»   » ഗര്‍ഭിണിയാവുകയെന്നത് തീര്‍ത്തും വ്യത്യസ്തം: സനുഷ

ഗര്‍ഭിണിയാവുകയെന്നത് തീര്‍ത്തും വ്യത്യസ്തം: സനുഷ

Posted By:
Subscribe to Filmibeat Malayalam

ഗര്‍ഭിണിയായ കഥാപാത്രത്തെ അവതരിപ്പിക്കുകയും പ്രസവരംഗം അഭിനയിക്കുകയും ചെയ്യുമ്പോള്‍ എന്തായിരിക്കും നടിമാരുടെ മനസില്‍ ഉണ്ടാവുക. അവര്‍ മാതൃത്വമെന്ന വികാരത്തെ തിരിച്ചറിയുന്നുണ്ടാകുമോ? അതോ വെറുതെ ഗര്‍ഭകാലവും പ്രസവവുമെല്ലാം അഭിനയിച്ചുതീര്‍ക്കുകയായിരിക്കുമോ? പുതിയ ചിത്രമായ സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തില്‍ ഗര്‍ഭിണിയെ അവതരിപ്പിക്കുകയും പ്രസവരംഗത്ത് അഭിനയിക്കുകയും ചെയ്ത സനുഷ പറയുന്നത് ഗര്‍ഭിണിയാവുകയെന്നത് തീര്‍ത്തും വ്യത്യസ്തമായ അനുഭവമാണെന്നാണ്.

ചിത്രത്തില്‍ പ്ലസ് ടുവില്‍ പഠിയ്ക്കുന്ന കാലത്ത് ഗര്‍ഭിണിയാകുന്ന ഒരു കഥാപാത്രത്തെയാണ് സനുഷ അവതരിപ്പിക്കുന്നത്. ഈ അനുഭവം വളരെ വ്യത്യസ്തമായിരുന്നുവെന്നാണ് സനുഷ പറയുന്നത്.

ഗര്‍ഭിണിയായുള്ള അഭിനയം ഞാന്‍ നന്നായി ആസ്വദിച്ചു. എനിയ്ക്ക് ആ വേഷം ചെയ്യുന്നതില്‍ വിഷമമില്ലായിരുന്നു. പക്ഷേ എന്റെ അമ്മ എന്റെ ഗര്‍ഭിണിവേഷത്തെക്കുറിച്ചോര്‍ത്ത് ആകെ വിഷമത്തിലായിരുന്നു. ഈ റോള്‍ ചെയ്തതോടെ എനിയ്ക്ക് എല്ലാ അമ്മമാരോടുമുള്ള ബഹുമാനവും സ്‌നേഹവും വര്‍ധിച്ചു. വളരെ വിഷമം പിടിച്ചതും അതേസമയം മനോഹരവുമായി ഒരു കാലം തന്നെയാണത്. അമ്മയാവുകയെന്ന ഫീലും മനോഹരമാണ്-സനുഷ പറയുന്നു.

അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സക്കറിയയെന്ന ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് ചികിത്സയ്‌ക്കെത്തുന്ന നാല് ഗര്‍ഭിണികളുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും കഥയാണ് പറയുന്നത്. സനുഷയ്ക്ക് പുറമേ റിമ കല്ലിങ്കല്‍, ആശ ശരത്ത്, സാന്ദ്ര തോമസ്, ലക്ഷ്മി എന്നിവരാണ് മറ്റ് ഗര്‍ഭിണികളുടെ വേഷം ചെയ്യുന്നത്. ആശ ശരത്താണ് ലാല്‍ അവതരിപ്പിക്കുന്ന സക്കറിയയുടെ ഭാര്യയായി അഭിനയിക്കുന്നത്.

കൊച്ചിയില്‍ നടക്കുന്ന കഥയാണിതെന്നും തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ് ചിത്രം തയ്യാറാക്കുന്നതെന്നും സംവിധായകന്‍ പറയുന്നു. വൈകാരിക മുഹൂര്‍ത്തങ്ങളും തമാശകളും ആകാംഷകളുമെല്ലാമുള്ള ചിത്രമാണിതെന്നും അനീഷ് പറയുന്നു. ഗര്‍ഭിണികളില്‍ ഒരാളായി എത്തുന്ന സാന്ദ്ര തോമസ് തന്നെയാണ് ഫ്രൈഡേ സിനിമ ഹൗസിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഓഗസ്റ്റ് 23നാണ് ചിത്രത്തിന്റെ റിലീസ്.

English summary
Sanusha says that 'acting' pregnant was a different experience for her. She enjoyed the shoot very much

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam