»   » 'പ്രേമം' നൂറ് ശതമാനം വിജയമായത് രണ്ട് വര്‍ഷത്തിന് ശേഷം! പ്രണയ സാഫല്യം നേടി 'പ്രേമ'ത്തിലെ താരങ്ങള്‍!!!

'പ്രേമം' നൂറ് ശതമാനം വിജയമായത് രണ്ട് വര്‍ഷത്തിന് ശേഷം! പ്രണയ സാഫല്യം നേടി 'പ്രേമ'ത്തിലെ താരങ്ങള്‍!!!

Posted By: Teresa John
Subscribe to Filmibeat Malayalam

പ്രേമം ഇറങ്ങി രണ്ടു വര്‍ഷത്തിന് ശേഷം സിനിമയിലെ എല്ലാവര്‍ക്കും സന്തോഷത്തിന്റെ ദിവസങ്ങളാണ്. ചിത്രത്തിലെ നടനായിരുന്ന സിജു വില്‍സണിന്റെ വിവാഹം കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. തൊട്ടു പിന്നാലെ ചിത്രത്തിന്റെ ക്യാമറ കണ്ണുകളായിരുന്ന ആനന്ദ് സി ചന്ദ്രനും പ്രണയസാഫല്യമായിരിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ആനന്ദ് വിവാഹതിനായത്.

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത 2015 മേയില്‍ റിലീസ് ചെയ്ത 'പ്രേമം' മലയാളക്കരയില്‍ തരംഗമായിരുന്നു. നിവിന്‍ പോളിയുടെ കരിയറിലെ മികച്ച വിജയങ്ങളിലൊന്നായ ചിത്രത്തിന് വിഷ്വലൈസേഷന്‍ നല്‍കിയ പ്രധാന്യവും സിനിമയുടെ വിജയത്തിന് കാരണമായിരുന്നു. അതായിരുന്നു ആനന്ദിന്റെ കരിയറിലെ വിജയതുടക്കം.

അല്‍ഫോണ്‍സ് പുത്രന്റെ സിനിമയിലുടെ ആനന്ദും

അല്‍ഫോണ്‍സ് പുത്രന്റെ സിനിമയിലുടെയാണ് ആനന്ദ് സി ചന്ദ്രന്‍ എന്ന സിനിമാട്ടോഗ്രാഫറെ മലയാള സിനിമയ്ക്ക് കിട്ടുന്നത്. ആനന്ദ് മലയാളികള്‍ക്ക് സുപരിചിതനായത് പ്രേമം സിനിമയുടെ ദൃശ്യങ്ങള്‍ക്ക് ചാരുത പകര്‍ന്നിരുന്നതിലുടെയായിരുന്നു. എന്നാല്‍ അതിന് മുമ്പും ആനന്ദിന്റെ ക്യാമറ അല്‍ഫോണ്‍സ് പുത്രന്റെ 'നേരം' എന്ന സിനിമയിലുടെയും ചലിച്ചിരുന്നു.

ആനന്ദിനും പ്രണയ സാഫല്യമായി

വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചി സ്വദേശിനിയായ സ്വതിയുമായി പ്രണയത്തിലായ ആനന്ദ് സി ചന്ദ്രന് ഇന്നലെയാണ് പ്രണയ സാഫല്യമായത്. ഒരു വര്‍ഷം മുമ്പ് വിവാഹ നിശ്ചയം കഴിഞ്ഞിരുന്നെങ്കിലും ഇന്നലെ ഇരുവരും വിവാഹിതരാവുകയായിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട പ്രണയം

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കൂള്‍ യുത്ത് ഫെസ്റ്റിവലില്‍ വെച്ചാണ് ആനന്ദും സ്വതിയും കണ്ടുമുട്ടുന്നത്. സൗഹൃദം പ്രണയമായി വളര്‍ന്നെങ്കിലും ആരെയും അറിയിക്കാതെയാണ് ഇരുവരും കൊണ്ടു നടന്നത്. അങ്ങനെ ഒന്‍പത് വര്‍ഷം നീണ്ട പ്രണയം ഇന്നലെ വിവാഹത്തലുടെ കലാശിച്ചു.

നേരത്തിനും പ്രേമത്തിനുമിടയില്‍

അല്‍ഫോണ്‍സ് പുത്രന്റെ സിനിമകളായ നേരത്തിലും പ്രേമത്തിലും ക്യാമറ ചലിപ്പിച്ചത് ആനന്ദായിരുന്നു. രണ്ടു സിനിമകളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോള്‍ അത് ആനന്ദിന്റെ കൂടെ വിജയമായി മാറി.

പ്രേമത്തിന് ഇത് രണ്ടാം വര്‍ഷം

നിവിന്‍ പോളി നായകനായി എത്തിയ അല്‍ഫോണ്‍സ് പുത്രന്‍ സിനിമ റിലീസായിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. അതിനിടെ പ്രേമത്തിലെ എല്ലാവര്‍ക്കും സന്തോഷത്തിന്റെ ദിനങ്ങളാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്.

സിജു വില്‍സണിന്റെ വിവാഹം

മേയ് 26 നാണ് പ്രേമത്തിലുടെ ശ്രദ്ധേയനായ സിജു വില്‍സണിന്റെ വിവാഹം കഴിഞ്ഞത്. സിജുവിനും പ്രണയ വിവാഹമായിരുന്നു. നാളുകളായി പ്രണയത്തിലായിരുന്ന സിജുവും ശ്രുതിയും വിവാഹിതരാവുകയായിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നായിരുന്നതിനാല്‍ ക്രിസ്ത്യന്‍, ഹിന്ദു മതാചാര പ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം.

English summary
Premam and Neram cinematographer anand c chandran get married

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam