരളി ചാനലിലെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പ്രയാഗ വ്യക്തമാക്കുകയുണ്ടായി.

എല്ലാം വ്യാജ പ്രചരണം

സിനിമ ചിത്രകരണത്തിനിടെ പ്രയാഗ മാര്‍ട്ടിന്‍ മേക്കപ്പ്മാനെ മര്‍ദ്ദിച്ചെന്ന തരിത്തിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ താന്‍ ആരേയും തല്ലിയിട്ടില്ല. സംഭവത്തെ സോഷ്യല്‍ മീഡിയ വളച്ചൊടിക്കുകയുമായിരുന്നെന്ന് പ്രയാഗ പറയുന്നു.

വിശ്വാസപൂര്‍വ്വം മന്‍സൂറിന്റൈ സെറ്റില്‍

പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന വിശ്വസപൂര്‍വ്വം മന്‍സൂറിന്റെ സെറ്റില്‍ വച്ചായിരുന്നു സംഭവം. ചിത്രീകരണത്തിനിടെ മേക്കപ്പ് മാനില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായതായി പ്രയാഗ പറഞ്ഞു. എന്നാല്‍ സംഭവം വിവാദമാക്കാതെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു പ്രയാഗ ചെയ്തത്.

മാപ്പ് പറഞ്ഞു

പോലീസ് സ്‌റ്റേഷനില്‍ വെച്ച് അയാള്‍ മാപ്പ് പറഞ്ഞതോടെ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാതെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. എന്നാല്‍ അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ തനിക്ക് നേരെ വ്യാജ പ്രചരണം നടത്തുകയായിരുന്നെന്ന് പ്രയാഗ പറയുന്നു.

സൈബര്‍ സെല്ലിനെ സമീപിച്ചു

സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിക്കാന്‍ ആരംഭിച്ചതോടെ സൈബര്‍ സെല്ലിനെ സമീപിച്ചു. വ്യാജപ്രചരണം നടത്തിയവരെ സൈബര്‍ സെല്‍ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ താര സംഘടനയായ അമ്മ തന്റെയൊപ്പം നിന്നുവെന്നും പ്രയാഗ പറയുന്നു.

ചങ്കൂറ്റമുള്ള തലമുറ

വാക്കാലോ പ്രവര്‍ത്തിയാലോ ഒരു സ്ത്രീയുടെ ശരീരത്തില്‍ അനുവാദമില്ലാതെ പുരുഷന്‍ തൊട്ടാല്‍ ധൈര്യപൂര്‍വ്വം നേരിടുന്ന ചങ്കൂറ്റമുള്ള ഒരു തലമുറയാണ് ഇന്നത്തേത്. അതേ തലമുറയിലെ ഒരു പ്രതിനിധി മാത്രമാണ് താനെന്നും പ്രാഗ പറയുന്നു.

ഇതുവരെ ഇല്ല

മലയാള സിനിമയിലും സ്ത്രീകള്‍ക്കെതിരായ അതിക്രമവും ചൂഷണവും വര്‍ദ്ധിക്കുകയാണെന്ന് ആരോപണം ഉയരുമ്പോള്‍ അത്തരത്തിലുള്ള അനുഭവങ്ങള്‍ തനിക്ക് നേരിട്ടിട്ടില്ലെന്ന് പ്രയാഗ പറയുന്നു. അത്തരം അനുഭവം ഉണ്ടായാല്‍ അതിനെ ധൈര്യത്തോടെ നേരിടാനും കൈകാര്യം ചെയ്യാനും തനിക്ക് അറിയാമെന്നും താരം വ്യക്തമാക്കി.

English summary
Prayaga says she didn't beat the make up man who misbehave with her. But someone intentionally spread rumours through social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam