»   » അമ്മയായ വാര്‍ത്തയ്ക്ക് താഴെ അസഭ്യവര്‍ഷം; മനോരോഗികള്‍ക്ക് ശരണ്യയുടെ ഭര്‍ത്താവിന്റെ മറുപടി

അമ്മയായ വാര്‍ത്തയ്ക്ക് താഴെ അസഭ്യവര്‍ഷം; മനോരോഗികള്‍ക്ക് ശരണ്യയുടെ ഭര്‍ത്താവിന്റെ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

ഫേസ്ബുക്കിലുടെയും ട്വിറ്ററിലൂടെയും സിനിമാ താരങ്ങളെ പലരും അസഭ്യമായി അപമാനിക്കുന്നുണ്ട്. ഇതും പോരാതെ പ്രമുഖ മാധ്യമത്തില്‍ വന്ന വാര്‍ത്തയ്ക്ക് താഴെയും അപമാനിച്ചാല്‍ എങ്ങിനെയിരിക്കും?

ശരണ്യ മോഹന് ആണ്‍കുഞ്ഞ് പിറന്നു; 'ഹാപ്പി കപ്പിള്‍സിന്റെ' ഫോട്ടോകള്‍ കാണാം...

നടി ശരണ്യ മോഹന്‍ അമ്മയായ വാര്‍ത്ത പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്തയാക്കിയിരുന്നു. അതിന് താഴെ വന്ന അസഭ്യമായ കമന്റുകള്‍ക്ക് നടിയുടെ ഭര്‍ത്താവ് അരവിന്ദ് കൃഷ്ണന്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കി. അരവിന്ദിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം

അമ്മയെയും കുഞ്ഞിനെയും അനുഗ്രഹിച്ചോ?

ശരണ്യ മോഹന്‍ അമ്മയായ സന്തോഷം വാര്‍ത്തായാക്കാന്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല എന്ന് പറഞ്ഞുകൊണ്ടാണ് അരവിന്ദ് കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ആ വാര്‍ത്തയ്ക്ക് താഴെ അമ്മയെയും കുഞ്ഞിനെയും അനുഗ്രഹിക്കുന്ന ഒരു കമന്റ് പോലും വന്നില്ല എന്ന് മാത്രമല്ല, വളരെ നീചമായ രീതിയിലുള്ള പ്രതികരണങ്ങളാണ് കണ്ടത് എന്ന് അരവിന്ദ് പറയുന്നു

ഏറ്റവും അധികം മാനസിക വൈകൃതമുള്ള ആളുകള്‍

കണ്ടപ്പോള്‍ ആദ്യം ദേഷ്യം തോന്നി എന്നും, എന്നാല്‍ പിന്നീട് കമന്റിട്ടവരൊക്കെ മനോരോഗികളാണെന്ന് മനസ്സിനെ പറഞ്ഞ് ആശ്വസിപ്പിച്ചു എന്നും അരവിന്ദിന്റെ കുറിപ്പില്‍ പറയുന്നു. ഒരു പക്ഷെ ഏറ്റവും അധികം മാനസിക വൈകൃതങ്ങള്‍ ഉള്ള ഒരു പറ്റം മനുഷ്യര്‍. മനുഷ്യര്‍ എന്നൊക്കെ വിളിക്കാന്‍ കഴിയുമോ എന്ന് സംശയം.

സൊമാലിയക്കാരെക്കാള്‍ കഷ്ടം

നരേന്ദ്ര മോഡി കേരളത്തെ സോമാലിയ ആയി വിശേഷിച്ചപ്പോള്‍ ഒരു പറ്റം ആള്‍ക്കാര്‍ എതിര്‍ത്തുകൊണ്ട് വന്നിരുന്നു. ശരിക്കും എതിര്‍ക്കേണ്ടതാണ്. കാരണം സൊമാലിയക്കാര്‍ ഇത്രയും നീചന്മാരല്ല. അഭിപ്രായ സ്വാതന്ത്ര്യം എന്നുള്ളത് ഒരു അവകാശം ആണ്. എന്നാല്‍ ഇത്തരം അഭിപ്രായ സ്വാതന്ത്ര്യം മലയാളിക്ക് നല്ല രീതിയില്‍ ചീത്ത പേര് ഉണ്ടാക്കുന്നു.

ഇനി കമന്റടിച്ച ആളോട്, നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു

ഒരു നീചമായ കമന്റ് അടിച്ച് ലൈക്ക് വാരിക്കൂട്ടി രതി മൂര്‍ച്ഛയില്‍ നില്‍ക്കുന്ന ഒരു പ്രിയ സഹോദരനോട്: ശരണ്യയും കുഞ്ഞും സുഖമായി ഇരിക്കുന്നു. കവര്‍ ഫോട്ടോയും പ്രൊഫൈലും കണ്ടപ്പോള്‍ താങ്കളും 'അച്ഛന്‍' എന്ന പദവി അലങ്കരിക്കുന്ന ഒരാളാണെന്ന് മനസിലായി. ഇത്രയും നീചമായ ഒരു കമന്റ് അടിച്ച് എന്ത് സന്തോഷം ആണ് കിട്ടിയത് എന്ന് എനിക്കറിയില്ല. എന്തായാലും താങ്കളുടെ കവര്‍ ഫോട്ടോയില്‍ കാണുന്ന കുട്ടികള്‍, പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും നിങ്ങള്‍ പറഞ്ഞ രീതിയില്‍ ഉള്ള അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. സര്‍വ ഐശ്വര്യങ്ങളും നേര്‍ന്നൊരു ജീവിതം കുട്ടികള്‍ക്ക് ഞാനും എന്റെ ഭാര്യ ശരണ്യയും നേരുന്നു. നന്ദി ! - അരവിന്ദ് എഴുതി

English summary
Pregnancy news,Sharanya's husband gives touching reply to abusser

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam