»   » മലരും സെലിനും ഒരുമിച്ച് വരുന്നു, മത്സരം ദിലീപും ദുല്‍ഖറും തമ്മില്‍

മലരും സെലിനും ഒരുമിച്ച് വരുന്നു, മത്സരം ദിലീപും ദുല്‍ഖറും തമ്മില്‍

Written By:
Subscribe to Filmibeat Malayalam

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്ന രണ്ട് ചിത്രങ്ങള്‍ ഈ ഈസ്റ്ററിന് തിയേറ്ററിലെത്തുകയാണ്. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന കലിയും സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ദി കിങ് ലയറും. മാര്‍ച്ച് 26 ന് കലിയും 27 ന് കിങ് ലയറും തിയേറ്ററിലെത്തും.

ദുല്‍ഖറിന്റെയും ദിലീപിന്റെയും ചിത്രങ്ങള്‍ ഒരുമിച്ച് എത്തുന്നു എന്നതിനപ്പുറം, പ്രേമത്തിലൂടെ ശ്രദ്ധേയരായ രണ്ട് നായികമാരും നേര്‍ക്കുനേര്‍ എത്തി മത്സരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.


 kali-king-liar

സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന കലിയില്‍ സിദ്ധാര്‍ത്ഥ് എന്ന ചെറുപ്പക്കാരനായി ദുല്‍ഖര്‍ സല്‍മാനും സിദ്ധാര്‍ത്ഥിന്റെ കാമുകിയും ഭാര്യയുമായി സായി പല്ലവി അഞ്ജലി എന്ന കഥാപാത്രമായും എത്തുന്നു. പ്രേമത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലാണ് സായി ചിത്രത്തിലെത്തുന്നത്.


നീലാകാശഷം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം സമീര്‍ താഹിറും ദുല്‍കറും ഒന്നിയ്ക്കുന്ന ചിത്രത്തിന് രാജേഷ് ഗോപിനാഥനാണ് തിരക്കഥയെഴുതുന്നത്. ചിത്രത്തിന്റെ പോസ്റ്ററും പാട്ടുകളും ഇതിനോടകം പ്രേക്ഷക ശ്രദ്ധനേടിക്കഴിഞ്ഞു.


വര്‍ഷങ്ങള്‍ക്ക ശേഷം സിദ്ധിഖും ലാലും ഒന്നിയ്ക്കുന്നത് തന്നെയാണ് കിങ് ലയറിന്റെ പ്രത്യേകത. ഒരു പെരും നുണയനെ പ്രണയിക്കുന്ന അഞ്ജലി എന്ന കഥാപാത്രമായി പ്രേമത്തിലെ സെലിന്‍ എത്തുന്നു.

English summary
Sai Pallavi and Madonna, two heroines who became hugely popular post Nivin Pauly's blockbuster 'Premam', are all set to lock horns this Easter. Both of them are ready for their second outings in Mollywood, two big projects starring Dulquar Salman and Dileep in the leads.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam