»   » അല്‍ഫോണ്‍സ് പുത്രന്‍ വിവാഹിതനായി

അല്‍ഫോണ്‍സ് പുത്രന്‍ വിവാഹിതനായി

Posted By:
Subscribe to Filmibeat Malayalam

അങ്ങനെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ വിവാഹിതനായി. നിര്‍മാതാവ് അല്‍വിന്‍ ആന്റണിയുടെ മകള്‍ അലീന മേരി ആന്റണിയാണ് അല്‍ഫോണ്‍സിന്റെ വധു. ഇന്ന് (ആഗസ്റ്റ് 22) രാവിലെ 11. 30 ന് ആലുവ സെന്റ് ഡൊമനിക് ദേവാലയത്തില്‍ വച്ചായിരുന്നു മിന്നു കെട്ട്.

മിന്നു കെട്ടിന് ശേഷം ദേശം ഗ്രീന്‍പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വിവാഹ സത്കാരം നടന്നു. തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്, സായി പല്ലവി ഉള്‍പ്പടെയുള്ള പ്രമുഖര്‍ വിവാഹ സത്കാരത്തില്‍ പങ്കെടുത്തു.

alphonse-marriage

ആലുവ മാഞ്ഞൂരാന്‍ പോള്‍ പുത്രന്റെയും ഡെയ്‌സിയുടെയും മകനാണ് അല്‍ഫോണ്‍സ്. ചെന്നൈ സ്‌റ്റെല്ലാ മേരീസ് കോളജില്‍ പഠിക്കുകയായിരുന്നു അലീന. ഇത് പ്രേമ വിവാഹമല്ലെന്നും ഇരുവീട്ടുകാരും ആലോചിച്ച് നത്തിയ വിവാഹമാണെന്നും അല്‍വിന്‍ ആന്റണി പറഞ്ഞു.

തമിഴിലും മലയാളത്തിലുമായി ഒരുക്കിയ നേരം എന്ന ചിത്രത്തിലൂടെയാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാന രംഗത്തെത്തിയത്. അതിന് ശേഷം സംവിധാനം ചെയ്ത പ്രേമം മലയാള സിനിമാ ലോകത്ത് ഏറ്റവും വലിയ ചര്‍ച്ചയായി തീര്‍ന്നു.

English summary
Premam Director Alphonse Putharen got married

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam